വികസന നേട്ടങ്ങൾ/ക്ഷേമ പ്രവർത്തനങ്ങൾ
ക്ഷേത്രജീവനക്കാരെയും ചേർത്തുപിടിച്ച് എൽഡിഎഫ്
എല്ലാ വിഭാഗം ക്ഷേത്രജീവനക്കാരെയും ചേർത്തുപിടിച്ച് എൽഡിഎഫ് സർക്കാർ. മലബാർ ദേവസ്വം ബോർഡിൽ 2009ൽ അന്നത്തെ എൽഡിഎഫ് സർക്കാർ ശമ്പളപരിഷ്കരണം നടത്തിയതിനു ശേഷം പിന്നീടതു നടത്തിയത് ഈ സർക്കാരിന്റെ കാലത്താണ്. എന്നാൽ, മുൻസർക്കാർ അവഗണന മാത്രമായിരുന്നു ക്ഷേത്രജീവനക്കാരോട് കാണിച്ചിരുന്നത്. നാമമാത്രമായിരുന്ന ക്ഷേത്രജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ച് അവരുടെ ക്ഷേമം എൽഡിഎഫ് ഉറപ്പുവരുത്തി. ജാതിമതഭേദമന്യെ എല്ലാ മനുഷ്യരുടെയും ക്ഷേമമുറപ്പാകാൻ എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം ഉറപ്പുവരുത്തണം. ക്ഷേമം ഉറപ്പാണ് എൽഡിഎഫ് ഭരണത്തിൽ.