ചില സംശയങ്ങളാണ് ? വലിയ നിലയിൽ ഒരു അഴിമതി മണക്കുന്നു .! ശ്രദ്ധയിൽ പെട്ടാൽ സംശയം പറഞ്ഞ് പങ്ക് വെച്ച് പോവേണ്ടതുണ്ട്? ഉത്തരം തേടുന്നതിൻ്റെ ഭാഗമായിട്ടാണ്. ഈ 15 ചോദ്യങ്ങൾക്കും നിങ്ങൾക്ക് ഉത്തരമറിയില്ലെങ്കിൽ ഏറ്റവും അവസാനത്തെ ചോദ്യത്തിന് ഉറപ്പായും ഉത്തരം എഴുത്തണം.

🔻കേരളത്തിന് CMDRF അഥവ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നത് പോലെ കേന്ദ്രത്തിനുള്ളതാണ് PMNRF അഥവ പ്രൈം മിനിസ്റ്റർ നാഷ്ണൽ റിലീഫ് ഫണ്ട്.നിലവിൽ ഇതേ വരെ രാജ്യത്തെ ദുരിതാശ്വാസ ഫണ്ടിംഗ് എല്ലാം തന്നെ PMNRF മുഖേനേയായിരുന്നു.

https://pmnrf.gov.in/en/

നിലവിൽ കൊറോണ ഘട്ടമായപ്പോൾ പുതിയ ഒരു സംഗതി വന്നിട്ടുണ്ട് പണപ്പിരിവിനായി.
#PMCARE “എന്നാണ് പേര്. നിലവിൽ കേട്ടിട്ടില്ലാത്തവർ വരും ദിവസങ്ങളിൽ കേൾക്കും.

എൻ്റെ സംശയങ്ങൾ ഇവയാണ് 👇👇👇

🔴1 ) PM – കെയറിന് ഒരു വെബ്സൈറ്റ് ഉണ്ടോ PMNRF മാതൃകയിൽ?

കേരളത്തിലേ CMDRF മാതൃകയിൽ ?

PMNRF ൽ നമ്മൾ തുക നിക്ഷേപിച്ചാൽ റെസിപ്റ്റ് ജനറേറ്റ് ചെയ്യപ്പെട്ടാറുണ്ട് ??
PM കെയറിൽ അത്തരമൊന്ന് ഉണ്ടോ ?

🔴2 ) PMNRF ൽ പാൻ നമ്പർ മറച്ചിട്ടാണ് നൽകിയിരിക്കുന്നത്. അത് എന്തിനാണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലാ. എങ്കിലും PMNRF ലേ ഫണ്ടുകൾ എല്ലാം തന്നെ ആദായനികുതി ഇളവ് ഉള്ളവയാണ് ‘. PM CARE ൽ പണം നിക്ഷേപിക്കുന്നവർക്ക് സെക്ഷൻ 80 ( G) പ്രകാരം ആദായനികുതി ഇളവ് ലഭ്യമാണ് എന്ന് പ്രസ് റിലിസ് വായിച്ചു.സംശയം PMNRF പോലെ 100 % നികുതിയിളവുണ്ടോ ,അതോ പ്രൈവറ്റ് രജിസ്ട്രഡ് ചാരിറ്റി മാതിരി 50% ആണോ ഇളവ് ?

🔴3) ആരാണ് PM- CARE ൻ്റെ നടത്തിപ്പ് ? നടത്തിപ്പുകാർ ആരായിരുന്നാലും ഫണ്ട് നിക്ഷേപിക്കുന്നവരുടെ മുഴുവൻ വിവരങ്ങളും അവർക്ക് ലഭ്യമായിരിക്കുമോ??

🔴4 ) ഇന്ത്യ രാജ്യത്തിൻ്റെ ദുരിതാശ്വാസ നിധിയിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടോ ,PM കെയർ സംബന്ധിച്ചോ ഒരു ട്വിറ്റ് പോലും പ്രധാനമന്ത്രിയുടെ ഒഫിഷ്യൽ അക്കൗണ്ടിൽ നിന്ന് ഇതേ വരെ വന്നിട്ടില്ലാ. സ്വന്തം പേഴ്സണൽ അക്കൗണ്ടാണ് ഇതിനായി അദ്ദേഹം ഉപയോഗിക്കുന്നത് ? എന്താണ് അങ്ങനെ ?? PM കെയർ ഒഫിഷ്യൽ അല്ലേ?

🔴5 ) PM കെയറിന് പാൻ കാർഡ് നമ്പർ ഉണ്ടോ ?? എത്രയാണത് ?പാൻ കാർഡ് ഇല്ലാത പക്ഷം ആദായ നികുതി ഇളവ് ദുരിതാശ്വാസ നിധിയിൽ പണം നിക്ഷേപിക്കുന്നവർക്ക് ലഭിക്കില്ലാ.?അതായത് PM കെയറിലേ പണത്തിന് ടാക്സ് ബാധകമാണോ?

