ഇന്ത്യയുടെ കോവിഡ് പ്രതിരോധം പരാജയത്തിലേക്കോ?

ഇന്ത്യയുടെ കോവിഡ് പ്രതിരോധം പരാജയത്തിലേക്കോ? 1) എങ്ങനെയാണ് കോവിഡ് കേസുകൾ മാർക്ക് ചെയ്യുന്നത്? (മെയ്‌ 17 ന് ഇത് കേന്ദ്രം എടുത്തു കളഞ്ഞു, പകരം സംസ്ഥാനങ്ങൾക്ക് സ്വന്തമായി ചെയ്യാനുള്ള അധികാരം നൽകി )* കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയെ മൊത്തം 733 സോണുകൾ / മുൻസിപ്പൽ ഏരിയകൾ / ജില്ലകൾ ആയി തിരിച്ചു റെഡ് സോൺ എന്നാൽ ഒരു സമയം 200 പോസിറ്റീവ് കേസുകൾ ഉള്ള മുൻസിപ്പൽ ഏരിയ / ജില്ല Read more…

കോവിഡ്, സർക്കാർ നൽകിയ സാമൂഹ്യ പെൻഷനുകൾ

സംസ്ഥാനം ഇപ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പക്ഷേ, അത് നോക്കിനിന്നാൽ ലോക്ഡൗണിൽപ്പെട്ട് ജോലിയും കൂലിയുമില്ലാതെ നിൽക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാവില്ല. പ്രതിസന്ധിഘട്ടത്തിൽ അവരുടെ കൈയിൽ പണം എത്തണമെന്നതാണ് സർക്കാർ നയം. ഇതിന്റെ ഭാഗമായി ഇതിനകം തന്നെ 54 ലക്ഷം പേർക്ക് രണ്ടുഘട്ടമായി 8500 രൂപ വീതം സാമൂഹ്യക്ഷേമപെൻഷൻ വിതരണം ചെയ്തുകഴിഞ്ഞു. ഇതുകൂടാതെ വിവിധ ക്ഷേമനിധികളിൽ അംഗങ്ങളായിട്ടുള്ള 73 ലക്ഷം പേർക്ക് ഏറ്റവും കുറഞ്ഞത് 1000 രൂപ വച്ച് വിതരണം ചെയ്തു Read more…

കോവിഡ് മരണ സംഖ്യ വസ്തുത

തിരുവനന്തപുരം > കോവിഡ്‌ ബാധിച്ച്‌ മരിച്ചവരെ പട്ടികയിൽനിന്ന്‌ ഒഴിവാക്കുന്നുവെന്നും എൻഐഎ സെക്രട്ടറിയറ്റിലെത്തി പ്രോട്ടോകോൾ ഓഫീസറുടെ മൊഴി എടുത്തെന്നും രണ്ട്‌ നുണ വാർത്ത ഒന്നാംപേജിൽ നിരത്തി മനോരമ. കോവിഡ്‌ പ്രതിരോധത്തിന്‌ തുരങ്കംവയ്‌ക്കാൻ കെട്ടിച്ചമച്ച കള്ളവാർത്തകളുടെ പട്ടികയിൽ ഒടുവിലത്തേതാണ്‌ ‘തിരുത്തരുത്‌ മരണസംഖ്യ’എന്ന പേരിൽ വ്യാഴാഴ്‌ച ഒന്നാംപേജിൽ പ്രസിദ്ധീകരിച്ച ലീഡ്‌ വാർത്ത. നയതന്ത്ര ചാനൽവഴി യുഎഇ കോൺസുലേറ്റിൽ വന്ന പാഴ്‌സലുകളുടെയും ഹാജരാക്കിയ സർട്ടിഫിക്കറ്റുകളുടെയും വിവരം തേടി എൻഐഎ ഉദ്യോഗസ്ഥൻ കത്ത്‌ നൽകാനെത്തിയതിനെ ‘പ്രോട്ടോകോൾ ഓഫീസറുടെ Read more…

സെപ്തംബറോടെ ദിവസം കോവിഡ്‌ രോഗികൾ 20000 വരെയാകാമെന്ന പ്രവചനത്തെ തുടർന്ന്‌ മുന്നൊരുക്കം ശക്തമാക്കി ആരോഗ്യ വകുപ്പ്‌.

സെപ്തംബറോടെ ദിവസം കോവിഡ്‌ രോഗികൾ 20000 വരെയാകാമെന്ന പ്രവചനത്തെ തുടർന്ന്‌ മുന്നൊരുക്കം ശക്തമാക്കി ആരോഗ്യ വകുപ്പ്‌.കാൺപുർ ഐഐടി നടത്തിയ പഠനത്തിലാണ്‌ വ്യാപനം വൻതോതിൽ വർധിക്കുമെന്ന നിഗമനമുള്ളത്‌. ആരോഗ്യ സംവിധാനങ്ങൾക്ക്‌ താങ്ങാനാകുന്നതിലും അധികം രോഗികൾ ഉണ്ടായാൽ മരണനിരക്കും വർധിക്കും. ഇത്‌ തടയാനും രോഗവ്യാപന നിരക്ക്‌ നിയന്ത്രിക്കാനുമാണ്‌ ആരോഗ്യ വകുപ്പിന്റെ പരിശ്രമം. 350 വെന്റിലേറ്റർ കൂടി ലഭ്യമാക്കി. 50 എണ്ണം കൂടി ഉടൻ വാങ്ങും. 6007 വെന്റിലേറ്റർ രാപ്പകൽ പ്രവർത്തിപ്പിക്കാനുള്ള ഓക്സിജൻ ഉറപ്പാക്കി. Read more…

പ്രവാസികൾക്ക് വേണ്ടി പ്രവാസലോകത്തു ഇടതുപക്ഷ പ്രവാസി സംഘടനകൾ എന്ത് ചെയ്തു

Source- Titto antony – The Left Circle -> Databank പ്രവാസ ലോകത്ത്‌ ജീവകാരുണ്യ രംഗത്ത്‌ മുസ്ലിംലീഗ് – #CongRSS സംഘടനകൾ മാത്രമല്ല ‌ഒരുപാട്‌ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്‌ . കേരളത്തിനു പുറത്തുള്ള മുസ്ലിംലീഗുകാരൊക്കെ ഒറ്റ സംഘടന പേരിൽ പ്രവർത്തിക്കുമ്പോൾ, ഇടതുമുന്നണി പ്രവർത്തകർ പല രാജ്യങ്ങളിൽ പല പേരുകളിലായാണു പ്രവർത്തനം നടത്തുന്നത്.. നവോദയ, ഓർമ്മ, കേളി, സമീക്ഷ, ജല, KSC, മാസ്‌, യുധാര തുടങ്ങിയ LDF ‌ആഭിമുഖ്യമുള്ള സംഘടനകളും ജീവകാരുണ്യ Read more…

കോവിഡ് പാക്കേജ് – 20000 കോടിയല്ല; ചിലവിട്ടത്‌ 23205 കോടി

സംസ്ഥാന സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത് 20,000 കോടി രൂപയുടെത് . സഖാവ് തോമസ് ഐസക്ക് തന്നെ ചിലവാക്കാൻ പോകുന്നത് എങ്ങനെയെന്ന് പറഞ്ഞിരുന്നു . ഇപ്പോൾ ചെലവിട്ടത് 23,205 കോടി രൂപയായിയെന്ന് കണക്ക് വരുന്നു. പറഞ്ഞത് ചെയ്താണ് ശീലം…ആ ശീലം തുടരുക തന്നെ ചെയ്യും

സ്: കോടിയേരി ആഹ്വാനം : പാർട്ടി പ്രതിരോധം തീർക്കണം

സംസ്‌ഥാനത്ത്‌ കോവിഡിനെതിരെ പ്രദേശികമായി പ്രതിരോധ നിര ഉയരേണ്ടതുണ്ട്. ഇതിൻ്റെ ഉത്തരവാദിത്വം പാർടി പ്രവർത്തകൾ ഏറ്റെടുക്കണം. കോൺഗ്രസും ബിജെപിയും നടത്തുന്ന സമരങ്ങൾ കോവിഡിനെതിരെയുള്ള ജനജാഗ്രത ഇല്ലാതാക്കിയിട്ടുണ്ട്‌. അത്‌ പാടില്ല. അകലം പാലിക്കുകയും ജാഗ്രത പുലർത്തുകയും വേണം.