
പട്ടിക ജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനം ഉറപ്പാക്കി സർക്കാർ, 3 പദ്ധതികളുടെ ഉദ്ഘാടനം ബഹു.മുഖ്യമന്ത്രി നിർവഹിക്കും.
കേരളത്തിന്റെ ജനസംഖ്യയുടെ 9.10 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തെയും 1.45 ശതമാനം വരുന്ന പട്ടിക വർഗവിഭാഗത്തെയും സാമൂഹ്യവും ഭൗതികവുമായ ഉന്നമനത്തിലേക്ക് കൊണ്ടുവരുന്നതിലെ ഏറ്റവും പ്രധാന ഘടകം വിദ്യഭ്യാസമാണ്. അതുകൊണ്ടുതന്നെ പട്ടിക ജാതി , പട്ടിക വിഭാഗ വർഗങ്ങളിൽ ഉൾപ്പെടുന്ന വിദ്യാർഥികളുടെ പഠനത്തിനുള്ള സാഹചര്യം മെച്ചപ്പെടുത്തുക എന്ന പരമപ്രധാനമാണ്.
വികസനത്തിൽ പിന്നാക്കം നിൽക്കുന്ന മേഖലകളിൽ നിന്നെത്തുന്ന ഈ വിഭാഗങ്ങളിലെ കുട്ടികൾക്ക് വീടുകളിൽ നിന്ന് പഠിക്കുക എന്നത് ഏറെക്കുറേ അസാധ്യമായിരുന്നു. ഇതിനായി കഴിഞ്ഞ കാലങ്ങളിലെ സർക്കാരുകൾ മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളും പ്രീ മെട്രിക് , പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും സ്ഥാപിച്ചിരുന്നു.
എന്നാൽ ഇന്ന് കാലപ്പഴക്കം കൊണ്ട് ഇവയെല്ലാം ഏറെക്കുറെ ഉപയോഗശൂന്യമാകുകയോ കാലഹരണപ്പെടുകയോ ചെയ്തിട്ടുണ്ട്. ഈ സർക്കാരിന്റെ അടിയന്തര ശ്രദ്ധ പതിഞ്ഞ മേഖലകൾ ഒന്നാണിത്. പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഈ ഹോസ്റ്റലുകളെയും അനുബന്ധസൗകര്യങ്ങളെയും നവീകരിക്കാനും അതു വഴി കൂടുതൽ വിദ്യാർഥികൾക്ക് പ്രയോജനപ്പെടുന്നതിനുമുള്ള പദ്ധതികൾക്കാണ് സർക്കാർ രൂപം നൽകിയത്.
കിഫ്ബി വഴി പണം കണ്ടെത്തി പൂർത്തീകരിച്ച പദ്ധതികളും പട്ടിക ജാതി വികസന വകുപ്പ് നേരിട്ട് നടപ്പാക്കിയ പദ്ധതികളും ഇവയിലുണ്ട്. സംസ്ഥാനത്തെ പട്ടികജാതി,പട്ടികവർഗ വിഭാഗങ്ങളുടെ സാർവത്രിക വികസനം സാധ്യമാക്കുന്ന പദ്ധതികളാണ് (2021 ഫെബ്രുവരി 11) ബഹു.കേരളമുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത്.
എറണാകുളം ജില്ലയിലെ ആലുവയിൽ ആൺകുട്ടികൾക്കായുള്ള പ്രീമെട്രിക് ഹോസ്റ്റൽ,
കാസർഗോഡ് ജില്ലയിലെ വെള്ളച്ചാലിലുള്ള ഹോസ്റ്റൽ കെട്ടിടം,
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് പെരിങ്ങോമിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്നീ മൂന്ന് പദ്ധതികളാണ് നിർമാണം പൂർത്തിയാക്കി ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നത്. ഇതിനുപുറമേ സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള പട്ടികജാതി,പട്ടികവർഗ വിഭാഗങ്ങളുടെ സമഗ്ര വികസനം സാധ്യമാക്കുന്ന ഒട്ടേറെ പദ്ധതികൾ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം പുരോഗമിക്കുന്നുണ്ട്.
തോന്നക്കൽ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ,
കുറ്റിച്ചൽ മോഡൽ റസിഡൻഷ്യൽ സ്‌കൂൾകെട്ടിടം,
ഇടുക്കി നാടുകാണി, കണ്ണൂർ അഴീക്കോട്, തിരുവനന്തപുരം മണ്ണന്തല എന്നിവിടങ്ങളിലെ ഐടിഐ,മറ്റ് അനുബന്ധ കെട്ടിടങ്ങൾ
വിവിധ ജില്ലകളിലായി പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഉള്ള 15 പ്രീ-മെട്രിക് , പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ,
സൈബർ പാർക്ക് ക്രെസ്റ്റ് ക്യാമ്പസ് വികസനം ഒന്നാംഘട്ടം,
ചക്കിട്ടപ്പാറ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ,
തളിപ്പറമ്പ് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ,
ആറളം മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ,
പൊന്നാനി ഐടിഐ എന്നീ പദ്ധതികളുടെ നിർമാണ പ്രവർത്തികളാണ് പൂർത്തീകരണത്തിലേക്ക് നീങ്ങുന്നത്.
183.138 കോടി രൂപയാണ് ഈ പദ്ധതികളുടെ ആകെ ചെലവ്.ഈ നൻമകൾ തുടരണം……ഈ ഭരണം തുടരണം..
0 Comments