#silverline fact check 6 സിൽവർലൈൻ നിർമാണഘട്ടത്തിൽ ഭീകരമായ രീതിയിൽ കാർബൺ എമിഷൻസ് , മലിനീകരണം ഒക്കെ ഉണ്ടാക്കുന്നു. പരിസ്ഥിതിവാദികൾ സ്ഥിരമായി ഉന്നയിക്കാറുള്ള ആരോപണമെന്നനിലയിൽ ഇതിൽ എത്രത്തോളം വസ്തുത ഉണ്ടെന്നു പരിശോധിക്കുകയാണ് ഈ പോസ്റ്റിൽ ചെയ്യുന്നത്. റെയിൽ പ്രോജക്ടുകളുടെ കാർബൺ എമിഷൻസ് ന്റെ കണക്കുകൾ UIC standards അനുസരിച്ചു കണക്കുകൂട്ടിയെടുക്കാവുന്നതെയുള്ളൂ. സിൽവർലൈൻ ഉണ്ടാക്കുന്ന കാർബൺ എമിഷൻ നിർമാണം, പ്രവർത്തനം, മെയിന്റനൻസ് എന്നിവ താഴെ നൽകുന്നുണ്ട്. വിശദമായ വായനയ്ക്ക് കമന്റിൽ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. സംഗ്രഹം 1.നിർമാണത്തിനുള്ള കാർബൺ എമിഷൻ = 8.21 g CO2 /Passenger kilometer(pkm). 2.റോളിങ്ങ് സ്റ്റോക്കുകൾ മൂലം ഉണ്ടാകാവുന്ന മാക്സിമം എമിഷൻ = 0.99 g CO2 /pkm 3.പ്രവർത്തനഘട്ടത്തിൽ ഉണ്ടാകുന്ന എമിഷൻ = 6.50 g CO2/pkm ആകെ കാർബൺ എമിഷൻ = 15.7 g CO2 /pkm താരതമ്യത്തിനായി റോഡ് സംവിധാനങ്ങളിൽ കാർ ഉപയോഗിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന എമിഷൻസ് 1 കാർ നിർമാണം = 20.9 g CO2 /pkm 2 ഓപ്പറേഷൻ ഫേസിൽ ഉണ്ടാകാവുന്നത് = 130 g CO2 /pkm 3.റോഡ് നിർമാണം = 0.7 g CO2 /pkm ആകെ എമിഷൻസ് = ആളോഹരി കിലോമീറ്ററിനു വേണ്ടിവരുന്നത് = 151. 6 g CO2/pkm സിൽവർലൈൻ ഉണ്ടാക്കുന്ന ബെനിഫിറ്റ് = 151.6 / 15.7 = 10 മടങ്ങോളം.. ശ്രദ്ധിക്കണം.. ഈ കണക്കിൽ സിൽവർലൈൻ ഉണ്ടാക്കാനുള്ള പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ഉണ്ടാവുന്ന കാർബൺ എമിഷൻസ് ഉള്ളപ്പെടെ കണക്കുകൂട്ടിയിട്ടുണ്ട്. മറ്റൊന്ന് 50% ആളുകൾ മാത്രം കയറുമ്പോൾ ഉള്ള ഏകദേശ കണക്കാണിത്. ആളുകളുടെ എണ്ണം കൂടുമ്പോൾ സിൽവർലൈൻ കൂടുതൽ കാർബൺ എഫിഷ്യൻറ് ആകുന്നുണ്ട്. എങ്കിൽ പോലും റോഡ് ട്രാൻസ്‌പോർട്ട് സംവിധാനങ്ങളുമായി പത്തിരട്ടി എമിഷൻസ് കുറയ്ക്കാൻ 50% മാത്രം ലോഡ് ഫാക്ടർ ഉള്ള സിൽവർലൈനിന് കഴിയുന്നു എന്നുള്ളതാണ് ഇതിലെ പ്രാഥമീക നിഗമനം.
വിവാദങ്ങൾ /വിശദീകരണങ്ങൾ
ഏഷ്യാനെറ്റ് ഞങ്ങളെ വഞ്ചിച്ചു, പെൻഷൻ തടയാൻ വ്യാജരേഖയുണ്ടാക്കി; ചാനലിനെതിരെ മുൻ ജീവനക്കാർ
*ഏഷ്യാനെറ്റ് ഞങ്ങളെ വഞ്ചിച്ചു, പെൻഷൻ തടയാൻ വ്യാജരേഖയുണ്ടാക്കി; ചാനലിനെതിരെ മുൻ ജീവനക്കാർ* Watch Now – https://youtu.be/n2heOBDtgXA
0 Comments