സിവിൽ പോലിസ് ഓഫീസർ തസ്തികകളിലേക്ക് നിയമനമൊന്നും നടത്താതെ ലിസ്റ്റ് റദ്ദാക്കി എന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് ചിലർ നടത്തുന്നത്. തൊഴിൽരഹിതന്മാരുടെ വെപ്രാളമല്ലേ, ഈ ക്യാമ്പെയ്ൻ കൊണ്ട് എന്തെങ്കിലും പ്രയോജനം കിട്ടുന്നെങ്കിൽ ആയിക്കോട്ടെ എന്നാണ് കരുതിയിരുന്നത്. എന്നാൽ, കഴിഞ്ഞ ഒരു മാസമായി വെട്ടുകിളിക്കൂട്ടങ്ങളായി മാറിയിട്ടുണ്ട് ഈ കൂട്ടർ. ഇവരുടെ ഈ രോഷപ്രകടനത്തെ സാധൂകരിക്കുന്ന നീതിനിഷേധം സർക്കാരിന്റെയോ PSC യുടെയോ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടോ…❓
ആദ്യം സർക്കാരിന്റെ ഭാഗം നോക്കാം…
CPO ലിസ്റ്റുകൾ ഏഴെണ്ണമാണ്. 2019 ജൂലൈ 1 നാണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ഒരു വർഷം കാലാവധി നിശ്ചയിച്ച ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞ ജൂൺ 30 ന് അവസാനിച്ചു. മെയിൻ റാങ്ക് ലിസ്റ്റുകളിലെ ഉദ്യോഗാർത്ഥികളുടെ എണ്ണവും പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളും ഒന്ന് നോക്കാം.
ബറ്റാലിയൻ, മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ എണ്ണം, റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകൾ, ശതമാനം എന്ന ക്രമത്തിൽ വായിക്കുക.
💢 SAP : 1158 – 1110 – 96 %
💢 MSP : 1259 – 832 – 66 %
💢 KAP 1 : 874 – 590 – 68 %
💢 KAP 2 : 1238 – 952 – 77 %
💢 KAP 3 : 806 – 763 – 95 %
💢 KAP 4 : 1284 – 754 – 59 %
💢 KAP 5 : 958 – 600 – 63 %
⭕ ആകെ : 7577 – 5601 – 74 %
ഏഴ് ലിസ്റ്റുകളിലും ഉൾപ്പെട്ട ഉദ്യോഗാർത്ഥികളിൽ 74 ശതമാനം പേർക്കും നിയമനം നൽകാൻ കഴിയുന്ന രീതിയിൽ ഒഴിവുകൾ ജൂൺ 30ന് മുമ്പായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മെയിൻ ലിസ്റ്റുകളിൽ ഉൾപ്പെട്ടവരിൽ മുക്കാൽ ഭാഗം പേർക്കും നിയമനം ലഭിക്കുന്ന സാഹചര്യമുണ്ടായിട്ടും “ലിസ്റ്റിനെ കൊന്നേ” എന്നുള്ള നിലവിളികളുടെ ചേതോവികാരം പ്രത്യേകം പരിശോധിക്കേണ്ടതാണ്
ഈ റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിൽ നിയമനശുപാർശ നൽകുന്നതിൽ PSC എന്തെങ്കിലും വീഴ്ച വരുത്തിയോ. ഇതുമായി ബന്ധപ്പെട്ട് PSC സൈറ്റിലെ വിവരങ്ങൾ ആർക്കും പരിശോധിക്കാവുന്നതേയുള്ളൂ. വിവിധ ബറ്റാലിയനുകളിലെ CPO കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ നിന്നുള്ള അഡ്വൈസ് വിവരങ്ങളുടെ ലിങ്ക് ഇതോടൊപ്പമുണ്ട്.
⭕ SAP : https://bit.ly/30MRbza
ഇതുവരെ 956 അഡ്വൈസുകൾ.
⭕ MSP : https://bit.ly/3jPKWmX
ഇതുവരെ 585 അഡ്വൈസുകൾ
⭕ KAP 2 : https://bit.ly/3hF2al0
ഇതുവരെ 845 അഡ്വൈസുകൾ
⭕ KAP 3 : https://bit.ly/30TFXZL
ഇതുവരെ 636 അഡ്വൈസുകൾ
⭕ KAP 4 : https://bit.ly/39t0dFm
ഇതുവരെ 554 അഡ്വൈസുകൾ
അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിലും ഹൈക്കോടതിയിലുമായി കേസുകൾ നടന്നിരുന്നതിനാൽ KAP 1 ലിസ്റ്റിൻ നിന്ന് 67 അഡ്വൈസുകൾ മാത്രമാണ് അയക്കാൻ കഴിഞ്ഞിട്ടുള്ളത്. KAP 5 ലിസ്റ്റിൽ നിന്ന് നിയമനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുമില്ല. ഇപ്പോൾ കേസ് നടപടികൾ അവസാനിക്കുകയും ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്ക് അഡ്വൈസുകൾ അയക്കാൻ നടപടികൾ പുരോഗമിക്കുകയാണ്.
💥 സിവിൽ പൊലീസ് ഓഫീസർ റാങ്ക്‌ലിസ്‌റ്റിൽ നിന്ന് ജൂൺ 30 വരെ 5600 ൽ അധികം പേരുടെ ഒഴിവാണ് PSC ക്ക് റിപ്പോർട്ട് ചെയ്‌തത്. 3600ൽ അധികം പേർക്ക് നിയമനവും ലഭിച്ചു. രണ്ടായിരത്തോളം പേർക്കുള്ള നിയമനശുപാർശ PSC അയച്ചുവരികയാണ്. പലർക്കും ഇവ ലഭിച്ചുതുടങ്ങി. ഇതാണ് വാസ്തവം…‼️
💥 ലോക്ക് ഡൗൺ കാലത്ത് പോലും ഈ തസ്തികയിലേക്ക് 319 പേർക്ക് നിയമനശുപാർശ അയച്ച PSC ക്ക് ഒരു വീഴ്ചയും ഇക്കാര്യത്തിൽ പറ്റിയിട്ടില്ലെന്ന് കാര്യങ്ങളെ നിഷ്പക്ഷമായി വിലയിരുത്തുന്നവർക്ക് ബോധ്യമാകും.
കഴിഞ്ഞ ജൂൺ 18ന് ക്യാബിനറ്റ് അംഗീകരിച്ച 1200 താൽക്കാലിക തസ്‌തികകൾ (ടി.പി.) കൂടി ഇപ്പോൾ അയയ്ക്കുന്ന ശുപാർശകളിൽ ഉൾപ്പെടുന്നുണ്ട്. മന്ത്രിസഭാ തീരുമാനം വന്നശേഷം ഈ ഒഴിവിലേക്ക് നിയമനം നടത്തിയില്ലെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. സർക്കാർ സൃഷ്‌ടിച്ച 1200 പ്രതീക്ഷിത ഒഴിവിലേക്കുള്ള താൽക്കാലിക തസ്‌തികയിൽ ഐആർ ബറ്റാലിയനുള്ള 154 ഒഴിവുകൾ കഴിഞ്ഞുള്ള 1046 ഒഴിവ് റിപ്പോർട്ട് ചെയ്‌തിരുന്നു. അതിലേക്കുള്ള നിയമനശുപാർശകൾ കൂടിയാണ് ഇപ്പോൾ PSC അയക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും കുറവ് നിയമനമെന്നൊക്കെ പ പറഞ്ഞ് ബഹളം കൂട്ടുന്നവരോട് ചരിത്രവും പറഞ്ഞു പോകണമല്ലോ. 2019-20 വർഷത്തെ നിയമനം കുറഞ്ഞു പോയെന്നാണ് ആരോപണമെങ്കിൽ 2014-15 വർഷം കാലാവധി അവസാനിച്ച ഇതേ ലിസ്റ്റുകളിലെ നിയമനങ്ങളൊന്ന് പരിശോധിക്കാം. (മുകളിൽ കൊടുത്തിട്ടുള്ള ഓരോ ലിസ്റ്റിന്റെയും അഡ്വൈസ് ലിങ്കുകളുടെ താഴെയായി ഈ വിവരങ്ങളും ലഭ്യമാണ്.) ഇപ്പോൾ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ ബ്രാക്കറ്റിൽ നൽകുന്നുണ്ട്. ഒരു താരതമ്യത്തിന്.
💢 SAP : 435 ( 1110)
💢 MSP : 661 (832)
💢 KAP 2 : 749 (952)
💢 KAP 3 : 619 (763)
⭕ ആകെ : 2464 (3657)
(KAP 1, KAP 5 നിലവിലെ ലിസ്റ്റുകൾ കേസുകളിൽപ്പെട്ടതിനാലും KAP 4 ന്റെ 2014-15 നിയമനനില സൈറ്റിൽ ലഭ്യമല്ലാത്തതിനാലും ആ ഡേറ്റകൾ ഇവിടെ താരതമ്യത്തിനായി എടുത്തിട്ടില്ല.)
അപ്പോൾ, മുകളിൽ പരാമർശിച്ച നാല് ലിസ്റ്റുകളിൽ നിന്ന് 2014-15 കാലത്ത് നടന്നതിലും 1193 അധികം നിയമനങ്ങൾ 2019-20 കാലയളവിൽ നടന്നിട്ടുണ്ട്.
ഇതൊക്കെയാണ് വസ്തുതകൾ. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിയമനമെന്ന വാദമൊക്കെ ഒന്ന് മാറ്റിപ്പിടിക്ക്.
അഞ്ച് വർഷം മുമ്പ് പോലീസ് നിയമനമെന്ന് പറഞ്ഞ് നടന്നിരുന്നത് എന്താണെന്ന് എല്ലാരെയും ഓർമ്മിപ്പിക്കാനായി മാത്രം ഈ ലിങ്ക് കൂടി ചേർക്കുന്നു.
കടുത്ത പ്രതിസന്ധികൾക്കിടെയിലും ഇരുപതിനായിരത്തിലധികം പുതിയ തസ്തികകൾ (20,000) സൃഷ്ടിച്ച, ഒന്നര ലക്ഷത്തോളം നിയമനങ്ങൾ (1,50,000) നടത്തിയ ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത്. വസ്തുതകൾ പഠിക്കാതെ നിയമനനിരോധനം പോലെയുള്ള ആരോപണങ്ങളും കൊണ്ട് ഈ സർക്കാരിന് മാർക്കിടാൻ ഇറങ്ങരുത്…
0 Comments