🔴6) PM – കെയർ അവതരിപ്പിച്ച് അര മണിക്കുറിനക്കം തന്നെ എങ്ങനെയാണ് ഒരു സ്വകാര്യ കമ്പനിക്ക് ടേംസ് & കണ്ടിഷൻസ് വെച്ച് ഒരു അപ്പ് തയ്യാറാക്കി രംഗത്ത് വരാൻ സാധിക്കുന്നത്?? അത് പരസ്യം ചെയ്യാൻ ശ്രീ.നരേന്ദ്ര മോഡി തയ്യാറാവാൻ കാരണമെന്താണ് ? നികുതി ഇളവ് സംബന്ധിച്ച് യാതൊരു പേപ്പറുകളും നൽകാൻ സാധിക്കാത്ത, ഡോണേഷൻ റസിപ്റ്റ് ഇല്ലാത്ത ഒരു സംവിധാനത്തെ എന്ത് ഉറപ്പിലാണ് പ്രധാനമന്ത്രി പരസ്യമായി പിന്തുണയ്ക്കുന്നത്?

🔴7)2005 ,ഡിസാസ്റ്റർ മാനേജ്മെൻ്റ് ആക്റ്റിലേ S46 പ്രകാരം ഉള്ള മാനദണ്ഡം സ്വികരിച്ചാണോ PM CAREൻ്റെ രൂപികരണം. ഞാൻ മനസിലാക്കുന്നത് നിലവിൽ

⚫The National Disaster Response Fund (NDRF)

⚫Prime Minister’s National Relief Fund(PMNRF)

എന്നിവ നിലവിൽ ഇന്ത്യയിലുണ്ട് ?? ഇവ കൂടാതെ എന്തിനാണ് പുതിയതായി ഒരു PM – CARE ??

🔴8) 2014 ൽ മോഡി അധികാരത്തിൽ വന്നത് മൂതൽ PMNRF ലേക്ക് വരുന്ന ഫണ്ട് വിഹിതം ഉയരുകയും ,അനുപാതികമായി ചിലവഴിക്കൽ തുച്ഛമാവുകയും ചെയപ്പെട്ടതായിട്ടാണ് മനസ്സിലാവുന്നത്? പിന്നെ എന്തിനാണ് PM – CARE ?

🔴9) A) PM – കെയർ എന്നത്ഒരു പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റാണ്. എപ്പോഴാണ് ഇത്തരമൊന്ന് രൂപികരിക്കാൻ കേന്ദ്രം തിരുമാനിച്ചത്?

B ) പി.എം കെയർ CAG ഓഡിറ്റിന് വിധേയമാണോ ?

🔴10 ) PM- കെയർ സംബന്ധിച്ച ബൈ-ലോസ് കാണാനോ, വായിക്കാനോ സാധിക്കുന്ന എന്തെങ്കിലും ഉറവിടം ഭൂമിയിൽ നിലവിലുണ്ടോ??

🔴11 ) എപ്പോഴാണ് PM – കെയർ രജിസ്ട്രർ ചെയ്തത് ? തിയതി ,മാസം ,വർഷം ?

🔴12 ) ട്രസ്റ്റിൻ്റെ ചെയർമാൻ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയോ ,അതോ നരേന്ദ്ര മോഡിയോ ?

🔴13 ) ട്രസ്റ്റിലേ മറ്റ് അംഗങ്ങൾ ആരാണ് ,പേര് വിവരങ്ങൾ? ഒഫിഷ്യൽ സ്ഥാനമാനങ്ങൾ?

🔴14 ) PM – കെയർ ട്രസ്റ്റിൻ്റെ രജിസ്ട്രഡ് ഓഫിസ് വിലാസം എന്താണ് ??

🔴15 ) ഏത് ആക്റ്റിൻ്റെ പിൻബലത്തിലാണ് PM – കെയർ ട്രസ്റ്റ് രജിസ്ട്രർ ചെയ്തിരിക്കുന്നത്?

സംശയങ്ങൾ നിരവധിയുണ്ട്. നമ്മൾക്ക് ഉത്തരം ലഭിക്കുന്ന മുറയിൽ കൂടുതൽ ചോദ്യങ്ങളാവാം ?

🔵🔵🔴16 ) ഒരു ചോദ്യം കൂടെയുണ്ട്…

” ഈ സ്വത്തുമുഴുവന്‍ ഒരു ട്രസ്റ്റാണ് നോക്കി നടത്തുന്നത്. ട്രസ്‌റ്റെന്നു പറഞ്ഞാല്‍ ഞാനും അപ്പനും പിന്നെ അപ്പന്റെ പെങ്ങള്‍ സുഭദ്രേം “

ഏത് സിനിമയിലേ ഡയലോഗാണിത് ??


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *