പോലീസ് സേനയുടെ പ്രവർത്തനാവലോകന റിപ്പോർട്ട് പുറത്തു വന്നതോടെ മനോരമക്ക് ആഘോഷമാണ്. DGP ബെഹ്റയുടെ പടവും വെച്ച് DGP യെ പ്രതിക്കൂട്ടിൽ നിർത്തി മാരക ആഘോഷം. പോലീസ് മേധാവിയെന്ന് പേരെടുത്ത് പറഞ്ഞ് CAG പത്രസമ്മേളനം നടത്തിയത് ആദ്യമാണെന്നും മനോരമ പറയുന്നുണ്ട്. CAG റിപ്പോർട്ടിനെപ്പറ്റിയുള്ള ഫുൾ കവറേജ് പത്രവാർത്ത വായിച്ചാണ് ഓഡിറ്റ് റിപ്പോർട്ട് വായിക്കാൻ തുടങ്ങിയത്. CAG റിപ്പോർട്ട് 2013-18 കാലത്തേതാണ്. അഞ്ച് വർഷക്കാലത്ത് നടത്തുന്ന പ്രവർത്തനങ്ങളുടെ അവലോകനമാകുമ്പോൾ അപാകങ്ങൾ ഏത് കാലത്തേതാണ് എന്ന് കൂടി പറയുക ഒരു സാമാന്യമര്യദയാണ്. (കണ്ടത്തിൽ കുടുംബക്കാരോടോ ബാലാ എന്നല്ലേ. )ഏതായാലും മനോരമ ചെയ്യാത്ത ആ ജോലി ചെയ്യാനുള്ള ഒരു ശ്രമമാണ്. 1. 25 റൈഫിളുകളും 12,061 വെടിയുണ്ടകളും കാണാതായി. ഇത് രാജ്യസുരക്ഷയെ ബാധിക്കുന്നത്. വ്യാജബുള്ളറ്റ് വെച്ച് വീഴ്ച മറയ്ക്കാനും ശ്രമം – 20152. എസ്ഐ, എഎസ്ഐ ക്വാർട്ടേഴ്സുകൾക്കുള്ള 2.91 കോടി വകമാറ്റി DGP ക്കും ADGP ക്കും വില്ല പണിതു – 2017-183. 5 സ്റ്റേഷനുകളിൽ വാഹനമില്ല, DGP ക്കും ADGP മാർക്കുമായി ആഡംബരവാഹനങ്ങൾ വാങ്ങി – 20144. GPS ഉപകരണമായ വോയ്സ് ലോഗേഴ്സ് വാങ്ങാനുള്ള കരാർ അവിശുദ്ധ ഇടപാടിലൂടെ സ്വകാര്യകമ്പനിക്ക് മറിച്ചു – 20155. ഇ ബീറ്റ് പദ്ധതി പ്രകാരം പോലിസിന് ഉപകരണങ്ങൾ വാങ്ങാൻ വിൽപനക്കാരന് 188 കോടി രൂപ 9 മാസങ്ങൾക്ക് മുമ്പ് നൽകി – 20136. മൊബൈൽ ഡിജിറ്റൽ ഇൻവെസ്റ്റിഗേഷൻ അസിസ്റ്റൻസ് പ്ലാറ്റ്ഫോം ലക്ഷ്യപ്രാപ്തിക്കായി 40 വാഹനങ്ങളിൽ 40 ഐപാഡുകൾ വാങ്ങുന്ന പദ്ധതി പാളി – 20137. ജീപ്പും ട്രക്കും വാങ്ങേണ്ട കാശിന് പജേറോ വാങ്ങി. 2 ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങാൻ ടെൻഡർ നടപടി സ്വീകരിച്ചില്ല, 33ലക്ഷം രൂപ സർക്കാർ അനുമതിയില്ലാതെ മുൻകൂർ നൽകി. (ഇതിന് സർക്കാർ സാധൂകരണം നൽകിയിട്ടില്ല) – 2018മനോരമ അക്കമിട്ടു പറഞ്ഞ ഈ അപാകങ്ങളിൽ പകുതിയിൽ കൂടുതലും നടന്ന കാലം 2013, 2014, 2015 വർഷങ്ങളിലാണ്. ഫണ്ട് വകമാറ്റി വില്ല പണിതതും, പജേറൊ വാങ്ങിയതും എന്ന് റിപ്പോർട്ടിൽ പറയുന്നത് ബെഹറയുടെ കാലത്താണ്. പക്ഷെ, രാജ്യരക്ഷക്ക് ഭീഷണിയായ ഉണ്ട കാണാതായതും ചെന്നിത്തലജി ആരോപിച്ച വാങ്ങൽ നടപടികളിലെ മറ്റ് ക്രമക്കേടുകളും നടത്തിയ കാലത്തെ DGP യുടെ പേര് പറയാൻ മനോരമക്ക് എന്തെ മടി. പ്രതികൂട്ടിൽ ഏതെങ്കിലും DGP എന്നൊന്നും പറയാൻ ഞാൻ തയ്യാറല്ല. പക്ഷെ മലയാള മനോരമ ഒന്നാം പേജിൽ തലക്കെട്ട് വാർത്ത നൽകി ബെഹ്റ പ്രതികൂട്ടിൽ എന്ന് പറയുന്നു. അതിന് മനോരമ അക്കമിട്ട് നിരത്തിയ കേസുകളിൽ പ്രതികൂട്ടിൽ സെൻകുമാറും ഉണ്ടാകേണ്ടതാണ്. പോലീസ് വകുപ്പിലെ ക്രമക്കേടെന്നോ മറ്റോ തലക്കെട്ട് വെച്ചാൽ അതൊരു ശരിയായ വാർത്ത ആയിരുന്നു. ഓഡിറ്റ് റിപ്പോർട്ട് 2013 _ മുതൽ 2018 വരെ ഉളളതാണെന്ന് പോലും മനോരമ പറയുന്നില്ല. എല്ലാ വർഷവും റിപ്പോർട്ടിന് മറുപടി പറയുന്നത് പോലെ മറുപടി നൽകും എന്ന് ബെഹ്റ പറയുന്നുണ്ട്. CAG റിപ്പോർട്ടിന് മറുപടി നൽകേണ്ടത് നിയമസഭയടെ പബ്ലിക് അകൗണ്ട് കമ്മിറ്റിക്ക് മുന്നിൽ ആണ് .എന്തെങ്കിലും ക്രമവിരുദ്ധമായി നടന്നു എങ്കിൽ ആരും രക്ഷപെടില്ല അതാണല്ലോ നമ്മുടെ ശക്തമായ ജനാധിപത്യ സംവിധാനം . റിപ്പോർട്ടിന്റെ മുക്കും മൂലയും എവിടെ നിന്നോ ആരോ ചോർത്തി നൽകിയതോ മറ്റോ ഉയർത്തി പിടിച്ചു പിടി തോമസ് വെച്ച ഒരു ഉണ്ടയില്ലാ വെടി കണ്ട് ചാടിയിറങ്ങിയ ചെന്നിത്തലജിയെ ഓർക്കുമ്പോഴാണ്. ട്രോളന്മാർ ഉണ്ട ചേർത്ത് പേരുമിട്ടു. പർച്ചേയ്സിൽ ക്രമക്കേടുണ്ടെന്ന് ആരോപിക്കുന്ന ചെന്നിത്തലജിയുടെ കാലത്താണ് അത്തരത്തിൽ റിപ്പോർട്ടിൽ പരാമർശിച്ച അഞ്ച് പരാമർശങ്ങളുള്ളത്. നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് പോലീസ് മറുപടി നൽകിയ ശേഷം അതിനെപ്പറ്റി സിബിഐയെക്കൊണ്ട് തന്നെ നമുക്ക് അന്വേഷിപ്പിക്കാന്നെ. ഈ നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് UDF ഉം മാധ്യമങ്ങളും ഉന്നയിച്ച ഡിറ്റൻഷൻ സെന്ററിന്റെ കാര്യം പോലെ ആകും ഇതും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഡിറ്റൻഷൻ സെന്റർ എന്ന് പറഞ്ഞാൽ കെഎം ഷാജിയുടെ മുഖം ഓർമ്മ വരാത്തവർ ഉണ്ടോ? ഡിറ്റൻഷൻ സെന്റർ ഫയലിലെ ഒപ്പ് ചെന്നിത്തലയുടേതായതു പോലെ CAG പറഞ്ഞ വിഷയങ്ങളിൽ എത്ര ഫയലുകളിൽ സ്വന്തം ഒപ്പുണ്ടാകുമെന്ന് ഓർത്ത് നിന്നാൽ ചെന്നിത്തലക്ക് കൊള്ളാം.ഓഡിറ്റ് റിപ്പോർട്ടിൽ CAG ചൂണ്ടിക്കാട്ടിയ മുകളിൽ പറഞ്ഞ വിഷയങ്ങളില്‍ കൂടുതലും നടന്നത് UDF ഭരണകാലത്താണ് . LDF ഭരണകാലത്തെ സംബന്ധിച്ച് പറയുന്നത് ഒരു കാര്യത്തിന് പകരം വേറൊന്ന് ചെയ്തു എന്ന് മാത്രമാണ്.എന്നിട്ടും ആ റിപ്പോർട്ടും പൊക്കിപ്പിടിച്ച് ജുദ്ധം ചെയ്യാനിറങ്ങുന്ന മുല്ലപ്പള്ളി മുതൽ ചാമക്കാല വരെയുള്ളവരുടെ ഗതികേട് നമ്മളും മനസിലാക്കണം. ഇടതുപക്ഷസർക്കാരിനെതിരെ എന്തോ കിട്ടിയെന്ന് ധരിച്ച് ഉറഞ്ഞുതുള്ളിയ പ്രതിപക്ഷവും മാധ്യമങ്ങളും വേലിയിലിരുന്ന പാമ്പിനെ എടുത്ത് തലയിൽ വെച്ച അവസ്ഥയിലാണ്. CAG റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങളൊക്കെ പൊലിപ്പിച്ച്, തല പരിശോധിക്കാൻ ഫയലിലെഴുതിയ കഥയൊക്കെ ഇറക്കി ആഘോഷിച്ച കാലം മാറിപ്പോയി പത്രക്കാരെ. ഇന്ന് ഓഡിറ്റ് റിപ്പോർട്ടുകളൊക്കെ വിരൽത്തുമ്പിൽ കിട്ടും. നിങ്ങളുടെ സെലക്ടീവ് സ്റ്റോറി മെയ്ക്കിങ്ങിന്റെ കാലം കഴിഞ്ഞു.#GetLostMediaLiars

https://m.facebook.com/story.php?story_fbid=10156758868932127&id=622302126


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *