ശോഭനമായ ഭാവിക്ക് പുതിയ ചുവടുകൾ

നവോത്ഥാന സന്ദേശങ്ങൾ മാറ്റൊലിയായി മുഴങ്ങുന്ന കേരളത്തിൽ സർവതലസ്പർശിയായ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ “നവകേരളം, യുവകേരളം’ പര്യടനവും “ഭാവി വീക്ഷണത്തോടെ കേരളം’ ത്രിദിന സംവാദവും പുതിയ കാലത്തെ പുതിയ കേരളത്തിലേക്കുള്ള നിർണായക കാൽവയ്പുകളായി നാട് തിരിച്ചറിയുന്നു. ആരോഗ്യകരവും അർഥപൂർണവുമായ ജനാധിപത്യത്തിന്റെ പ്രാരംഭബിന്ദു ചർച്ചകളും അഭിപ്രായരൂപീകരണവുമാണ്. ഓരോരുത്തർക്കും ഒരുപാട് അനുഭവങ്ങൾ, ആശയങ്ങൾ പങ്കുവയ്ക്കാനുണ്ടാകും. ആ പങ്കുവയ്ക്കൽ നമ്മുടെ സമൂഹത്തെ കൂടുതൽ കരുത്തുറ്റതാക്കും. ഈ വഴിയിൽ നവകേരളത്തിലേക്കുള്ള ദൃഢമായ പാത വെട്ടിത്തുറക്കുകയാണ് Read more…