കെഎസ് യു പ്രസിഡന്റ് കെ എം അഭിജിത്ത്‌ ആൾമാറാട്ടം നടത്തി ; കോവിഡ് സ്ഥിരീകരിച്ചപ്പോൾ മുങ്ങി

തിരുവനന്തപുരം> ആൾമാറാട്ടം നടത്തി കോവിഡ് പരിശോധന, കോവിഡ് സ്ഥിരീകരിച്ചപ്പോൾ കെ.എസ്.യു  സംസ്ഥാന പ്രസിഡന്റ്  കെ എം അഭിജിത്ത്‌ മുങ്ങി .സംഭവവുമായി ബന്ധപ്പെട്ടു പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാലൻ നായർ പോലീസിൽ പരാതി നൽകിപോത്തൻകോട് ഗ്രാമപഞ്ചായത്തിലെ തച്ചപ്പള്ളി എൽ.പി.സ്കൂളിൽ നടന്ന കൊവിഡ് പരിശോധനയിലാണ്‌ കെ എസ്‌യു പ്രസിഡന്റ്‌ ആൾമാറാട്ടം നടത്തിയത്‌. ഇവിടെ  48 പേരെ പരിശോധിച്ചതിൽ 19 പേർക്ക് ഫലം പോസിറ്റീവായി. ഇതിൽ പ്ലാമൂട് വാർഡിലെ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. Read more…