https://www.facebook.com/dileesh.ek/posts/5076116759112576

silverline fact check 4 Tilting trains. സിൽവർലൈൻ എതിർപക്ഷം പുതുതായി ഉന്നയിക്കുന്ന alternative ആണ് ടിൽറ്റിങ്ങ് ട്രെയിനുകൾ ഉപയോഗിച്ചു നിലവിലുള്ള ട്രാക്കിലൂടെത്തന്നെ ഹൈ സ്പീഡ് ട്രെയിനുകൾ ഓടിച്ചാൽപ്പോരെ എന്നത്. നിലവിലുള്ള 600ഓളം കർവുകൾ മൂലം സ്പീഡ് കുറയ്ക്കേണ്ടിവരും എന്നവർക്ക് തോന്നിത്തുടങ്ങിയപ്പോഴാണ് tilting trains ലേക്ക് കടന്നത്. എന്താണിതിന്റെ പ്രായോഗികത എന്നു നമ്മൾക്ക് പരിശോധിക്കാം. (Banking നെപ്പറ്റിയുള്ള ഭൗതീകശാസ്ത്രം അറിയാവുന്നവർ താഴെയുള്ള പാരഗ്രാഫ് 1 വായിക്കേണ്ടതില്ല. സമയക്കുറവുള്ളവർ 8,9,10 മാത്രം വായിച്ചാൽ മതിയാവും.)1.നമ്മൾ ഒരു കാറിൽ യാത്രചെയ്യുമ്പോൾ വലതുവശത്തേക്ക് തിരിയുന്നുവെന്നിരിക്കട്ടെ , ഓട്ടോമാറ്റിക്കായി യാത്രക്കാർ എല്ലാവരും ഇടത്തുവശത്തേക്ക് ചരിയുന്നത് കാണാം. വളവിൽ ഡ്രൈവർ കാറിന്റെ വേഗത കുറച്ചില്ലെങ്കിൽ യാത്രികർ മുഴുവനും ലെഫ്റ്റ് വിൻഡോയിലേക്ക് എടുത്തെറിയപ്പെടും. കാർ വലതുവശത്തേക്ക് ചരിയുമ്പോഴും നമുക്ക് നേരെ പോകാനാണ് താല്പര്യം. ഇതു ന്യൂട്ടന്റെ ഒന്നാമത്തെ ചലനനിയമാണ്. (Everybodies continues in it state of rest or UNIFORM motion… Blah blah… ) എന്നാൽ ഒരു ആധുനീക വിമാനത്തിൽ സഞ്ചരിക്കുമ്പോൾ നിങ്ങൾക്കിത് അനുഭവിക്കാൻ കഴിയില്ല. വിമാനം ഷാർപ്പ് ആയി turns എടുത്താലും നിങ്ങളുടെ മുന്നിൽ ഇരിക്കുന്ന വസ്തുക്കളോ നിങ്ങൾതന്നെയോ എതിർ ദിശയിലേക്ക് എടുത്തെറിയപ്പെടുന്നില്ല. അവിടെ വിമാനം പറപ്പിക്കുന്ന കണ്ട്രോൾ സിസ്റ്റം ഒരു കാര്യം ചെയ്യുന്നുണ്ട്. നമ്മൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വേഗത, പ്ലെയിൻ സഞ്ചരിക്കുന്ന കർവിന്റെ angle, എന്നിവ ഉപയോഗിച്ച് കൃത്യമായി എത്ര ഡിഗ്രി ചരിയണം എന്നു കണക്കുകൂട്ടുന്നു.(banking angle). ആ ഒരു പ്രത്യേക angle എത്തുമ്പോൾ വിമാനത്തിൽ ആക്റ്റ് ചെയ്യുന്ന ഗ്രാവിറ്റി, സെൻട്രിഫ്യുഗൽ ബലങ്ങൾ എന്നിവ ബാലൻസ് ചെയ്യപ്പെടുന്നു. അങ്ങനെവരുമ്പോൾ നിങ്ങൾ പോലുമറിയാതെ വിമാനത്തിന് turn ചെയ്യാൻ കഴിയുന്നു. അതായത് നിങ്ങൾക്ക് കാറിന്റെ വളവിന്‌ ആനുപാതികമായി അകത്തേക്ക് എടുത്തെറിയപ്പെടാനുള്ള ബലവും പുറത്തേക്ക് തെറിച്ചുപോകാനുള്ള centrifugal ബലവും തുല്യമായാൽ നിങ്ങളിൽ പിന്നെ ആക്റ്റ് ചെയ്യുന്നത് ഗ്രാവിറ്റി മാത്രമായിരിക്കും. ആ ഒരു സ്പീഡിലാണ് നിങ്ങളുടെ ഡ്രൈവർ കാർ ഓടിക്കുന്നതെങ്കിൽ എത്ര ഭീകരമായ വളവിൽ ആണെങ്കിലും അടുത്തവന്റെ ഷോൾഡറിൽ പോയി ഇടിക്കേണ്ടിവരില്ല. 2.ഒരു റേസ് ട്രാക്കിൽ നമ്മൾ ഇതുപോലെ bank ചെയ്‌ത റോഡുകൾ കാണാറുണ്ടല്ലോ. കൃത്യമായ സ്പീഡിലാണ് ഒരു ഡ്രൈവർ ആ turn നെഗോഷിയേറ്റു ചെയ്യുന്നതെങ്കിൽ അദ്ദേഹത്തിന് സ്റ്റീയറിങ് വീൽ തൊടേണ്ട കാര്യമില്ല. ☺️! The car will take the turn itself. നീൽ ടൈസൺ (Neil deGrace Tyson) പറയുന്നത് കടമെടുത്താൽ the road is turning the car for you.. നമ്മളതിനെ equilibrium speed എന്നു വിളിക്കും. 3.ട്രാക്കിലൂടെ പോകുന്ന ട്രെയിനുകൾക്കും ഇതേപോലെ കർവുകളിൽ centrifugal force വഴി ബോഗികൾക്ക് ട്രാക്കിന്റെ പുറമേക്ക് തെറിച്ചുപോകാനുള്ള പ്രവണത ഉണ്ടാവുകയും ചെയ്യും. ഇതു മറികടക്കുന്നത് പുറത്തെ റെയിലുകൾ അകത്തുള്ളവയിൽ നിന്നും ഒരു നിശ്ചിത അകലത്തിൽ ഉയർത്തിക്കൊണ്ടാണ് ഇതിനെ സൂപ്പർ എലിവേഷൻ (cant) എന്നു വിളിക്കുന്നു. സ്പീഡ് കൂടുംതോറും സൂപ്പർഎലിവേഷൻ കൂട്ടേണ്ടിവരുന്നു. എന്നാൽ ഓരോ ഗേജിനും പരമാവധി നൽകാവുന്ന cant നു പരിധിയുണ്ട്. അതുകൊണ്ടുതന്നെ കർവുകളുടെ റേഡിയസ് കൂട്ടിയാൽ മാത്രമേ പിന്നീടുള്ള സ്പീഡ് വർധനവ് കൂട്ടാൻ കഴിയുകയുള്ളൂ. 4.റ്റിൽറ്റിങ് ട്രെയിനുകൾ ചെയ്യുന്നത് കർവുകളിൽ ട്രെയിനുകൾ അകത്തോട്ടു ചെരിക്കുക/ tilt ചെയ്യുകയാണ് പുറമേക്ക് തെറിച്ചുപോകാനുള്ള പ്രവണതയെ ഇത് ഒരുപരിധിവരെ കുറയ്ക്കുകയും പാസഞ്ചർ കംഫർട്ട് കൂട്ടുകയും ചെയ്യും. ഒരുതരത്തിൽ കൂടിയ അളവിലുള്ള സൂപ്പർ എലിവേഷൻ സാധ്യമാക്കുന്നു എന്നർത്ഥം. താഴേ കമന്റിൽ കൊടുത്ത ചിത്രം ശ്രദ്ധിക്കുക.5.ബേസിക്കലി റ്റിൽറ്റിങ് ട്രെയിനുകൾ എന്നതുകൊണ്ടുദ്ദേശിക്കുന്നത് നമ്മൾ നേരത്തെ പ്ലെയിനുകളിലും കാറുകളിലും പറഞ്ഞ equilibrium speed എക്സ്പിരിയൻസ് ട്രെയിനുകളിൽ നൽകുക എന്നതാണ്. അല്ലാതെ ടിൽറ്റിങ് ട്രെയിനുകൾ കൊണ്ട് നിലവിലുള്ള ട്രാക്ക് സ്പീഡിൽ വളരെ ചെറിയൊരു വർധനവ് മാത്രമേ ഉണ്ടാക്കാൻ കഴിയൂ. 6.റ്റിൽറ്റിങ് പൊതുവെ രണ്ടു തരത്തിലുണ്ട്. പാസ്സിവ് , ആക്ടീവ് റ്റിൽറ്റിങ് ടെക്നൊളജികൾ. ഇതിൽ പാസ്സിവ് ടെക്‌നോളജി എന്നത് tilt centre സെന്റർ ഓഫ് ഗ്രാവിറ്റിയിൽ നിന്നും വളരെ ഉയർന്ന് ക്രമീകരിക്കുകവഴി കർവുകളിൽ സെൻട്രിഫ്യുഗൽ ഫോഴ്‌സിന്റെ സ്വാധീനത്താൽ ട്രെയിൻ തനിയെ അകത്തേക്ക് ചെരിയുകയാണ്. ഇതിനു സേഫ്റ്റി ഫാക്ടർ വളരെ കുറവാണ്. (Due to the lateral shift of the centre of gravity ) 7.ആക്റ്റീവ് റ്റിൽറ്റിങ് ടെക്നൊളജികൾ നമ്മൾ പറഞ്ഞ വിമാനങ്ങളിലെ കണ്ട്രോൾ സിസ്റ്റങ്ങൾ ഉപയോഗിക്കുന്നത്ര സങ്കീർണമാണ്. സെൻസറുകൾ , ഇലക്ട്രോണിക് circuits, ഹൈഡ്രോളിക് actuator എന്നിവകൾ ഉപയോഗിച്ച് വണ്ടിയുടെ സ്പീഡ്, cant, കർവ് റേഡിയസ് , സെൻട്രിഫ്യുഗൽ ഫോഴ്‌സ് എന്നിവ മൈക്രോപ്രോസസറുകൾ വഴി റിയൽ ടൈം ആയി റ്റിൽറ്റിങ് angle കണക്കുകൂട്ടിയെടുത്തു actuator വഴി കാർബോഡി ചരിക്കുന്നു. ഇവിടെ സെന്റർ ഓഫ് ഗ്രാവിറ്റി മറ്റാത്തതുകൊണ്ടുതന്നെ സ്റ്റബിലിറ്റി ഉണ്ട്. സേഫും ആണ്. ജപ്പാനിലെ N700 ട്രെയിനുകളിലൊക്കെ ഇതാണ് ഉപയോഗിക്കുന്നത്. റ്റിൽറ്റിങ് ട്രെയിനുകളുടെ സ്പീഡ് എന്നത് പലപ്പോഴും പരമാവധി 250kmph-300kmph ആണ്. Non tilting trains ഇതിനെക്കാൾ കൂടുതൽ സ്പീഡിൽ ഡിസൈൻ ചെയ്യാൻ കഴിയും. ആക്റ്റീവ് റ്റിൽറ്റിങ് എന്നത് ഒരു ലക്ഷ്വറി പാസഞ്ചർ കംഫർട്ട് എന്നതായിട്ടാണ് പൊതുവെ റെയിൽവേകൾ കാണുന്നത്. 8.നിലവിൽ ഇൻഡ്യാ ഗവണ്മെന്റ് പൊളിസികളിൽ കൂടി വ്യക്തമാക്കുന്നത് നിലവിലുള്ള ലൈനുകൾ 200kmph ലേക്ക് upgrade ചെയ്യുമ്പോൾ 250kmph വരെ റ്റിൽറ്റിങ് ട്രെയിനുകൾക്ക് അതേ ട്രാക്കുകളിൽ ഓടാൻ കഴിയുമെന്നാണ്. പരമാവധി 25kmph ആണ് റ്റിൽറ്റിങ് ട്രെയിനുകളിൽ വർധിപ്പിക്കാവുന്ന വേഗത. (ഇത് Talgo പോലെയുള്ള കമ്പനികൾ അവരുടെ പരസ്യങ്ങളിൽ നൽകുന്ന തിയററ്റിക്കൽ വാല്യു ആണ്. പ്രാക്ടിക്കൽ ആയി ടെസ്റ്റ് ചെയ്തപ്പോൾ ലഭ്യമാക്കുന്നത് 9%-18% വരെയൊക്കെയാണ്). നിലവിലുള്ള ഷൊർണ്ണൂർ ട്രിവാൻഡ്രം റൂട്ടിൽ 80kmph മാക്സിമം സ്പീഡ് ടിൽറ്റിങ് ട്രെയിൻ ഉപയോഗിച്ച് 20% വേഗത വർദ്ധിപ്പിച്ചാലും പരമാവധി മാക്സിമം പേർമിസിബിൾ സ്പീഡ് എന്നത് 100 kmph ആക്കിമാറ്റമെന്നല്ലാതെ വേറൊരു ഗുണവുമില്ല. ശരാശരി വേഗത അപ്പോഴും 60kmph ൽ താഴെയാവും. കൂടാതെ ഹൈ utilization capacity ഇപ്പോഴേയുണ്ട്. Active tilting technologies ഉപയോഗിക്കുന്ന കോച്ചുകൾ ഭീമമായ മുതൽമുടക്ക് ഉള്ളവയാണ്. അതുകൊണ്ടുതന്നെ റെയിൽവേയുടെ മുഴുവൻ റോളിംഗ് സ്റ്റോക്കുകളും ഇത്തരത്തിൽ മാറ്റുന്നതിന് സമയവും സമ്പത്തും ഒരുപാട്‌ ചിലവാകും. 9.നിലവിൽ റ്റിൽറ്റിങ് ടെക്‌നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ ട്രെയിനുകളും സ്റ്റാൻഡേർഡ് ഗേജിൽ ആയതുകൊണ്ട് നമ്മുടെ നാട്ടിലെ ബ്രോഡ് ഗേജിലേക്ക് അവ ടെസ്റ്റ് ചെയ്തു ട്രയൽ റണ്ണിങ് നടത്തി CRS അനുമതിനേടി വരുമ്പോഴേക്കും പതിറ്റാണ്ടുകൾ സമയമെടുത്തേക്കാം. എങ്കിൽപ്പോലും സ്പീഡ് വർധനവ് എന്നത് നമ്മുടെ നാട്ടിലെ ട്രാക്ക് ജോമെട്രി അനുസരിച്ചു പരമാവധി 20 kmph ആണെന്നോർക്കണം. 10.RDSO യും Talgo (ടിൽറ്റിങ് ട്രെയിൻ നിർമ്മാണ കമ്പനി )യും ചേർന്നു 04-03-2017 നടത്തിയ trail run നൽകിയത് 11.4% മുതൽ 13% വരെ ടൈം സേവിങ്‌സ് ആണ്. (രാജധാനി എക്സ്പ്രസുമായി താരതമ്യം ചെയ്യുമ്പോൾ) ഇനി ഇത് ഇതേപടി കേരളത്തിൽ പ്രാവർത്തികമാക്കിയാൽ പോലും ലഭ്യമാക്കാൻ കഴിയുന്ന ട്രാവൽ ടൈം റീഡക്ഷൻ എന്നത് ട്രിവാൻഡ്രം കാസർഗോഡ് 1 മണിക്കൂർ ആണ്.Update : 220kmph ൽ ഡിസൈൻ ചെയ്യുന്ന സിൽവർലൈൻ ഭാവിയിൽ 250kmph ൽ പോകാവുന്ന റ്റിൽറ്റിങ് ട്രെയിനുകൾ കൂടി പരിഗണിക്കുന്ന രീതിയിലായിരിക്കുമെന്ന് DPR പറയുന്നുണ്ട്.

#silverline


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *