വിവാദങ്ങൾ നുരയുന്ന Sprinklr. ശരിക്കും എന്താണ് സംഭവിക്കുന്നത്?
കുറച്ചു ദിവസങ്ങളായി എവിടെ തിരിഞ്ഞാലും സ്പ്രിങ്ക്ലെർ, ക്‌ളൗഡ്, ഡാറ്റ, പ്രൈവസി, സെക്യൂരിറ്റി തുടങ്ങിയ കാര്യങ്ങൾ മാത്രം. വാട്സാപ്പ് ഗ്രൂപ്പുകൾ മുതൽ ഫേസ്ബുക്കിൽ വരെ സർവത്ര സ്പ്രിങ്ക്ലെർ മയം ആക്രമണങ്ങളും ന്യായീകരണങ്ങളും പലവിധം പല തരം, യൂട്യൂബ് ചാനൽ വഴി വിദഗ്ധർ ക്‌ളൗഡ് കമ്പ്യൂട്ടിങ്ങിന്റെ സമ്പൂർണ്ണ ക്ലാസ്സുകൾ എടുക്കുന്നു, മണിക്കൂർ ഇടവിട്ട് ബല്ലാത്ത ഫെസ്ബൂക് കേശവൻമാമന്മാർ ലൈവ് വന്നു പിച്ചും പേയും പറയുന്നു, ചാനലുകളിൽ ചർച്ചകളിൽ അവതാരകൻ ഉൾപ്പടെ ചർച്ചിക്കുന്ന വീരസിംഹങ്ങൾ തമ്മിൽ ക്ലൗഡിന്റെ പേരിൽ തമ്മിൽ തല്ലുന്നു. ഇതൊക്കെ കണ്ടിട്ട്, ഇപ്പൊ നമ്മുടെ ഏറ്റവും വലിയ വെല്ലുവിളി കൊറോണയാണോ അതോ സ്പ്രിങ്ക്ലെർ ആണോ എന്ന് പോലും കണ്ഫയൂഷൻ ഉണ്ടാകുന്നു. അത് കൊണ്ട് ഞാൻ ഇനി ടെക്‌നോളജിയും ജാർഗണുകളും ഒക്കെ പറഞ്ഞു കൂടുതൽ കണ്ഫയൂഷൻ ആക്കാതെ, കഴിയുന്ന പോലെ ലളിതമായി ഇതിനെ ഒന്ന് വിശദീകരിക്കാൻ ശ്രമിക്കാം…
ഞാൻ മനസ്സിലാക്കിയിടത്തോളം, ഇത് ഈ പറയുന്ന തരത്തിലുള്ള ഒരു കീറാമുട്ടി പ്രശ്നം ഒന്നുമല്ല. കാര്യം വളരെ സിംപിളാണ്. കൊറോണാ വ്യാപനം സകല കണക്കു കൂട്ടലുകളെയും തെറ്റിച്ചു മുന്നേറുമ്പോൾ, ഒരു മുഴം മുന്നിൽ എറിഞ്ഞു തടയിടാൻ വേണ്ടിയുള്ള ഒരു സംഭവമാണ്, കൊറോണാ വ്യാപനത്തെയും അതിന്റെ പ്രതിരോധങ്ങളെയും ബന്ധപ്പെട്ടുള്ള വിവരങ്ങൾ പല സ്ഥലങ്ങളിൽ നിന്നും ശേഖരിച്ചു ക്രോഡീകരിച്ചുകൊണ്ടു, സമഗ്രമായ ഒരു ഡാഷ്‌ബോർഡ്, വിവിധ തരം റിപ്പോർട്ടുകൾ, പ്രെഡിക്ഷനുകൾ തുടങ്ങിയവ തയ്യാറാക്കുന്നതിനുള്ള പദ്ധതി. ഇത് ചെയ്യുന്നതിലൂടെ വളരെ വ്യക്തവും ആധികാരികമായതുമായ വിവരങ്ങൾ കണിശതയോടെ നമുക്ക് ലഭ്യമാക്കുകയും, അതിന്റെ സഹായത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കഴിഞ്ഞാൽ, ഇപ്പോൾ ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങളുടെ എത്രയോ ഇരട്ടി കൂടുതൽ ഫലപ്രദമായിരിക്കും കൊറോണയെ മെരുക്കാനുള്ള നമ്മുടെ യുദ്ധം .
ഇത് ചെയ്യാനുള്ള ഒരു ടെക്‌നോളജിയാണ് #BigData Analysis. അതും അതിനോട് അനുബന്ധിച്ചു മറ്റു ചില ടെക്‌നോളജിക്കൽ ടൂളുകൾ ഇവയൊക്കെ ഉപയോഗിച്ച് കൊണ്ട് വിവരാധിഷ്ഠിത സേവനങ്ങൾ നൽകുന്ന ഒരു കമ്പനിയാണ് സ്പ്രിങ്ക്ലർ. ഒരു മലയാളിയുടെ നേതൃത്വത്തിൽ ഉള്ള ലോകത്താകമാനമുള്ള എണ്ണം പറഞ്ഞ ബ്രാൻഡുകൾ കസ്റ്റമേഴ്സ് ആയിട്ടുള്ള ഒരു കമ്പനി. അവർ നൽകുന്നത് ഒരു ക്ലൗഡ് അധിഷ്ഠിത #SaaS സേവനമാണ്, അതാകട്ടെ #Amazon AWS Cloud ലാണ് പ്രധാനമായും പ്രവർത്തിക്കുന്നത്.
കമ്പനിയുടെ മെറിറ്റ് നോക്കുകയാണെങ്കിൽ ഇവർ ഈ കാര്യത്തിൽ ഒരു മാർക്കറ്റ് ലീഡറാണ്. ( https://www.sprinklr.com നോക്കുക). ഇവരുടെ സേവനങ്ങളുമായി ബന്ധപ്പെട്ടു ഒരു വിദേശ ഗവണ്മെന്റിന്റെ ഒരു പ്രൊജക്റ്റിൽ പങ്കാളിയായിരുന്നു കൊണ്ട് ഇവരുടെ ഈ രംഗത്തെ വൈദഗ്ധ്യം കാര്യശേഷി ടെക്‌നോളജി ഉപയോഗത്തിലെ പ്രാവീണ്യം എന്നതിനെക്കുറിച്ചു വളരെ നല്ല അഭിപ്രായവുമാണ് ഉള്ളത്. പ്രത്യേകിച്ച് ഒരു മലയാളിയുടെ കമ്പനി ആയതിനാൽ നമ്മുടെ കൊറോണ പ്രതിരോധ സംവിധാനങ്ങൾ മികവുറ്റതാക്കുവാൻ വേണ്ടി ഇവരുടെ സേവനങ്ങൾ ഉപയോഗിക്കാൻ Kerala Govt തീരുമാനിച്ചു എന്നതാണ് സംഗതി. ഇതിലേക്ക് നൽകേണ്ട വിവരങ്ങളിൽ വ്യക്തിഗതമായ വിവരങ്ങളും ഉൾപ്പെട്ടിട്ടുണ്ട് എന്നതിനാൽ, അതിനോട് അനുബന്ധപ്പെട്ട നിയമവശങ്ങൾ തിരക്കിട്ടു നടന്ന കരാറിൽ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല എന്നതാണ് പരാതി. അങ്ങനെ ആകയാൽ ഈ കൊടുക്കുന്ന വിവരങ്ങൾ കമ്പനി ദുരുപയോഗം ചെയ്കയോ, മറ്റുള്ളവർക്ക് കൈമാറുകയോ, മറ്റു ചില ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയോ ഒക്കെ ചെയ്യാം എന്നുള്ള സാധ്യതയാണ് ഇവിടെ വിവാദങ്ങൾക്ക് തിരി കൊളുത്തിയത്.
എന്നാൽ ക്ലൗഡ് ടെക്‌നോളജിയിൽ ഇതിനെയൊക്കെ പരിഹരിക്കാനുള്ള മാർഗ്ഗങ്ങളുമുണ്ട്, ലോകത്തു ആദ്യമായി നമ്മളല്ല ഇത്തരം കാര്യങ്ങൾക്കായി ക്ലൗഡ് ഉപയോഗിക്കുന്നത്. നമ്മെക്കാൾ വ്യക്തിഗത വിവരങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്ന പല രാജ്യങ്ങളും ബോഡികളും വളരെ ഫലവത്തായി ഇത് ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. പക്ഷെ ഇവിടെ അത്തരം കാര്യങ്ങൾ ശ്രദ്ധ കൊടുക്കുന്നതിൽ ചില പാളിച്ചകൾ ഉണ്ടായി. ഗൗരവപരമായ ഒരു തെറ്റാണ് എങ്കിലും, സാഹചര്യത്തിന്റെ പ്രാധാന്യം കണക്കാക്കി, ഉദ്ദേശ ശുദ്ധിയെ മുൻനിർത്തി ക്ഷമിക്കുകയും, പാളിച്ചകൾ പരിഹരിച്ചു കൊണ്ട് പുതിയ ഒരു എഗ്രിമെന്റോടെ മുന്നോട് പോവുകയും ചെയ്യുക എന്നുള്ളതാണ്. അത് തന്നെയാണ് മുഖ്യമന്ത്രി, ഐ ടി സെക്രട്ടറി എന്നിവർ പറഞ്ഞതും. അതായത് Contract, MSA etc ഒന്നും ഇരുമ്പുലക്ക അല്ല, അതും ഒരു ഗവണ്മെന്റ് ബോഡിയുമായി ഇടപെടുമ്പോൾ, ഏതൊരു സർവീസ് കമ്പനികൾക്കും തങ്ങളുടെ reputation & Goodwill തന്നെയാണ് ഇത്തരത്തിൽ വിവരങ്ങളെ ദുരുപയോഗം ചെയ്തു നേടുന്ന ലാഭത്തേക്കാൾ എന്ത് കൊണ്ടും വലുത്.
ആയതിനാൽ വിവാദങ്ങളെ കാര്യമാത്ര പ്രസക്തമായ രീതിയിൽ മാത്രം സമീപിക്കുകയും, തെറ്റുണ്ടെങ്കിൽ തിരുത്തുവാനും, അത് അംഗീകരിക്കുവാനും ഉള്ള മനസ്സും സാവകാശവും എല്ലാവരും കാട്ടുകയും ചെയ്യണം. നിയമങ്ങളുടെ പരിരക്ഷ അത് അർഹിക്കുന്ന എല്ലാ ഉറപ്പുകളോടും കൂടി ജനങ്ങൾക്ക് ലഭ്യമാകണം. ആരോപണങ്ങളെ കണ്ണും പൂട്ടി എതിർക്കാതെ അത്തരത്തിൽ ഉള്ള ജാഗ്രതയെ അഭിനന്ദിക്കുകയും, ചോദ്യം ചോദിക്കുന്ന ആളിന്റെ Qualifications തപ്പി മെനക്കെടാനോ വ്യക്തിപരമായി ആക്ഷേപിക്കുന്നതിനോ സമയം കളയാതെ, ആ ചോദ്യങ്ങൾ മുന്നോട്ടു വയ്ക്കുന്ന ആശയത്തിന്റെ മെരിറ്റിനെ ഉൾക്കൊള്ളാനും, അത് എല്ലാവരുടെയും നന്മയ്ക്ക് വേണ്ടി ഉള്ളതാകുമ്പോൾ അതിനെ അംഗീകരിക്കാനും, പരിഹരിക്കാനുമുള്ള വിവേകവും കാണിക്കണം. നേരത്തെ പറഞ്ഞതു പോലെ ക്ലൗഡും, ഡാറ്റയും നിയമങ്ങളും ഒക്കെ നമ്മള് തന്നെ ഉണ്ടാക്കുന്നതല്ലേ? കല്ലിൽ കൊത്തി വച്ച കൽപ്പനകൾ ഒന്നുമല്ലലോ.
ഓർക്കുക, ഇത് കൊറോണക്കാലമാണ്, ഒന്നിച്ചു പോലും നില്ക്കാൻ സമ്മതിക്കാതെ എല്ലാവരുടെ ഇടയിലും അകലം പാലിക്കാൻ ഒരു കുഞ്ഞൻ വൈറസ് നിർബന്ധിക്കുന്ന കാലം, സകലതും തച്ചുടച്ചു മുന്നേറുന്ന കൊറോണയെ നേരിടാനുള്ള പോരാട്ടത്തിൽ ആശയപരമായി എങ്കിലും ഒന്നിച്ചു നിൽക്കേണ്ട സമയം. കാരണം മനുഷ്യനോ അതോ കൊറോണയ്ക്കോ – ആർക്കാകണം അന്തിമ വിജയം എന്ന് തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണ്.
https://facebook.com/renjith.ramachandran

#സ്പ്രിങ്ക്ളർ
https://facebook.com/renjith.ramachandran
2020-08-07T13:53:35+0000