എടക്കാട് ബറ്റാലിയൻ 06 എന്ന ടോവിനോ – സംയുക്ത ചിത്രത്തിന്റെ ഒന്നാം പകുതിയിലെ വിവാഹ രംഗമാണിത് , ഗാനരംഗം ആരംഭിക്കുന്നതിനു മുൻപുള്ള സീനിൽ വിവാഹം ഉറപ്പിക്കുന്ന ചടങ്ങിൽ വെച്ച് പെണ്ണിന്റെ അച്ഛൻ പറയുന്നുണ്ട് ” ചടങ്ങ് ഗംഭീരമാക്കണം, കാരപ്പറമ്പ് റിസോർട്ടിൽ വെച്ച് ആണ് ഫങ്‌ഷൻ ”

കോഴിക്കോട് ലൊക്കേഷൻ ആയ സിനിമയായതിനാൽ തന്നെ പെട്ടെന്ന് വെറുതെ ഒരു സംശയം കാരപ്പറമ്പ് എവിടെയാണ് റിസോർട് ?…

നൃത്ത രംഗം തുടങ്ങിയപ്പോൾ അല്ലെ സംഗതി മനസിലായത് , റിസോർട് എന്ന പേരിൽ സ്‌ക്രീനിൽ കാണുന്നത് ഉമ്മൻ ചാണ്ടി അടച്ചു പൂട്ടാൻ ഇരുന്ന കാരപ്പറമ്പിലെ സർക്കാർ സ്കൂളാണ് !.

വൻകിട റിസോർട്ടുകളിൽ മാത്രം ചിത്രീകരിച്ചു കണ്ടിട്ടുള്ള ഇത്തരം രംഗങ്ങൾ ഷൂട്ട് ചെയ്യാൻ പാവപ്പെട്ടവന്റെ പിള്ളാര് പഠിക്കുന്ന സർക്കാർ സ്കൂളിലേക്ക് താരങ്ങൾ എത്തിയപ്പോൾ, സ്കൂൾ പൂട്ടാനൊരുങ്ങിയ അന്ന് വഴിയിൽ നിൽക്കേണ്ടി വന്ന ആ കുട്ടികൾക്കുണ്ടായ അഭിമാനമാണ് ഇടതു പക്ഷത്തിന്റെ കരുത്ത്.

#LeftAlternative
#ഇടതുപക്ഷം


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *