1934 ജൂലൈയിൽ ബ്രിട്ടീഷ് ഗവൺമെന്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിക്കുന്നൂ

1934-ൽ പാർട്ടിയെ കമ്യൂണിസ്റ്റ് ഇന്റർനാഷണലിൽ അഫിലിയേറ്റ് ചെയ്തതായി ഇംപ്രെകോറിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു. ബ്രിട്ടീഷ് സർക്കാർ കമ്യൂണിസ്റ്റ് വേട്ട ശക്തിപ്പെടുത്തുകയായിരുന്നു ഈ ഘട്ടങ്ങളിൽ. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ വ്യാപനം ബ്രിട്ടീഷുകാരുടെ മാത്രമല്ല, ചൂഷകവർഗത്തിന്റെയാകെ നിലനിൽപ്പിനെ ബാധിക്കുമെന്ന് അവർ മനസ്സിലാക്കുകയുണ്ടായി. അതുകൊണ്ടുതന്നെയാണ് 1934 ജൂലൈയിൽ ബ്രിട്ടീഷ് ഗവൺമെന്റ് കമ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ചത്. ഒക്ടോബർ 17കമ്മ്യൂണിസ്‌റ്റ്‌ പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികം 100YearsOfCommunistParty

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രസ്ഥാനം വിദേശരാജ്യമായ റഷ്യയിലെ താഷ്ക്കന്റില്‍ ആണോ ജന്മമെടുത്തത്

ഇടതുപക്ഷത്തിനെതിരെയും, സിപിഐ(എം)-നെതിരെയും അതിന്റെ നേതാക്കള്‍ക്കെതിരെയും നട്ടാല്‍ കുരുക്കാത്ത നിരവധിയനവധി നുണകളും വളച്ചൊടിച്ച അര്‍ദ്ധസത്യങ്ങളുമാണ് സംഘപരിവാര്‍ അതിന്റെ വിവിധ സംവിധാനങ്ങളിലൂടെ നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും. ഈ ചോദ്യങ്ങളില്‍ പലതിനും നിരവധി തവണ മറുപടി നല്‍കിയിട്ടുള്ളതാണ്. എങ്കിലും നുണ പലയാവര്‍ത്തി ഉരുവിട്ട് സത്യമാക്കുക എന്ന ഗീബല്‍സിയന്‍ തന്ത്രം പയറ്റുന്ന സംഘപരിവാറിനെ യാഥാര്‍ത്ഥ്യങ്ങൾ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. സംഘികള്‍ പ്രചരിപ്പിക്കുന്ന നുണകള്‍ക്ക് പിന്നിലെ ചരിത്രപരമായ യാഥാര്‍ത്ഥ്യം ബോധി കോമ്മണ്‍സ് തുടരനായി പ്രസിദ്ധീകരിക്കുകയാണ്. ചോദ്യോത്തരി ഘടനയിലാണ് ഈ Read more…