ചില സംശയങ്ങളാണ് ? വലിയ നിലയിൽ ഒരു അഴിമതി മണക്കുന്നു .! ശ്രദ്ധയിൽ പെട്ടാൽ സംശയം പറഞ്ഞ് പങ്ക് വെച്ച് പോവേണ്ടതുണ്ട്? ഉത്തരം തേടുന്നതിൻ്റെ ഭാഗമായിട്ടാണ്. ഈ 15 ചോദ്യങ്ങൾക്കും നിങ്ങൾക്ക് ഉത്തരമറിയില്ലെങ്കിൽ ഏറ്റവും അവസാനത്തെ ചോദ്യത്തിന് ഉറപ്പായും ഉത്തരം എഴുത്തണം.കേരളത്തിന് CMDRF അഥവ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നത് പോലെ കേന്ദ്രത്തിനുള്ളതാണ് PMNRF അഥവ പ്രൈം മിനിസ്റ്റർ നാഷ്ണൽ റിലീഫ് ഫണ്ട്.നിലവിൽ ഇതേ വരെ രാജ്യത്തെ ദുരിതാശ്വാസ ഫണ്ടിംഗ് എല്ലാം തന്നെ PMNRF മുഖേനേയായിരുന്നു.https://pmnrf.gov.in/en/ നിലവിൽ കൊറോണ ഘട്ടമായപ്പോൾ പുതിയ ഒരു സംഗതി വന്നിട്ടുണ്ട് പണപ്പിരിവിനായി.”#PMCARE “എന്നാണ് പേര്. നിലവിൽ കേട്ടിട്ടില്ലാത്തവർ വരും ദിവസങ്ങളിൽ കേൾക്കും.എൻ്റെ സംശയങ്ങൾ ഇവയാണ് 1 ) PM – കെയറിന് ഒരു വെബ്സൈറ്റ് ഉണ്ടോ PMNRF മാതൃകയിൽ? കേരളത്തിലേ CMDRF മാതൃകയിൽ ?PMNRF ൽ നമ്മൾ തുക നിക്ഷേപിച്ചാൽ റെസിപ്റ്റ് ജനറേറ്റ് ചെയ്യപ്പെട്ടാറുണ്ട് ?? PM കെയറിൽ അത്തരമൊന്ന് ഉണ്ടോ ?2 ) PMNRF ൽ പാൻ നമ്പർ മറച്ചിട്ടാണ് നൽകിയിരിക്കുന്നത്. അത് എന്തിനാണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലാ. എങ്കിലും PMNRF ലേ ഫണ്ടുകൾ എല്ലാം തന്നെ ആദായനികുതി ഇളവ് ഉള്ളവയാണ് ‘. PM CARE ൽ പണം നിക്ഷേപിക്കുന്നവർക്ക് സെക്ഷൻ 80 ( G) പ്രകാരം ആദായനികുതി ഇളവ് ലഭ്യമാണ് എന്ന് പ്രസ് റിലിസ് വായിച്ചു.സംശയം PMNRF പോലെ 100 % നികുതിയിളവുണ്ടോ ,അതോ പ്രൈവറ്റ് രജിസ്ട്രഡ് ചാരിറ്റി മാതിരി 50% ആണോ ഇളവ് ?3) ആരാണ് PM- CARE ൻ്റെ നടത്തിപ്പ് ? നടത്തിപ്പുകാർ ആരായിരുന്നാലും ഫണ്ട് നിക്ഷേപിക്കുന്നവരുടെ മുഴുവൻ വിവരങ്ങളും അവർക്ക് ലഭ്യമായിരിക്കുമോ??4 ) ഇന്ത്യ രാജ്യത്തിൻ്റെ ദുരിതാശ്വാസ നിധിയിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടോ ,PM കെയർ സംബന്ധിച്ചോ ഒരു ട്വിറ്റ് പോലും പ്രധാനമന്ത്രിയുടെ ഒഫിഷ്യൽ അക്കൗണ്ടിൽ നിന്ന് ഇതേ വരെ വന്നിട്ടില്ലാ. സ്വന്തം പേഴ്സണൽ അക്കൗണ്ടാണ് ഇതിനായി അദ്ദേഹം ഉപയോഗിക്കുന്നത് ? എന്താണ് അങ്ങനെ ?? PM കെയർ ഒഫിഷ്യൽ അല്ലേ?5 ) PM കെയറിന് പാൻ കാർഡ് നമ്പർ ഉണ്ടോ ?? എത്രയാണത് ?പാൻ കാർഡ് ഇല്ലാത പക്ഷം ആദായ നികുതി ഇളവ് ദുരിതാശ്വാസ നിധിയിൽ പണം നിക്ഷേപിക്കുന്നവർക്ക് ലഭിക്കില്ലാ.?അതായത് PM കെയറിലേ പണത്തിന് ടാക്സ് ബാധകമാണോ?6) PM – കെയർ അവതരിപ്പിച്ച് അര മണിക്കുറിനക്കം തന്നെ എങ്ങനെയാണ് ഒരു സ്വകാര്യ കമ്പനിക്ക് ടേംസ് & കണ്ടിഷൻസ് വെച്ച് ഒരു അപ്പ് തയ്യാറാക്കി രംഗത്ത് വരാൻ സാധിക്കുന്നത്?? അത് പരസ്യം ചെയ്യാൻ ശ്രീ.നരേന്ദ്ര മോഡി തയ്യാറാവാൻ കാരണമെന്താണ് ? നികുതി ഇളവ് സംബന്ധിച്ച് യാതൊരു പേപ്പറുകളും നൽകാൻ സാധിക്കാത്ത, ഡോണേഷൻ റസിപ്റ്റ് ഇല്ലാത്ത ഒരു സംവിധാനത്തെ എന്ത് ഉറപ്പിലാണ് പ്രധാനമന്ത്രി പരസ്യമായി പിന്തുണയ്ക്കുന്നത്?7)2005 ,ഡിസാസ്റ്റർ മാനേജ്മെൻ്റ് ആക്റ്റിലേ S46 പ്രകാരം ഉള്ള മാനദണ്ഡം സ്വികരിച്ചാണോ PM CAREൻ്റെ രൂപികരണം. ഞാൻ മനസിലാക്കുന്നത് നിലവിൽThe National Disaster Response Fund (NDRF) Prime Minister’s National Relief Fund(PMNRF)എന്നിവ നിലവിൽ ഇന്ത്യയിലുണ്ട് ?? ഇവ കൂടാതെ എന്തിനാണ് പുതിയതായി ഒരു PM – CARE ??8) 2014 ൽ മോഡി അധികാരത്തിൽ വന്നത് മൂതൽ PMNRF ലേക്ക് വരുന്ന ഫണ്ട് വിഹിതം ഉയരുകയും ,അനുപാതികമായി ചിലവഴിക്കൽ തുച്ഛമാവുകയും ചെയപ്പെട്ടതായിട്ടാണ് മനസ്സിലാവുന്നത്? പിന്നെ എന്തിനാണ് PM – CARE ?9) A) PM – കെയർ എന്നത്ഒരു പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റാണ്. എപ്പോഴാണ് ഇത്തരമൊന്ന് രൂപികരിക്കാൻ കേന്ദ്രം തിരുമാനിച്ചത്? B ) പി.എം കെയർ CAG ഓഡിറ്റിന് വിധേയമാണോ ?10 ) PM- കെയർ സംബന്ധിച്ച ബൈ-ലോസ് കാണാനോ, വായിക്കാനോ സാധിക്കുന്ന എന്തെങ്കിലും ഉറവിടം ഭൂമിയിൽ നിലവിലുണ്ടോ??11 ) എപ്പോഴാണ് PM – കെയർ രജിസ്ട്രർ ചെയ്തത് ? തിയതി ,മാസം ,വർഷം ?12 ) ട്രസ്റ്റിൻ്റെ ചെയർമാൻ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയോ ,അതോ നരേന്ദ്ര മോഡിയോ ?13 ) ട്രസ്റ്റിലേ മറ്റ് അംഗങ്ങൾ ആരാണ് ,പേര് വിവരങ്ങൾ? ഒഫിഷ്യൽ സ്ഥാനമാനങ്ങൾ?14 ) PM – കെയർ ട്രസ്റ്റിൻ്റെ രജിസ്ട്രഡ് ഓഫിസ് വിലാസം എന്താണ് ??15 ) ഏത് ആക്റ്റിൻ്റെ പിൻബലത്തിലാണ് PM – കെയർ ട്രസ്റ്റ് രജിസ്ട്രർ ചെയ്തിരിക്കുന്നത്?സംശയങ്ങൾ നിരവധിയുണ്ട്. നമ്മൾക്ക് ഉത്തരം ലഭിക്കുന്ന മുറയിൽ കൂടുതൽ ചോദ്യങ്ങളാവാം ?16 ) ഒരു ചോദ്യം കൂടെയുണ്ട്…” ഈ സ്വത്തുമുഴുവന്‍ ഒരു ട്രസ്റ്റാണ് നോക്കി നടത്തുന്നത്. ട്രസ്‌റ്റെന്നു പറഞ്ഞാല്‍ ഞാനും അപ്പനും പിന്നെ അപ്പന്റെ പെങ്ങള്‍ സുഭദ്രേം “ഏത് സിനിമയിലേ ഡയലോഗാണിത് ??Pinko Human
BJP വാർത്തകൾ /നിലപാടുകൾ
കേരള മന്ത്രിസഭയിലെ ആര്എസ്എസ്സുകാരന് ഉമ്മന് ചാണ്ടിയോ
കേരള മന്ത്രിസഭയിലെ ആര്എസ്എസ്സുകാരന് ഉമ്മന് ചാണ്ടിയോ.. Read more at: https://malayalam.oneindia.com/feature/satire/chief-minister-oommen-chandy-gave-direction-to-withdraw-case-against-rss-workers-126786.html
0 Comments