https://www.deshabhimani.com/special/police-psc-ranklist-udf-oommen-chandy/886070

https://www.reporterlive.com/cyber-cpim-against-congress-udf-leaders/60615/?infinitescroll=1

https://nerariyan.com/2021/02/08/nerariyan-exclusive/

കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 13,000 ത്തിലധികം ആളുകളാണ് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അനധികൃതമായി നിയമിക്കപ്പെട്ടത്. ഇതില്‍ നേതാക്കളുടെ സ്വന്തക്കാരും അണികളും ഘടക കക്ഷികളിലെ പ്രവര്‍ത്തകരുമൊക്കെ ഉള്‍പ്പെടും..‼️

💥 ഉമ്മന്ചാണ്ടി സർക്കാരിന്റെ ബന്ധുനിയമനങ്ങൾ
============================================

⭕ 1, ഉമ്മൻ ചാണ്ടിയുടെ അമ്മായിയുടെ മകൻ കുഞ്ഞ് ഇല്ലംപള്ളി , കോ ഓപ്പറേറ്റിവ് സർവീസ് എക്സമിനെഷൻ ബോർഡ്‌ ചെയർമാൻ

⭕ 2, ഉമ്മന്‍ചാണ്ടിയുടെ ഡ്രൈവറുടെ മകള്‍ സബിദ, നോർക്ക

⭕ 3, കെ എം മാണിയുടെ മരുമകൻ MT ജോസഫ്‌ , മന്ത്രി ഷിബു ബേബി ജോണിന്റെ ഉപദേശകൻ

⭕ 4, സ്പീക്കർ ജി കാർത്തികേയന്റെ ഭാര്യ എം ടി സുലേഖ, സർവ വിഞ്ജാന കോശം ഡയറക്റ്റർ

⭕ 5, മന്ത്രി അനൂബ്‌ ജേക്കബിന്റെ സഹോദരി അംബിളി ജേക്കബ് കേരള സ്റ്റേറ്റ്‌ IT ഇൻഫ്രാ സ്റ്റ്രക്ചർ മാർക്കറ്റിംഗ്‌ മാനേജർ

⭕ 6, മന്ത്രി അനൂബ്‌ ജേക്കബിന്റെ ഭാര്യ അനില മേരി ഗീവർഗ്ഗീസ്‌ , ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌ ഡയറക്റ്റർ

⭕ 7, ചെന്നിത്തലയുടെ അനിയൻ കെ വേണുഗോപാൽ , കേരള ഫീഡ്സ്‌ എം ഡി

⭕ 8, മുസ്ലിം ലീഗ്‌ അധ്യാപക സങ്കടന നേതാവ്‌ പി നസീർ , ന്യൂനപക്ഷ വകുപ്പ്‌ ഡയറക്റ്റർ ( സ്വകാര്യ കോളേജ്‌ അധ്യാപകൻ ഡെപ്യൂട്ടേഷനിൽ സർക്കാർ വകുപ്പ്‌ സെക്രട്ടറി )

⭕ 9 മന്ത്രി വി എസ്‌ ശിവകുമാറിന്റെ അനിയൻ വി എസ്‌ ജയകുമാർ , ശബരിമല എക്സിക്യൂട്ടീവ്‌ ഓഫീസർ

⭕ 10, മന്ത്രി കെ സി ജോസഫിന്റെ ഡ്രൈവർ ജയകുമാർ , നോർക്കയിൽ നിയമനം

⭕ 11, മുസ്ലിം ലീഗ്‌ മുൻ MLA ഉമ്മർ മാസ്റ്ററുടെ മരുമകൻ പി അബ്‌ദുൾ ജലീൽ , സ്കോള്‍ കേരള ഡയറക്റ്റർ (സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്‍ഡ് ലൈഫ് ലോങ്ങ് എഡ്യൂക്കേഷന്‍, കേരള)

⭕ 12 , വനിത ലീഗ്‌ നേതാവിന്റെ മകൻ കെ പി നൗഫൽ , ഐടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍

⭕ 13, സെക്രട്ടറിയറ്റിലെ കോണ്‍ഗ്രസ് അനുകൂലസംഘടനാ നേതാവ് എര്‍ഷാദിന്റെ ഭാര്യ ഹമീദ, നോർക്ക റൂട്ട്‌സ്‌

⭕ 14, മന്ത്രി കെ സി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി രാജശേഖരന്‍നായരുടെ അനന്തരവന്‍ വിപിന്‍ , നോര്‍ക്ക റൂട്ട്സില്‍

⭕ 15, ആർ സെൽവരാജിന്റെ മകൾ , വെയർ ഹൗസിംഗ്‌ കോർപ്പറേഷൻ അസിസ്റ്റന്റ്‌ മാനേജർ

⭕ 16, അനൂപ് ജേക്കബിന്റെ ഭാര്യ അനില മേരി ഗീവര്‍ഗീസ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം നേടിയത് അര്‍ഹമായ യോഗ്യതയൊ നിശ്ചിത പ്രായമോ ഇല്ലാതെയാണ്.

============================================
‼️ ഇതിനെല്ലാം എതിരെ അന്വേഷണം നേരിടുന്നുണ്ട് ഉമ്മൻചാണ്ടിയും, മുന്‍മന്ത്രിമാരായ വി എസ് ശിവകുമാര്‍, അനൂപ് ജേക്കബ്, രമേശ് ചെന്നിത്തല, പി കെ ജയലക്ഷ്മി, കെ സി ജോസഫ്, കെ എം മാണി, എം എല്‍ എമാരായ എം പി വിന്‍സെന്റ്, ആര്‍ സെല്‍വരാജ് എന്നിവരും.. സത്യം പറഞ്ഞാൽ അതിന്റെ ചൊരുക്കാണ് ഇപ്പഴത്തെ ഈ വിവാദങ്ങൾ – https://bit.ly/30YAmB7
============================================

💥 മറ്റു അനധികൃത നിയമനത്തിന്റെ നാളുകള്‍
=====================================

💢 കഴിഞ്ഞ UDF സര്‍ക്കാരിന്റെ അവസാന കാലത്ത് ഇരുചെവിയറിയാതെ നിയമിക്കപ്പെട്ടവര്‍ നിരവധിയാണ്. PSC പരിക്ഷയെഴുതി കാത്തുനിന്നവരെ മണ്ടന്മാരാക്കി സ്വന്തം പാര്‍ട്ടിയില്‍ പെട്ടവരേയും ഇഷ്ടക്കാരെയും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആവോളം നിയമിച്ചു.

💢 കൃഷിവകുപ്പിന് കീഴിലെ വെയര്‍ഹൌസിങ് കോര്‍പറേഷനില്‍ എഴുത്തുപരീക്ഷയില്‍ ഉയര്‍ന്നമാര്‍ക്ക് നേടിയവരെ ഒഴിവാക്കി ആര്‍ സെല്‍വരാജ് MLA യുടെ മകള്‍ ഉള്‍പ്പെടെ നിരവധി UDF നേതാക്കളുടെ മക്കള്‍ക്ക് പിന്‍വാതില്‍ നിയമനം നടത്തിയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൂറ് പുലര്‍ത്തിയത്.

💢 വെയര്‍ഹൌസിങ് കോര്‍പറേഷനില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലുണ്ടായ 21 ഒഴിവിലാണ് നിയമനം നടന്നത്. സെല്‍വരാജിന്റെ മകള്‍ എഴുത്തുപരീക്ഷയില്‍ 43 മാര്‍ക്ക് മാത്രം നേടി റാങ്ക് ലിസ്റ്റില്‍ 1032-ാം സ്ഥാനത്തായിരുന്നു. എന്നാല്‍, അന്തിമ ലിസ്റ്റില്‍ 20-ാം സ്ഥാനക്കാരിയാക്കി.

💢 JDU കൊല്ലം ജില്ലാ പ്രസിഡന്റിന്റെ മകന്‍ എഴുത്തുപരീക്ഷയില്‍ 49 മാര്‍ക്ക് നേടി 505-ാം സ്ഥാനത്തായിരുന്നു. അന്തിമ റാങ്കുപട്ടികയില്‍ 14-ാമതായി. എഴുത്തുപരീക്ഷയില്‍ 499-ാം സ്ഥാനത്തുള്ള ഉദ്യോഗാര്‍ഥി അന്തിമപട്ടികയില്‍ രണ്ടാമനായി. ഇവര്‍ക്കുപുറമെ കുറഞ്ഞ മാര്‍ക്ക് നേടിയ 14 പേര്‍ക്കുകൂടി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അനുഗ്രഹം ലഭിച്ചു.

💢 കാലിക്കറ്റ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ്, പ്യൂണ്‍ നിയമനങ്ങളില്‍ അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞതായിരുന്നു. കുറഞ്ഞ മാര്‍ക്ക് എഴുത്തുപരീക്ഷയില്‍ നേടിയവരെ സമീപിച്ച് ലക്ഷങ്ങള്‍ കോഴവാങ്ങി ഇന്റര്‍വ്യൂവില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കി നിയമനം നടത്തി. റിക്രൂട്ട്‌മെന്റ് സെക്ഷനെ നിയമനപ്രക്രിയയില്‍ അടുപ്പിക്കാതെ പ്രത്യേക സെല്ലിന് രൂപംനല്‍കിയായിരുന്നു നിയമനം. ഇതിന്റെ മറവില്‍ മുസ്‌ളിംലീഗിന് ആധിപത്യമുള്ള രജിസ്ട്രാര്‍ ഓഫീസ് നിയമനങ്ങള്‍ നിയന്ത്രിച്ചു. പ്രത്യേക സെല്ലില്‍ അംഗമായയാളുടെ ഭാര്യ അസിസ്റ്റന്റ് ലിസ്റ്റിലും വിസിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ പ്യൂണ്‍ ലിസ്റ്റിലും ഇടംപിടിച്ചു. മുന്‍വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍സലാമും താല്‍ക്കാലിക ചുമതലയുണ്ടായിരുന്ന കണ്ണൂര്‍ വിസി ഡോ. എം കെ അബ്ദുള്‍ഖാദറും ഒപ്പിടാതിരുന്ന റാങ്ക് ലിസ്റ്റാണ് പുതിയ വിസി ഡോ. കെ മുഹമ്മദ് ബഷീര്‍ ഒപ്പിട്ടത്. ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു ഡോ. എം അബ്ദുള്‍സലാം ഒപ്പിടാതിരുന്നത്. റാങ്ക് ലിസ്റ്റിനെതിരെ ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്യൂണ്‍ ലിസ്റ്റ് കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സര്‍വകലാശാലയില്‍ ഇല്ലാത്ത തസ്തികകളായ എസ്റ്റേറ്റ് ഓഫീസര്‍, ഫാം സൂപ്പര്‍വൈസര്‍, ലെയ്‌സണ്‍ ഓഫീസര്‍, ലാംഗ്വേജ് എഡിറ്റര്‍, വെബ് കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയ അനധികൃത തസ്തികള്‍ സൃഷ്ടിച്ചാണ് UDF സര്‍ക്കാര്‍ നിയമന ഉത്തരവിറക്കിയത്.

💢 മന്ത്രിമാരുടെ പേഴ്‌സണല്‍ അസിസ്റ്റന്റുമാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സ്ഥിര ജോലിയും വരുമാനും വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാര്‍ അത്മാര്‍ത്ഥമായി ശ്രമിച്ചുവെന്നുവേണം പറയാന്‍. സി-ഡിറ്റില്‍ എംപ്‌ളോയീസ് #CongRSS സെക്രട്ടറി ഭരത് തമ്പി, ജോയിന്റ് സെക്രട്ടറി വി ലാല്‍മോഹന്‍, മുന്‍ സെക്രട്ടറിയും മന്ത്രി വി എസ് ശിവകുമാറിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റുമായ വാസുദേവന്‍പിള്ളയുടെ ഭാര്യ കുമാരി പ്രഭ എന്നിവര്‍ക്ക് അനധികൃതമായി ഉദ്യോഗക്കയറ്റം നല്‍കി സര്‍ക്കാര്‍ ആത്ഥമാര്‍ത്ഥത ഒന്നുകൂടി ഉറപ്പാക്കി.

💢 KSRTC യില്‍ താല്‍ക്കാലിക നിയമനത്തിന് വ്യാജ ഉത്തരവ് വഴി ജൂനിയര്‍ അസിസ്റ്റന്റ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകളില്‍ കട്ടപ്പനയില്‍ എട്ടുപേര്‍ക്ക് വ്യാജനിയമനം. മതിയായ യോഗ്യതയില്ലാത്ത മുസ്‌ളിംലീഗ് പ്രവര്‍ത്തകനായ അധ്യാപകനെ വിലക്കും കീഴ്‌വഴക്കങ്ങളും മറികടന്ന് ഭാരത് സ്‌കൌട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് സംസ്ഥാന സെക്രട്ടറിയായി സര്‍ക്കാര്‍ നിയമിച്ചു. പൂവത്താണി AMUP സ്‌കൂള്‍ അധ്യാപകന്‍ പി ടി സക്കീര്‍ ഹുസൈനാണ് ലീഗ് നേതാക്കളുടെ താല്‍പ്പര്യപ്രകാരം സ്‌കൌട്ടിന്റെ തലപ്പത്തെത്തിയത്. നിശ്ചിത യോഗ്യതയില്ലാത്ത മുസ്‌ളിംലീഗ് നേതാവിന് തോട്ടട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി (IIHT) എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമനം. ലീഗ് ജില്ലാ സെക്രട്ടറിമാരിലൊരാളായ അബ്ദുള്‍കരീം ചേലേരിയെയാണ് എക്‌സിക്യൂട്ടീവ് ഡയറക്ടറാക്കാന്‍ ഉത്തരവായത്.

💢 ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റില്‍ ചട്ടങ്ങള്‍ലംഘിച്ച് 20 താല്‍ക്കാലിക ജീവനക്കാരെ ഹൌസ്‌കീപ്പിങ് വിഭാഗത്തില്‍ നിയമിച്ചു. ശുചീകരണം, തോട്ടം തുടങ്ങിയ ഇടങ്ങളിലാണ് 20 പേരെയും നിയമിച്ചിരിക്കുന്നത്. അയോഗ്യനെന്ന് കണ്ടെത്തിയ ഡോ. പി സുരേഷ്‌കുമാറിനെ IHRD ഡയറക്ടറായി നിയമിച്ചു. IHRD അഡീഷണല്‍ ഡയറക്ടറും ചേര്‍ത്തല കോളേജ് ഓഫ് എന്‍ജിനിയറിങ് പ്രിന്‍സിപ്പലുമായ ഇദ്ദേഹത്തിനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്.

💢 ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ഇ.പി ജയരാജന്‍ വാര്‍ത്തകളില്‍ ഇടം നേടിയത് അഞ്ചു ബോബി ജോര്‍ജ്ജുമായുള്ള വിഷയത്തിലാണ്. സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന അഞ്ചുവിനെ വിളിച്ചുവരുത്തി ശാസിച്ചത് മാധ്യമങ്ങള്‍ കാര്യമായ പ്രാധാന്യം നല്‍കി വാര്‍ത്തയാക്കി. ഒപ്പം അഞ്ജു ബോബി ജോര്‍ജിന്റെ സഹോദരന് സ്‌പോര്‍ട്‌സ് കൌണ്‍സിലില്‍ വഴിവിട്ട നിയമനവുമായി ബന്ധപ്പെട്ട് വാര്‍ത്തകളും ഉയര്‍ന്നുവന്നു. അടിസ്ഥാന യോഗ്യതപോലുമില്ലാതിരുന്നിട്ടും 80,000 രൂപ ശമ്പളത്തിലാണ് ഇയാളെ നിയമിച്ചത്.

💢 UDF സര്‍ക്കാര്‍ അഞ്ജുവിന്റെ സഹോദരന്‍ അജിത് മാര്‍ക്കോസിനാണ് സ്‌പോര്‍ട്‌സ് കൌണ്‍സിലിന്റെ ടെക്‌നിക്കല്‍ അസി. സെക്രട്ടറിയായി നിയമനം നല്‍കിയത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന അഞ്ജു കായിക വിഭാഗത്തിലേക്ക് തിരിഞ്ഞുനോക്കിയിരുന്നില്ല.

============================================
‼️ അനധികൃത നിയമനങ്ങള്‍ തകൃതിയായി നടന്നപ്പോള്‍ കാത്തിരുന്ന് മുഷിഞ്ഞത് സര്‍ക്കാരിനെ അധികാരത്തിലേറ്റിയ സാധാരണക്കാര്‍ തന്നെയായിരുന്നു. സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ട് PSC പരീക്ഷയെഴുതിയ പാവം ഉദ്യോഗാര്‍ത്ഥികള്‍ മണ്ടന്‍ന്മാരുമായി.

‼️ 12 തവണയാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയത്. എന്നാല്‍, നിയമനങ്ങള്‍ നടന്നില്ലെന്നുമാത്രമല്ല, 30,000 തസ്തിക നിര്‍ത്തലാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതില്‍ പകുതിയോളം നിര്‍ത്തലാക്കിക്കഴിഞ്ഞു. ജോലിക്കുവേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നതിനിടെയാണ് പിന്‍വാതില്‍ നിയമനം നടന്നത്. നൂറോളം റാങ്ക് ലിസ്റ്റുകളാണ് കാലാവധി കഴിഞ്ഞത്.
============================================

💥 അഭ്യസ്തവിദ്യരെ നട്ടം തിരിച്ച നിയമനങ്ങള്‍
=====================================

💢 ബാര്‍ കോഴക്കേസില്‍ പ്രതിസ്ഥാനത്തുള്ള മന്ത്രി കെ ബാബുവിന്റെ PRO യ്ക്ക് സര്‍ക്കാര്‍ സെക്രട്ടറിക്ക് സമാനമായ തസ്തികയില്‍ ഡയറക്ടറായി നിയമനം നല്‍കി. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി പദവിയിലിരുന്ന് മന്ത്രിയുടെ PRO ജോലി നിര്‍വഹിക്കുന്ന ജലീഷ് പീറ്ററിനെയാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് റിസര്‍ച്ചിന്റെ ഡയറക്ടറായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. മന്ത്രിയുടെ സ്റ്റാഫിലുള്ളയാള്‍ക്ക് ഇത്തരം പദവി നല്‍കുന്നത് നല്ല കീഴ്വഴക്കമാകില്ലെന്ന വകുപ്പ് മേധാവികളുടെ അഭിപ്രായം മറികടന്നാണ് നിയമനം.

💢 കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷനില്‍ 13 പേര്‍ക്കാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനധികൃത നയമനം നടത്തിയത്. ലക്ഷങ്ങള്‍ കൈപ്പറ്റിയതിനുശേഷമാണ് സര്‍ക്കാര്‍ ഇവര്‍ക്ക് നിയമനം നല്‍കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചാണ് അന്ന് നിയമനം നടത്തിയത്. ആറ് വര്‍ക്കര്‍മാര്‍, നാല് പാര്‍ട്ടൈം സ്വീപ്പര്‍മാര്‍, മൂന്ന് സെയില്‍സ് അസിസ്റ്റന്റ് എന്നിവര്‍ക്കാണ് നിയമനം നല്‍കിയത്. മാനേജിങ് ഡയറക്ടറുടെ താല്‍ക്കാലിക ഡ്രൈവറെയും സ്ഥിരപ്പെടുത്തി. പത്രപരസ്യത്തിലൂടെ അപേക്ഷ ക്ഷണിച്ച്, എഴുത്തുപരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനുംശേഷമാണ് സ്ഥിരം നിയമനം സാധാരണ ഗതിയില്‍ നല്‍കാറ്. ഈ മാനദണ്ഡങ്ങളെല്ലാം മറികടന്നാണ് 13 പേരെ നിയമിച്ചത്.

💢 സര്‍ക്കാര്‍ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് UDF സര്‍ക്കാര്‍ കാസര്‍കോട് ജില്ലാ സഹകരണ ബാങ്കില്‍ കൂട്ട നിയമനത്തിന് ശ്രമിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സര്‍ക്കാര്‍ നിയമന നടപടിയുമായി മുന്നോട്ട് നീങ്ങിയത്. സ്വീപ്പര്‍ തസ്തികയിലേക്ക് പതിനഞ്ചോളം പേരെ നിയമിച്ചു. 10 ക്‌ളര്‍ക്കുമാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കാനും നീക്കം നടത്തി. പിഎസ്സിക്ക് വിട്ട സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് സ്ഥിരനിയമനം നടത്താനും ശ്രമമുണ്ടായി. സഹകരണ വകുപ്പിന്റെ അനുമതിപോലും കിട്ടാത്ത ഒഴിവിലേക്കാണ് ജീവനക്കാര്‍ കുറവാണെന്നു പറഞ്ഞ് സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ ശ്രമിച്ചത്. എന്നാല്‍ സംഭവം പുറത്താകുമെന്നറിഞ്ഞതോടെ ജോയിന്റ് രജിസ്ട്രാര്‍ തലേദിവസം ഇന്റര്‍വ്യൂ തടഞ്ഞു.

💢 സോളാര്‍തട്ടിപ്പ് കേസില്‍ പ്രതിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ ക്‌ളിഫ്‌ഹൌസ് സമരം പൊളിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സന്ധ്യക്ക് ശംഖുമുഖം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ‘അഡ്മിനിസ്‌ട്രേറ്റര്‍’ തസ്തികയില്‍ നിയമനം നല്‍കി. പ്രതിമാസവേതനം 15,000 രൂപയോളം ഇവര്‍ക്ക് സ്‌പോര്‍ട്‌സ് കൌണ്‍സില്‍ നല്‍കുന്നുണ്ട്. കായികരംഗവുമായി ഒരു ബന്ധവും ഇല്ലാതിരുന്നിട്ടും സന്ധ്യയെ സ്‌പോര്‍ട്‌സ് കൌണ്‍സിലില്‍ നിയമിച്ചത് മുഖ്യമന്ത്രിയുടെയും കായികമന്ത്രിയുടെയും നിര്‍ദേശപ്രകാരമാണ്.

💢 കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി നിയമിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് ഡോ. ഖാദര്‍ മാങ്ങാടിന്റെ Phd വിവാദമായി. ഗവര്‍ണര്‍ ഷീലാദീക്ഷിതിനെ സ്വാധീനിച്ചാണ് പരാതികളില്‍ തീര്‍പ്പാക്കിയത്. ഡയറക്ടര്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സ്, DSSS തുടങ്ങിയവമുതല്‍ ഗസ്റ്റ്‌ലക്ചറര്‍വരെ വാക് ഇന്‍ ഇന്റര്‍വ്യൂവിലൂടെ സ്വന്തക്കാര്‍ക്ക് നിയമനം. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് കോഴനിയമനത്തിന് ശ്രമം. എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്നുള്ള അര്‍ഹരുടെ പട്ടികയ്ക്ക് കാത്തുനിന്നില്ല. 48 പേര്‍ക്ക് നിയമനം നല്‍കി. മുമ്പത്തെ റാങ്ക് ലിസ്റ്റിലെ 18 പേര്‍ ഉള്‍പ്പെടെ നിലവില്‍ ജോലിചെയ്യുന്ന 105 ദിവസവേതനക്കാരെ പിരിച്ചുവിടുന്നു. പ്യൂണ്‍ തസ്തികയിലേക്ക് അഞ്ചുപേര്‍ക്ക് അനധികൃതനിയമനം. 21 അധ്യാപകരെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി റദ്ദ് ചെയ്തു.

💢 കണ്‍സ്യൂമര്‍ഫെഡില്‍ ഫാര്‍മസി കോളേജുകളിലേക്കും നീതി മെഡിക്കല്‍ സ്റ്റോറുകളിലേക്കും ഫാര്‍മസിസ്റ്റുമാരെ നിയമിക്കാന്‍ നീക്കംനടത്തി. സ്റ്റോറുകളും സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറും അടച്ചുപൂട്ടിയതോടെ അധികമായ ജീവനക്കാരെ പുനര്‍വിന്യസിക്കാതെ വീണ്ടും നിയമനം നടത്താനായിരുന്നു നീക്കം. ഫെബ്രുവരി 27ന് നൂറോളം പേര്‍ അഭിമുഖത്തിനും സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളുടെ പരിശോധനയ്ക്കുമായി കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് എത്തി. എന്നാല്‍, സിഐടിയു യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ തടഞ്ഞു. കേരള അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലും (KURTC) ലക്ഷങ്ങള്‍ കോഴവാങ്ങി നിയമനം നടത്താന്‍ ശ്രമമുണ്ടായി. എന്നാല്‍, KURTC യുടെ എറണാകുളം തേവര ഓഫീസില്‍ നടത്താനൊരുങ്ങിയ അഭിമുഖം യുവാക്കളുടെ പ്രതിഷേധത്തെതുടര്‍ന്ന് നടത്താന്‍ കഴിഞ്ഞില്ല.

💢 നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിലെ 109 താല്‍ക്കാലിക ഒഴിവുകളിലേക്ക് #CongRSS – #MuslimLeague പ്രവര്‍ത്തകരെ കോഴവാങ്ങി നിയമിക്കാന്‍ ഗൂഢനീക്കം നടന്നു. ഒഴിവുകള്‍ കിയാല്‍ (വിമാനത്താവള കമ്പനി) വെബ്‌സൈറ്റില്‍ വന്ന മുറയ്ക്കു തന്നെ പരമാവധി പ്രവര്‍ത്തകരെക്കൊണ്ട് അപേക്ഷ കൊടുപ്പിക്കാന്‍ നിര്‍ദേശിച്ച് മുസ്‌ളിം ലീഗ് ജില്ലാ കമ്മിറ്റി കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ കത്ത് ഇതിനു തെളിവാണ്. വിമാനത്താവളത്തിനായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് നിയമനങ്ങളില്‍ മുന്‍ഗണന നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ചാണ് അനധികൃത നിയമനനീക്കം നടന്നത്. 2008ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ച പുനരധിവാസ പാക്കേജ് പ്രകാരം വിമാനത്താവളത്തിനായി ഒഴിപ്പിക്കപ്പെട്ട കുടുംബംഗങ്ങളിലെ ഓരോ അംഗത്തിനും അവരുടെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമനങ്ങളില്‍ മുന്‍ഗണന നല്‍കണം. ലീഗ് നേതൃത്വത്തിന്റെ കത്ത് വിവാദമാവുകയും പിന്‍വാതില്‍ നിയമനനീക്കത്തിനെതിരെ അതിശക്തമായ ജനകീയ പ്രതിഷേധമുയരുകയും ചെയ്തു.

💢 IIHT യില്‍ 6 താല്‍ക്കാലികക്കാരെ അനധികൃതമായി സ്ഥിരപ്പെടുത്തി. വ്യവസായവകുപ്പിനു കീഴില്‍ കണ്ണൂര്‍ തോട്ടടയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയില്‍ (IIHT) അക്കൌണ്ട്‌സ് ഓഫീസറടക്കം ആറ് താല്‍ക്കാലിക ജീവനക്കാരെ സര്‍ക്കാര്‍ അനധികൃതമായി സ്ഥിരപ്പെടുത്തി. 2016 ഫെബ്രുവരി അവസാനവാരം ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് വിവാദ തീരുമാനം. എന്നാല്‍, ഇതുസംബന്ധിച്ച ഉത്തരവ് ഇനിയും പുറപ്പെടുവിച്ചിട്ടില്ല. ഈ സര്‍ക്കാര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി അവരോധിച്ച മുസ്‌ളിംലീഗ് നേതാവ് അബ്ദുള്‍ കരീം ചേലേരിയുടെ നേതൃത്വത്തില്‍ 23 പേരെ വിവിധ തസ്തികകളിലായി പിന്‍വാതിലിലൂടെ നിയമിച്ചിരുന്നു. ഇതില്‍ ആറുപേരെയാണ് ലക്ഷങ്ങള്‍ കോഴവാങ്ങി സ്ഥിരപ്പെടുത്തിയത്.

💢 UDF ഭരണം അവസാനിപ്പിക്കാറായപ്പോള്‍ കാസര്‍കോട് ജില്ലാ സഹകരണ ബാങ്കിലും കൂട്ട നിയമനത്തിന് നീക്കം. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഇല്ലാത്ത ഒഴിവുകളിലടക്കം സ്വീപ്പര്‍ തസ്തികയിലേക്ക് പതിനഞ്ചോളം പേരെ നിയമിച്ചു. 10 ക്‌ളര്‍ക്കുമാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കാനും നീക്കം നടത്തി. പിഎസ്സിക്ക് വിട്ട സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് സ്ഥിരനിയമനം നടത്താനും ശ്രമമുണ്ടായി. സഹകരണ വകുപ്പിന്റെ അനുമതിപോലും കിട്ടാത്ത ഒഴിവിലേക്കാണ് ജീവനക്കാര്‍ കുറവാണെന്നു പറഞ്ഞ് സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടും ഇന്റര്‍വ്യൂവുമായി മുന്നോട്ട് പോകാനായിരുന്നു ഭരണസമിതി തീരുമാനം. എന്നാല്‍, വാര്‍ത്തയാകുമെന്നു മനസ്സിലാക്കി ജോയിന്റ് രജിസ്ട്രാര്‍ തലേദിവസം ഇന്റര്‍വ്യൂ തടഞ്ഞു.

💢 തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തലേദിവസം മില്‍മ എറണാകുളം മേഖലാ യൂണിയന്‍ 84 പേരെ നിയമിക്കാന്‍ വിജ്ഞാപനമിറക്കി. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനും അഴിമതി നടത്താനും ലക്ഷ്യമിട്ടുള്ള നിയമനനീക്കത്തിനെതിരെ മില്‍മയിലെ ജീവനക്കാര്‍ കലക്ടര്‍ക്കും സര്‍ക്കാരിനും പരാതിനല്‍കി. നിയമനത്തിനുള്ള അഭിമുഖത്തിന് ചെയര്‍മാന്‍ ഏജന്‍സിയെ ചുമതലപ്പെടുത്തി. നിയമനത്തില്‍ കൈകടത്താനുള്ള ഗൂഢാലോചനയാണിതെന്ന് വിമര്‍ശനമുണ്ടായിരുന്നു.. തെരഞ്ഞെടുപ്പിന്റെ പേരില്‍ ഫെബ്രുവരി ആദ്യം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ച നിയമനമാണ് ചെയര്‍മാന്‍ ബോര്‍ഡിനെക്കൊണ്ട് അംഗീകരിപ്പിച്ചത്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *