വനിതാ CPO ലിസ്റ്റ് ഇന്ന് ഇറങ്ങുന്നുണ്ട് ട്ടോ..‼️

🌹 രണ്ടായിരത്തിലേറെ പേർ റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെടുമെന്നാണ്‌ പ്രതീക്ഷ‌. 413 ഒഴിവ്‌ ഇതിനകം പൊലീസ്‌ ആസ്ഥാനത്തുനിന്ന്‌ PSC ക്ക്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതിനു പുറമെ സംസ്ഥാന വ്യവസായ സുരക്ഷാസേനയിൽ (AISF) ഉൾപ്പെടെ ‌സൃഷ്ടിക്കപ്പെടുന്ന ഒഴിവുകളിലേക്കും ഈ ലിസ്റ്റിൽനിന്നാകും നിയമനം. ആദ്യഘട്ടത്തിൽ 600 പേർക്കെങ്കിലും നിയമനം ലഭിക്കും.വനിതകൾക്കുമാത്രമായി പ്രത്യേക ബറ്റാലിയനിലേക്ക്‌ ഇതാദ്യമായാണ്‌ റാങ്ക്‌ലിസ്റ്റ്‌.

============================================

💥 പിന്നെ പലർക്കും ഒരു തെറ്റുധാരണ ഉണ്ട്. PSC എന്നത് ഭരിക്കുന്ന മന്ത്രിസഭക്ക് കീഴിൽ ആണെന്ന്.. ആ തെറ്റുധാരണ മാറ്റാൻ മാത്രം ചില കാര്യങ്ങൾ പറയാം..

⭕ PSC എന്നത് ഒരു സ്വാതന്ത്ര ഭരണഘടനാ സ്ഥാപനമാണ്. സർക്കാരിന് പലകാര്യങ്ങളിലും PSC യോട് ആവശ്യപ്പെടാനുള്ള അധികാരമുണ്ട്. എന്നാൽ അതിന് കർക്കശമായ പല പരിമിതികളുമുണ്ട് താനും..

✅ 1) ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സർക്കാരും നിയമന ശുപാർശ ചെയ്യുന്ന PSC യും രണ്ടും രണ്ടാണ്. PSC ഒരു ഭരണഘടനാ സ്ഥാപനമാണ്. അതിന്റെ ഭരണകാര്യത്തിലോ ദൈനംദിന പ്രവർത്തനങ്ങളിലോ സർക്കാരിന് ഇടപെടാൻ കഴിയില്ല.

✅ 2) ഏതെങ്കിലും റാങ്ക് ലിസ്റ്റിൽ നിന്ന് ഒരു നിയമനവും നടന്നിട്ടില്ലങ്കിൽ അതിന് രണ്ടു കാരണങ്ങൾ ആണ്..

💢 ഒന്ന് – സർക്കാർ ബന്ധപ്പെട്ട വകുപ്പ് മേധാവി രേഖാമൂലം നിശ്ചിത ഒഴിവ് ഉണ്ടെന്ന് PSC യെ അറിയിക്കുമ്പോൾ ആണ് PSC ടെസ്റ്റ് നടത്തുന്നതും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും. വകുപ്പ് മേധാവി അറിയിച്ച ഒഴിവ് പരിഗണിച്ചു റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കിയിട്ട് അതിൽ നിന്ന് നിയമനം നടത്താത്തതിന്റെ കാരണം പറയേണ്ടത് PSC ആണ്.

💢 രണ്ട് – കേരളത്തിൽ മിക്ക PSC ലിസ്റ്റുകളും മൂന്ന് വർഷത്തേക്കാണ് തയ്യാറാക്കുന്നത്. യൂണിഫോം പോസ്റ്റുകൾ മാത്രമാണ് ഇപ്പോൾ ഒരു വർഷക്കാലാവധിയുള്ളത്. മൂന്ന് വർഷം പ്രതീക്ഷിക്കാവുന്ന ഒഴിവുകൾ വെച്ച് ഒരു ലിസ്റ്റ് ഇടുകയാണ്. ഏതെങ്കിലും വർഷം സർക്കാർ ഒഴിവുകൾ റിപ്പൊർട്ട് ചെയ്തില്ലെങ്കിൽ നിയമനം നടക്കാത്ത സാഹചര്യമുണ്ടാകും. അപ്പൊ അത് സർക്കാരിനെ വിമർശിക്കാൻ ഉള്ള കാരണം ആണ്..

എന്നാൽ അത്തരം സാഹചര്യം ഇപ്പോൾ നിലവിൽ ഇല്ല..

💢 നാല് വർഷത്തിനിടെ 1.39 ലക്ഷം നിയമനശുപാർശകൾ PSC അയച്ചു എന്നതിൽ തന്നെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലോ അതിലേക്ക് അഡ്വൈസ് ചെയ്യുന്നതിലോ ഒരു വീഴ്ചയും വന്നില്ലെന്ന് ആർക്കും മനസിലാകുന്ന കാര്യമാണ്.

✅ 3) നിയമനത്തിനായി ശുപാർശ ചെയ്തു എന്നത് നിയമനം ലഭിക്കുന്നതിനായി PSC ക്ക് ശുപാർശ ചെയ്തു എന്നാണ്‌ വായിക്കേണ്ടത്. PSC ക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനപ്പുറം അതിന് ശേഷമുള്ള ഒരു കാര്യത്തിലും സർക്കാരിനോ മറ്റൊരു ഏജൻസിക്കോ ഇടപെടാൻ കഴിയില്ല എന്നു മനസ്സിലാക്കണം..

⭕ അപ്പോൾ നിങ്ങൾ ചോദിക്കും സർക്കാരിന്റെ ഭാഗം എന്താണെന്ന്.. ❓

✅ സർക്കാർ കൃത്യ സമയത് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ ഫലമാണ് റാങ്ക് ലിസ്റ്റുകൾ ഉണ്ടാകുന്നത് .
സർക്കാർ ഒഴിവുകൾ അറിയിച്ചാൽ മാത്രമേ PSC ക്ക് എഴുത്തു പരീക്ഷയും ഇന്റവ്യൂ വും നടത്താൻ പറ്റു.
ഇന്ന് നിലവിലുള്ള എല്ലാ റാങ്ക് ലിസ്റ്റുകളും നിലവിൽ വന്നിരിക്കുന്നത് ഈ സർക്കാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്തത് കണക്കിലെടുത്താണ്.. ‼️

⭕ അപ്പൊ നിങ്ങളും പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ സമരം ചെയ്യാറുണ്ടല്ലോ.. ❓

✅ ഉണ്ട്. സമരം ചെയ്യുന്നത് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തി വയ്ക്കുന്നതിനെതിരെയാണ്..

ഇപ്പഴത്തെ ഈ PSC വിഷയത്തിൽ സർക്കാരിന്റെ ഭാഗത്താണ് എല്ലാ ന്യായവും.. റാങ്ക്ഹോൾഡേഴ്സ് എന്ന പേരിൽ പല പോസ്റ്റുകളിലും വരുന്ന #CongRSS – #MuslimLeague – #BJP വെട്ടുകിളികളിൽ ഭൂരിഭാഗത്തിനും ഇതിനെ പറ്റി ഒന്നും ഒരു ധാരണയുമില്ല എന്നു മാത്രമല്ല പുകമറ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്..

ഇനി ഈ മുറവിളി കൂട്ടുന്ന #CongRSS – #MuslimLeague – #BJP പാർട്ടികളുടെയും, വലതുപക്ഷ – മാധ്യമങ്ങളുടയും മറ്റൊരു ഇരട്ടത്താപ്പ് അറിയണ്ടേ.. ഒരു ചെറിയ ഉദാഹരണം..

⭕ യുവാക്കളുടെ ജോലിസാധ്യത ആണല്ലോ ഇപ്പോൾ ചർച്ച ചെയ്യുന്ന ഒരു പ്രധാന വിഷയം. ഒരുഭാഗത്ത് മതിയായ നിയമനങ്ങൾ നടക്കുന്നില്ല എന്നുപറഞ്ഞ് പ്രശ്നമുണ്ടാക്കുന്ന അതേസമയത്ത് തൊട്ടപ്പുറത്ത് കേന്ദ്ര സർക്കാർ നിലവിലെ പതിനായിരക്കണക്കിന് ഒഴിവുകൾ റദ്ദാക്കികൊണ്ടിരിക്കുകയാണ്. പ്രതിരോധ വകുപ്പിന് കീഴിലെ സിവിലിയൻ ജോലികളാണ് ഇനി ആരെയും ഒരു കേന്ദ്ര സർക്കാർ ജീവനക്കാരൻ ആക്കാതിരിക്കാൻ വേണ്ടി വലിയതോതിൽ ഈ കോവിഡിന് മറവിൽ ഇപ്പോൾ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. ഒരു ലക്ഷത്തോളം ജീവനക്കാർ ഉള്ള ഓർഡനൻസ് ഫാക്ടറി സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ജീവനക്കാർ ഒരു മാസത്തോളം നീണ്ടുനിന്ന സമരത്തിൻറെ ഭാഗമായി മരവിപ്പിച്ചിരുന്നു. എന്നാൽ കോവിഡിന്റെ സാമ്പത്തിക പാക്കേജിന്റെ മറവിൽ വീണ്ടും പഴയ തീരുമാനം പൊടി തട്ടി എടുത്തിരിക്കുകയാണ്. ഇതിനെല്ലാം പുറമെ ആണ് പ്രതിരോധ വകുപ്പിന് കീഴിൽ തന്നെ ഉള്ള മിലിറ്ററി എന്ജിനീറിങ് സെർവീസിൽ 9,306 ഉം , നാവിക സേനയിൽ 7,845 ഉം ഉൾപ്പെടെ 17,000 ത്തിന് മുകളിൽ സിവിലിയൻ ജീവനക്കാരുടെ ഒഴിവുകൾ ആണ് റദ്ധാക്കുന്നത്.

https://bit.ly/3i45S7N
https://bit.ly/2XritKu

⭕ കേരളത്തിൽ ITI ഉം ഡിപ്ലോമയും കഴിഞ്ഞിറങ്ങുന്ന സാദാരണകാർ ആയ കുടുംബങ്ങളിൽ നിന്നും ഉള്ള യുവാക്കൾ പ്രധാനമായും അപേക്ഷിച്‌ ജോലി നേടിയിരുന്ന അവസരങ്ങൾ ആണ് ഈ കോവിഡിന്റെ കാലത്ത് യൂണിയനുകളോടടോ വേണ്ടത്ര ചർച്ചകളോ പഠനങ്ങളോ നടത്താതെ റദ്ദാക്കുന്നത്..

പക്ഷെ ഇതൊന്നും ചർച്ച ആവില്ല കേട്ടോ.. കാരണം കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾ ഒന്നും മാധ്യമങ്ങൾക്ക് ചർച്ച ചെയ്യാൻ പറ്റില്ല.. ഞങ്ങൾക്ക് പുകമറ സൃഷ്ടിക്കാനെ അറിയൂ..

#psc
#GetLostMediaLiars #fakenews #വ്യാജവാർത്തകൾ

https://bit.ly/30qVJMD


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *