*സത്യത്തിൽ എന്താണീ “പിൻവാതിൽ നിയമനം”* ❓PSC നിയമനങ്ങളെ പറ്റി വലിയ രീതിയിലുള്ള തെറ്റിധാരണകളാണ് പ്രചരിപ്പിക്കപ്പെടുന്നത്. വസ്തുതകളറിയാനാഗ്രഹമുള്ളവർക്കു മാത്രമാണ് ഈ കുറിപ്പ്. സത്യം പറഞ്ഞാൽ വലിയ ജേണലിസ്റ്റുകൾ എന്നു ഊറ്റം കൊള്ളുന്നവർക്ക് പോലും ഒരു തേങ്ങയും അറിയാതെ ആണ് പത്രത്തിലും മറ്റും എഴുതി പിടിപ്പിക്കുന്നത്.. പുച്ഛിക്കാൻ ഉള്ളവർക്ക് മാറി നിന്ന് പുചിക്കാം..*എങ്ങനെയാണ് കേരള സർക്കാരിലേക്കുള്ള നിയമനങ്ങൾ നടത്തുന്നത്* ❓പ്രധാനമായും മൂന്നു തരത്തിലുള്ള നിയമനങ്ങളാണ് നടക്കുന്നത്.

1️⃣ *Sanctioned posts*———————————–ഒരോ വകുപ്പിലേക്കും സർക്കാർ സ്പെഷ്യൽ റൂൾസ് പ്രകാരം sanctioned postകൾ അനുവദിച്ചു കൊടുത്തിട്ടുണ്ട്. ആ പോസ്റ്റിലേക്കുള്ള നിയമനങ്ങൾ നടത്തുന്നത് PSC റാങ്ക് ലിസ്റ്റിൽ നിന്നാണ്. ആ പോസ്റ്റിലേക്ക് ഒരു തരത്തിലും മറ്റു നിയമനങ്ങൾ സാദ്ധ്യമല്ല. ഇനിയഥവാ, PSC റാങ്ക് ലിസ്റ്റ് നിലവിലില്ലെങ്കിൽ എംപ്ലോൕമെന്റ് എക്സ്ചേഞ്ചിൽ നിന്നും താത്കാലികമായി മാത്രം നിയമനം നടത്താം. PSC റാങ്ക് ലിസ്റ്റ് വരുന്ന ഉടൻ തന്നെ ഇതിൽ നിന്നും നിയമനം നടത്തും. ഇതിൽ മറ്റു തരത്തിലുള്ള യാതൊരു നിയമനങ്ങളും സാദ്ധ്യമല്ല.

2️⃣ *Part time Contingent Service*—————————————————പാർട് റ്റൈം സ്വീപ്പർ പോലെയുള്ള സർക്കാർ അംഗീകരിച്ച sanctioned പോസ്റ്റുകളിലേക്കുള്ള നിയമനങ്ങൾ എംപ്ലോൕമെന്റ് എക്സ്ചേഞ്ച് വഴിയാണ് നടത്തുന്നത്. ഇതും PSC നിയമനം പോലെ വ്യക്തമായ നിയമങ്ങളുള്ള നിയമനരീതിയാണ്.

3️⃣ *താത്കാലിക നിയമനങ്ങൾ*————————————————⭕ ഒരു പഞ്ചായത്തിലേക്ക് പുതുതായി ഒരു വാഹനം അനുവദിച്ചു എന്നിരിക്കട്ടെ. എന്നാൽ അവിടെ നിലവിൽ ഡ്രൈവറുടെ Sanctioned പോസ്റ്റ് നിലവിലില്ല. ഒരു പുതിയ Sanctioned post സൃഷ്ടിക്കുന്നത് സർക്കാരിന് സംബന്ധിച്ച് അധികബാദ്ധ്യത വരുത്തുന്ന ഒന്നാകുന്നതു കൊണ്ട് സർക്കാർ അത് അനുവദിക്കില്ല.⭕ Sanctioned Post അല്ലാത്തതുകൊണ്ടുതന്നെ അതിൽ PSC നിയമനം അസാധ്യമാണ്. അതുകൊണ്ട് പ്രാദേശികമായി ഒരാളെ കണ്ടെത്തി നിയമിക്കും. മിക്കവാറും ഇത്തരം നിയമനങ്ങൾ അപ്പോൾ ഭരണത്തിലിരിക്കുന്ന കക്ഷിയുമായി ബന്ധപ്പെട്ട ഒരാളായിരിക്കും. അയാൾ അവിടെ വർഷങ്ങളോളം തുടരും.⭕ ഇതിനിടയ്ക്ക് Sanctioned Post സൃഷ്ടിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സർക്കാരിലേക്ക് അപേക്ഷകൾ പൊയ്ക്കൊണ്ടിരിക്കും. ഏതാനം വർഷങ്ങൾ കഴിയുമ്പോൾ സർക്കാർ ഈ പുതിയ തസ്തികയ്ക്ക് അനുമതി നൽകും. അതാണ് പതിവ്. മിക്കപ്പോഴും താത്കാലികമായി തുടരുന്നവരെ മാനുഷികപരിഗണനയുടെ അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്തും. പുതിയൊരു ജോലി തരപ്പെടുത്താൻ സാധിക്കാത്ത രീതിയിൽ മിക്കവരും age over ആയവർ ആയിരിക്കും എന്നതുകൊണ്ടാണിത്.⭕ ഇനി അത്തരത്തിൽ സ്ഥിരപ്പെടുത്താത്ത കേസുകളിൽ അവർ കോടതിയിൽ പോകും. അങ്ങനെ കോടതിയിൽ എത്തുന്ന തൊണ്ണൂറ് ശതമാനം കേസുകളിലും അവർക്ക് അനുകൂലമായ വിധി ലഭിക്കുകയും ചെയ്യും. ഇതിനെയാണ് സാധാരണ ഗതിയിൽ _പിൻവാതിൽ നിയമനം_ എന്നു വിളിക്കുന്നത്. 💥 *ചില ചോദ്യങ്ങളും ഉത്തരങ്ങളും*===========================

1️⃣ *മുൻകാലങ്ങളിൽ പിൻവാതിൽ നിയമനങ്ങൾ നടന്നിട്ടില്ലേ*❓ മുൻസർക്കാരിന്റെ കാലത്ത് പിൻവാതിൽ നിയമനങ്ങൾ നടന്നുവെന്നു പ്രതിപക്ഷ നേതാവ് തുറന്നു സമ്മതിച്ചതാണ്. മാത്രവുമല്ല, ഈ സർക്കാരിന്റെ കാലത്ത് പത്ത് വർഷത്തിൽ കൂടുതൽ ജോലി ചെയ്തവരെയാണ് സ്ഥിരപ്പെടുത്താൻ തീരുമാനമെടുത്തത്. ഇത് വാസ്തവമാണ്. എന്നാൽ, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വെറും രണ്ടും മൂന്നും വർഷം ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തിയിരുന്നു. ഏജ് ഓവർ യുക്തിയൊന്നും അതിൽ പ്രയോഗിക്കാൻ സാധിക്കില്ലല്ലോ? തദ്ഫലമായി, ഈ സർക്കാരിന്റെ സമയത്ത് സ്ഥിരപ്പെടുത്തിയവരുടെ പല മടങ്ങാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിൻവാതിലിലൂടെ തിരുകിക്കയറ്റിയ ബന്ധുക്കാരുടെ എണ്ണം ‼️

2️⃣ *ഈ നിയമനങ്ങൾ PSC പട്ടികയെ ബാധിക്കുമോ* ❓തസ്തികകൾക്ക് സർക്കാർ അനുമതി നൽകുന്നതു വരെ അവിടെ PSC വഴിയല്ല നിയമനം നടക്കുന്നത് എന്നു നേരത്തേ പറഞ്ഞുവല്ലോ. അതുകൊണ്ടുതന്നെ, ഇത്തരം നിയമനങ്ങൾ നിലവിലുള്ള റാങ്ക് പട്ടികകളെ ഒരു തരത്തിലും ബാധിക്കുന്നില്ല. ഇത്തരം പോസ്റ്റുകളിലേക്ക് നിലവിലുള്ള റാങ്ക് പട്ടികയിൽ നിന്നും ഒരിക്കലും നിയമനം സാദ്ധ്യമല്ല. തസ്തിക സൃഷ്ടിച്ച വകുപ്പ് പ്രസ്തുത ഒഴിവ് PSCക്ക് റിപ്പോർട് ചെയ്യുകയും അതിന് വേണ്ടി അവർ വിജ്ഞാപനം പുറപ്പെടുവിച്ച് പരീക്ഷ നടത്തി, പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് അതിൽ നിന്നും നിയമനങ്ങൾ നടത്തുവാൻ മാത്രമേ ചട്ടപ്രകാരം സാധിക്കുകയുള്ളൂ.

3️⃣ *എന്തെങ്കിലും തരത്തിലുളള നിയമന നിരോധനം ഇപ്പോൾ നില നിൽക്കുന്നുണ്ടോ* ❓ഇല്ല എന്നുള്ളതാണ് ഉത്തരം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഘടകകക്ഷികൾ ഭരിക്കുന്ന ചില വകുപ്പുകളിൽ sanctioned തസ്തികകളിലെ ഒഴിവുകൾ PSCക്കു റിപ്പോർട് ചെയ്യാതെ പൂഴ്ത്തി വയ്ക്കുന്ന ഒരു രീതിയുണ്ടായിരുന്നു. അത് പിൻവാതിൽ നിയമനത്തിനു വേണ്ടിയായിരുന്നില്ല (അന്നും ഇന്നും അത് സാദ്ധ്യമല്ല). പകരം അന്തർ ജില്ലാ സ്ഥലം മാറ്റം നടത്തുന്നതിനു വേണ്ടിയാണ് ഒഴിച്ചിട്ടിരുന്നത്. ഘടകകക്ഷികൾക്ക് ചില്ലറ തടയുന്ന കേസാണത്. അനുഭവസ്ഥർ ഒരുപാടു പേരു കാണും.ഇടതുപക്ഷ സർക്കാർ വന്നപ്പോൾ ആദ്യം വന്ന ഉത്തരവ് മുഴുവൻ ഒഴിവുകളും റിപ്പോർട് ചെയ്യാനാണ് എന്നു നിങ്ങളിൽ ചിലർക്കെങ്കിലും ഓർമ കാണും. ആയിരക്കണക്കിന് ഒഴിവുകളാണ് ഇങ്ങനെ ആദ് മാസങ്ങളിൽ റിപ്പോർട് ചെയ്യപ്പെട്ടത്. ഇതിൽ ഏറ്റവും കൂടുതൽ പൂഴ്ത്തി വയ്പ്പ് നടത്തിയിരുന്നത് ലീഗ് ഭരിച്ച വിദ്യാഭ്യാസവകുപ്പിലായിരുന്നു എന്നതും സാന്ദർഭികമായി സൂചിപ്പിക്കട്ടെ.

4️⃣ *വകുപ്പുകൾ PSC ക്ക് ഒഴിവുകൾ റിപ്പോർട് ചെയ്യപ്പെടാതെയിരുന്നാലോ* ❓ഒഴിവുകൾ റിപ്പോർട് ചെയ്യാൻ നിർദ്ദേശം നൽകിയെന്നു മാത്രമല്ല കൃത്യമായ Follow Up ഉം ഈ സർക്കാർ നടത്തുന്നുണ്ട്. എല്ലാ മാസവും ഒരോ വകുപ്പിലെയും വേക്കൻസി പൊസിഷൻ റിപ്പോർട്ട് സർക്കാർ വാങ്ങുന്നുണ്ട്. അതുകൊണ്ടുതന്നെ, ഒഴിവുകൾ റിപ്പോർട് ചെയ്യാതെ മാറ്റി വച്ചാൽ നടപടി ഉറപ്പാണ്. മാത്രവുമല്ല സെക്രട്ടറിയേറ്റിൽ P&ARD വകുപ്പിൽ AVC എന്ന സെക്ഷനുണ്ട്. വേക്കൻസി റിപ്പോർട്ടിംഗുമായി ബന്ധപ്പെട്ട സെക്ഷനാണത്. അവർ എല്ലാ വകുപ്പുകളിലും മിന്നൽ പരിശോധന നടത്തുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള പരാതി ലഭിച്ചാൽ നടപടി ഉറപ്പ്. മറ്റൊന്ന്, SPARC എന്ന സർക്കാരിന്റെ ശമ്പളവിതരണസംവിധാനത്തിന്റെ കീഴിൽ താത്കാലിക തസ്തികകളിൽ ജോലി ചെയ്യുന്നവരെ കൊണ്ടു വന്നു എന്നതാണ്. ഇതുവഴി, ഏതെങ്കിലും ഓഫീസിൽ പൂഴ്ത്തി വയ്പ്പ് നടന്നാൽ എളുപ്പം കണ്ടുപിടിക്കാം.

5️⃣ *ഈ പറയുന്നതിലൊക്കെ എന്തെങ്കിലും വാസ്തവമുണ്ടോ* ❓

*മൂന്ന് വർഷം സർവ്വീസ് ഉള്ളവരെ UDF സ്ഥിരപ്പെടുത്തിയാൽ മുൻവാതിൽ നിയമനം* ‼️⭕ *പത്ത് വർഷം സർവ്വീസ് ഉള്ളവരെ LDF സ്ഥിരപ്പെടുത്തിയാൽ പിൻവാതിൽ നിയമനം* ‼️ഇതാണ് UDF ജനങ്ങളിൽ തെറ്റുധാരണ പരത്തുന്ന “നീതിബോധം” എന്നു പറയുന്നത്..തെളിവ് കമൻറിൽ ഉണ്ട്…[ഫെയ്സ്‌ബുക്കിൽ Vipin Ignatious എഴുതിയ കുറിപ്പിന്റെ എഡിറ്റഡ് കോപ്പി]


https://www.facebook.com/cybercommunecpim/posts/1979714098838346?cft[0]=AZUO-hUqdTo3w6hjfApV8ajWBpNqBXjY-ndGAC2Q8a5zm_QDGEB-yq0ienKcJDO3Cq_USm9HVXG4yuEl0v83WLK3QfK-ioy9rHe1y0ubArv9pi3X7JMRF8pS-v7brnTo7sXHpC650rikpUoVQrLO-P5P&tn=%2CO%2CP-R


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *