യുഡിഎഫ് സർക്കാർ കാലയളവിൽ പിഎസ്‌സി മുഖേന എത്ര പേർക്ക് നിയമനം നൽകിയിട്ടുണ്ട് ?

1,54,386

ഈ സർക്കാരിന്റെ കാലയളവിൽ 2020 ഡിസംബർ 31 വരെ എത്ര പേർക്ക് പിഎസ്‌സി മുഖേന നിയമനം നൽകി ?

1,51,513

(സോഴ്സ് : നക്ഷത്രച്ചിഹ്നം ഇല്ലാത്ത ചോദ്യം നമ്പർ 184 – തിയതി 12.01.2021 – 14ആം കേരള നിയമസഭയുടെ 22ആം സമ്മേളനം. )

http://www.niyamasabha.org/codes/14kla/session_22/ans/u00184-120121-000000000000-22-14.pdf

പിണറായി വിജയൻ സർക്കാർ നിയമനങ്ങളിൽ മെല്ലപ്പോക്കാണെന്ന് ആക്ഷേപിക്കുന്നവർ കാണേണ്ടതാണ് ഈ കണക്ക്. ഈ സർക്കാരിന്റെ കാലയളവിൽ 55 മാസങ്ങൾ കൊണ്ട് നൽകിയ നിയമനങ്ങളാണ് 1,51,513. പ്രതിമാസം 2700 ലേറെ നിയമനങ്ങൾ. ഇതേ ശരാശരി അവശേഷിക്കുന്ന മാസങ്ങളിലും തുടർന്നാൽ സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ ആകെ നിയമനങ്ങൾ 1.65 ലക്ഷമാകും. 2006-11ലെ വി.എസ്. സർക്കാരിന്റെ കാലയളവിലെ അതേ നിയമനനിലയിലേക്കെത്തും. മുൻ സർക്കാരിനെക്കാൾ 11,000 അധികം നിയമനങ്ങൾ.

ഈ സർക്കാരിന്റെ കണക്കിന് ഒരു പ്രത്യേകത കൂടിയുണ്ട്. രണ്ട് പ്രളയങ്ങളും കോവിഡും തീർത്ത പ്രതിസന്ധികൾ മറികടന്നാണ് ഈ റെക്കോഡ് കണക്കിലേക്ക് എത്തുന്നത്. യുവാക്കളുടെ പ്രതീക്ഷയായ സർക്കാർ മേഖലയിലെ നിയമനങ്ങളിൽ ഈ പ്രതിസന്ധികൾക്കിടയിലും ഒരു കുറവും വരരുതെന്ന നിശ്ചയദാർഡ്യത്തിന്റെ ഫലമാണ് ഈ കണക്ക്.

സ്വയം സംസാരിക്കുന്ന ഈ കണക്കുകൾ ഇവിടെ ഉള്ളപ്പോഴാണ് രാഷ്ട്രീയലക്ഷ്യങ്ങളോടെ ചിലർ ഉദ്യോഗാർത്ഥികളെയും കൊണ്ട് നാടകം കളിക്കാൻ ഇറങ്ങുന്നത്. ഉദ്യോഗാർത്ഥികളോട് ഒന്നേ പറയാനുള്ളൂ. സമരത്തിനിറങ്ങുന്നവർ മാധ്യമശ്രദ്ധ നേടാനാണെങ്കിലും മണ്ണെണ്ണ ശരീരത്തിലൊഴിച്ചുള്ള രീതിയൊക്കെ ദയവ് ചെയ്ത് ഒഴിവാക്കണം. അധികാരം കിട്ടിയേക്കില്ല എന്ന തിരിച്ചറിവിൽ എന്തും ചെയ്യാൻ മടിയില്ലാതെ ഭ്രാന്ത് പിടിച്ചു നടക്കുന്ന ചിലർ ഇവിടെയുണ്ടെന്ന് ഓർത്താൽ നിങ്ങൾക്ക് തന്നെ നല്ലത്.

എഡിറ്റ് : ആദ്യം പറഞ്ഞ കണക്കിൽ യുഡിഎഫ് കാലത്ത് അയച്ച കെഎസ്ആർടിസിയിലേക്കുള്ള അഡ്വൈസുകളിൽ നിയമനം നടന്നത് എൽഡിഎഫ് കാലത്താണ്. അതുകൂടി കണക്കാക്കിയാൽ കണക്ക് ഇങ്ങനെയാകും.

2011-16 : 1,50,355
2016-20 : 1,55,544


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *