#മറ്റൊരുനേട്ടംകൂടി_കെെവരിക്കാനുള്ള_കുതിപ്പിലേക്ക്_കെഎസ്ഇബി……..

പുരപ്പുറ സൗരോർജ പദ്ധതിയുടെ നിർമാണം ജനുവരിയിൽ തുടങ്ങും. ആദ്യഘട്ടത്തിൽ 50 മെഗാവാട്ട്‌ വൈദ്യുതിയുൽപ്പാദനത്തിനുളള നിർമാണമാണ്‌ ആരംഭിക്കുക. ഇതിനുള്ള ടെൻഡർ നടപടികളായി. ജൂണോടെ നിർമാണം പൂർത്തിയാക്കും.

എൽഡിഎഫ്‌ സർക്കാരിന്റെയും കെഎസ്‌ഇബിയുടെയും അഭിമാനപദ്ധതിയാണിത്‌. രണ്ടുവർഷത്തിനുള്ളിൽ സൗരോർജ പദ്ധതികളിൽനിന്ന്‌ കേരളത്തിലെ വൈദ്യുതി ഉൽപ്പാദനശേഷി 1000 മെഗാവാട്ട്‌ വർധിപ്പിക്കലാണ്‌ ലക്ഷ്യം. 2.78 ലക്ഷത്തോളം ഉപയോക്താക്കളാണ്‌ പുരപ്പുറ സൗരനിലയം സ്ഥാപിക്കാൻ രജിസ്‌റ്റർ ചെയ്‌തത്‌.
പദ്ധതിയുടെ ഭാഗമായി ഉപയോക്താക്കളുമായി കരാറുണ്ടാക്കും.

നിലവിൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക്‌ ആവശ്യമല്ലെങ്കിൽ വിസമ്മതം സെക്‌ഷൻ ഓഫീസിൽ എഴുതി നൽകാം. ഉപയോക്താക്കളുമായി ഉണ്ടാക്കുന്ന കരാർ സൗരയുടെയും കെഎസ്‌ഇബിയുടെയും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.ആദ്യഘട്ടത്തിൽ 200 മെഗാവാട്ട്‌ പുരപ്പുറ സോളാർ ശേഷിയാണ്‌ കെഎസ്‌ഇബി കൈവരിക്കുന്നത്‌. ഇതിൽ 50 മെഗാവാട്ട്‌ ഉൽപ്പാദനത്തിന്റെ സോളാർ പ്ലാന്റുകളാണ്‌ ജനുവരിയിൽ നിർമാണം തുടങ്ങുന്നത്‌. ഇതിനുള്ള പ്രാഥമിക ടെൻഡറിൽ ദേശീയതലത്തിൽ ശ്രദ്ധേയമായ കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കാനായി. ശേഷിക്കുന്ന 150 മെഗാവാട്ടിന്റെ ടെൻഡർ നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കി 2020 സെപ്‌തംബറോടെ നിർമാണം പൂർത്തിയാക്കും. നിലവിൽ സംസ്ഥാനത്തെ സൗരോർജ ഉൽപ്പാദനം 110 മെഗാവാട്ടാണ‌്.

#Navakeralam
#KeralaLeads
https://www.deshabhimani.com/news/kerala/solar-energy/836663
👇


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *