ഗാന്ധി വധത്തില്‍ സവര്‍ക്കറിനുള്ള പങ്ക്, ദേശീയപ്രസ്ഥാനത്തെ പിന്നില്‍ നിന്നും കുത്തിയ സവര്‍ക്കര്‍

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ.എസ്.എസ്) ആശയാടിത്തറയായ ‘ഹിന്ദുത്വ’ എന്ന മതമൗലികരാഷ്ട്രീയ പ്രത്യയശാസ്ത്രം ആവിഷ്കരിച്ചയാളാണ് വിനായക്‍ ദാമോദര്‍ സവര്‍ക്കര്‍ എന്ന വി.ഡി. സവര്‍ക്കര്‍. ബ്രിട്ടീഷുകാര്‍ക്ക് വിധേയപ്പെട്ടുകൊണ്ട്, അവരെ സഹായിക്കുന്ന രീതിയിലുള്ള തീവ്രവർഗീയാശയങ്ങള്‍ മനസ്സിൽ കൊണ്ടു നടന്നിരുന്ന വി.ഡി. സവർക്കർ, സംപൂജ്യനായ സ്വാതന്ത്ര്യസമരസേനാനിയായി വാഴ്‌ത്തപ്പെടാൻ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. കൃത്യമായി പറഞ്ഞാൽ ആര്‍.എസ്.എസിന്റെ രാഷ്ട്രീയമുഖമായ ഭാരതീയ ജനതാ പാര്‍ടി അധികാരകേന്ദ്രങ്ങളിൽ പിടിമുറുക്കാൻ തുടങ്ങിയതിനു ശേഷമാണ് ഈ വാഴ്ത്തുപാട്ടുകള്‍ രചിക്കപ്പെട്ടു തുടങ്ങിയത്. നാസിക്കിലെ ഭാഗുർ Read more…

സവര്‍ക്കര്‍ മാത്രമല്ല, അടിയന്തരാവസ്ഥകാലത്തെ സംഘ് തലവൻ ഇന്ദിരയ്ക്കുമെഴുതി: ‘വിട്ടയക്കണം’

മാപ്പ് പറയാന്‍ എന്റെ പേര് രാഹുല്‍ സവര്‍ക്കറെന്നല്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ആര്‍എസ്എസ്സിനെയും സംഘ്പരിവാറിനെയും ചൊടിപ്പിച്ചിരിക്കുയാണ്. രാഹുല്‍ ഗാന്ധിയെന്നല്ല, രാഹുല്‍ ജിന്നയെന്നാണ് കോണ്‍ഗ്രസ് നേതാവിനെ വിശേഷിപ്പിക്കേണ്ടതെന്നാണ് ബിജെപി മറുപടി പറഞ്ഞത്. അതേ സമയം ഹിന്ദുത്വത്തിന്റെ ആചാര്യനായ വി ഡി സവര്‍ക്കര്‍ സ്വതന്ത്യ സമരകാലത്ത് രാജ്ഞിക്ക് മാപ്പപേക്ഷ നല്‍കിയെന്ന വസ്തുതയെ ഖണ്ഡിക്കാന്‍ ഇതുവരെ ആര്‍എസ്എസ്സിന് കഴിഞ്ഞിട്ടുമില്ല. എന്നാല്‍ സവര്‍ക്കര്‍ മാത്രമല്ല, മാപ്പ് പറയുകയെന്നത് ആര്‍എസഎസ്സിന്റെ പല ഘട്ടങ്ങളിലും ആവര്‍ത്തിക്കുന്നതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സവര്‍ക്കറിന്റെ Read more…

സ്വാതന്ത്ര്യ സമരവും പി.സി ജോഷിയുംസംഘപരിവാർ പ്രചരണത്തിന് മറുപടി

സംഘപരിവാറിന്റെ വ്യാജ ചരിത്ര നിർമ്മിതിക്ക് ഒരു മറുപടി .!………………………….,,,……………,,…………………..“നന്ദി ,നിങ്ങളുടെ ഏത് നുണപ്രചാരണങ്ങളെയും തുറന്നെഴുതി കാട്ടാൻ സാധിക്കുന്ന തലത്തിൽ വായനയെ ,അതിന്റെ അന്വേഷണങ്ങളെ പാകപ്പെടുത്തുന്നതിന്” സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ രൂപം കൊണ്ട ആദ്യ ജനാധിപത്യ ഗവൺമെന്റ് ഒരു സംഘടനയെ ” വർഗീയ സംഘടന ” എന്ന് ഒഫിഷ്യൽ ഫയലുകളിൽ രേഖപ്പെടുത്തിയതായി നിങ്ങൾ കേട്ടിട്ടുണ്ടോ ?? ആ സംഘടനയുടെ പേരാണ് RSS .! ഞാൻ ഒരു ആരോപണമുന്നയിച്ചതല്ലാ ഇത് ,വസ്തുതയാണ്. “Banning Read more…

ഗാന്ധിയെ ഹിന്ദുത്വവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തിയതെന്തിന്?

ഹിന്ദുത്വവാദികള്‍ ഗാന്ധിയെ വെടിവച്ച് കൊന്നത് അവര്‍ വിഡ്ഢികളായതു കൊണ്ടൊന്നുമല്ല. മറിച്ച് ഗാന്ധി അവരുടെ ഒന്നാം നമ്പര്‍ ശത്രുവായിരുന്നതു കൊണ്ടാണ്. ദേശീയപ്രസ്ഥാനത്തില്‍ ഗാന്ധി സജീവമായ കാലം മുതല്‍ ഹിന്ദുത്വയുടെ ശത്രുവായിരുന്നു അദ്ദേഹം. ഗാന്ധിയുടെ പൊതുജീവിതത്തിന്റെ ഒരു ഗ്രാഫ് പരിശോധിച്ചാല്‍ ഹിന്ദ് സ്വരാജ് എഴുതുന്ന കാലം മുതല്‍ ഹിന്ദുത്വയുടെ വെടിയേറ്റു രക്തസാക്ഷിയാവുന്ന കാലം വരെ ഗാന്ധി ഒരുപാട് പരിണാമങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് കാണാം. എന്നാല്‍ അദ്ദേഹം എതെങ്കിലും കാര്യത്തില്‍ നീക്കുപോക്കുകള്‍ നടത്തിയിട്ടില്ലായെങ്കില്‍, സാമ്രാജ്യത്വവിരുദ്ധതയോടും Read more…

കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ചർച്ചകളും ഇന്ത്യൻ റിപ്പബ്ലിക്കും

മുഹമ്മദലി ജിന്നക്കും പതിനാറ് വർഷങ്ങൾക്കു മുൻപ്, അതായത് 1923ൽ ദ്വിരാഷ്ട്രസിദ്ധാന്തം അവതരിപ്പിച്ചത് വി.ഡി. സവർക്കറായിരുന്നു. “ഹിന്ദുത്വ” എന്ന തന്റെ ലേഖനത്തിലൂടെയായിരുന്നു അത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം  ഭരണഘടനയ്ക്ക് രൂപം നൽകാൻ സംഘടിപ്പിക്കപ്പെട്ട ഇന്ത്യയുടെ കോൺസ്റ്റിറ്റ്യുവന്റ്‌ അസംബ്ലിയിൽ സവർക്കർഅംഗമല്ലായിരുന്നുവെങ്കിലും അയാളുടെ ആശയങ്ങൾ പലരൂപത്തിൽ സഭയിൽ ഉയർന്നു വന്നിരുന്നു. കൂറ് ആര്‍.എസ്.എസിനോടും ഹിന്ദു മഹാസഭയോടുമായിരുന്ന കുറേയേറെ കോൺഗ്രസ്സുകാർ സവർക്കർക്ക് പകരക്കാരായി സഭയിൽ ഉണ്ടായിരുന്നുവെന്നുവേണം പറയാൻ. ആകെയുള്ള 299 സീറ്റുകളിൽ 210ഉം ജനറൽ സീറ്റുകളായിരുന്നു. അതിൽ Read more…

രമേശ് ചെന്നിത്തല പത്ര സമ്മേളനം ആർഎസ്എസ് കേസ് പിൻവലിച്ചത് ഉമ്മൻ ചാണ്ടി | Duration: 0:0:53

പ്രസ് മീറ്റുകളുടെ ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്ന ചെന്നിത്തലയുടെ പ്രസ് മീറ്റ്. 1. ഞാന്‍ പലര്‍ക്കും യു.എ.പി.എ ചുമത്തിയെന്നാണ് കോടിയേരി പറഞ്ഞത്. യു.എ.പി.എ ചുമത്തുന്നത് പൊലീസാണ്. അല്ലാതെ ഞാനല്ല. ■ ഉയ്ശ്! എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ മാത്രമാണ് ആഭ്യന്തര മന്ത്രി നേരിട്ട് ഊപ്പ ചുമത്തുന്നത്. യു.ഡി.എഫ് ഭരിക്കുമ്പോള്‍ അത് ചെയ്യുന്നത് പൊലീസും. 2. കേസില്‍ പെട്ട ആര്‍.എസ്‌.എസുകാര്‍ക്ക് ജാമ്യം ലഭിക്കാന്‍ ഞാന്‍ സഹായിച്ചു എന്നാണ് കോടിയേരി പറഞ്ഞത്. ജാമ്യം കൊടുക്കുന്നത് കോടതിയാണ്. Read more…

RSS നേതാവ് കടവൂർ ജയനെ വെട്ടി കൊന്ന കേസിലെ പ്രതികളായ 9 RSS പ്രവർത്തകർക്കും ജീവപര്യന്തം കഠിനതടവ്

RSS നേതാവ് കടവൂർ ജയനെ വെട്ടി കൊന്ന കേസിലെ പ്രതികളായ 9 RSS പ്രവർത്തകർക്കും ജീവപര്യന്തം കഠിനതടവ്. കൂടാതെ 81000 രൂപ കോടതിയിൽ കെട്ടിവയ്ക്കണം. ഇല്ലെങ്കിൽ അധികമായി 4 വർഷത്തെ ശിക്ഷ കൂടി അനുഭവിക്കണം.