‘ഒക്ക ചങ്ങാതിമാരു പറയുമ്പോള്‍ ഏറ്റെടുക്കാതിരിക്കാനാകില്ലല്ലോ’; വ്യാജ ഒപ്പ് ആരോപണത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയിലായിരിക്കെ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടുവെന്ന ബി.ജെ.പി നോതാവ് സന്ദീപ് നായരുടെ ആരോപണം ഗുരുതരമെന്ന മുസ്‌ലിം ലീഗ് എം.പി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി പറയുമ്പോള്‍ എങ്ങിനെയാണ് ഏറ്റെടുക്കാതിരിക്കുക എന്ന തോന്നലില്‍ നിന്നാണ് കുഞ്ഞാലികുട്ടിയുടെ പ്രതികരണമെന്നും പിണറായി വിജയന്‍ പറഞ്ഞു. ‘അതീ ഒക്കചങ്ങാതിമാരു പറയുമ്പോള്‍ എങ്ങിനെയാണ് ഏറ്റെടുക്കാതിരുക്കുക എന്ന തോന്നലില്‍ നിന്നാണ്. യു.ഡ.എഫ് ഇപ്പോള്‍ അങ്ങിനെയൊരു നിലയാണല്ലോ സ്വീകരിക്കുന്നത്. ആദ്യം ബി.ജെ.പി Read more…