ക്ഷേമപെൻഷൻ : അന്ന്‌ യുഡിഎഫ്‌ 9,311 കോടി ; ഇന്ന്‌ എൽഡിഎഫ്‌ 31,327 കോടി

തിരുവനന്തപുരംക്ഷേമ പെൻഷൻ 1500 രൂപയാക്കിയതും കൂടുതൽ പേർക്ക്‌ നൽകിയതും യുഡിഎഫ്‌ സർക്കാരാണെന്ന‌ ഉമ്മൻചാണ്ടിയുടെ തള്ളിൽ ചിരിക്കുകയാണ്‌ പെൻഷൻ വാങ്ങുന്നവർ. കുടിശ്ശികയെല്ലാം കൊടുത്തുതീർത്ത്‌ അർഹതപ്പെട്ടവർക്കെല്ലാം പെൻഷൻ ഉറപ്പാക്കി, അത്‌ മാസംതോറും കൃത്യമായി വിതരണം ചെയ്യുന്ന എൽഡിഎഫ്‌ സർക്കാരിന്‌ തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ സ്വീകാര്യത വന്നുവെന്ന്‌‌ മനസ്സിലാക്കിയാണ്‌ വ്യാജപ്രചാരണം നടത്താൻ മുൻ മുഖ്യമന്ത്രിതന്നെ രംഗത്തിറങ്ങിയത്‌‌. ഇതേ ചുവടുപിടിച്ച്‌ ബിജെപിയും മോഡി ലൈൻ തള്ളുമായി രംഗത്തുണ്ട്‌. ക്ഷേമപെൻഷൻ ഇടതുസർക്കാരിന്റെ മുഖമുദ്രസാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയുടെ Read more…

തിരുവനന്തപുരം ജില്ലയിലെ വികസന പ്രവർത്തനങ്ങൾ

കേരളത്തിൻറെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യത്തിലേക്ക് 1538 കോടിയുടെ തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതി ആരംഭിച്ചു, തിരുവനന്തപുരം നഗര വികസനത്തിന് മാസ്റ്റർപ്ലാൻ രൂപീകരണം അന്തിമഘട്ടത്തിൽ ടെക്നോപാർക്കിൽ 17.6 ലക്ഷം ചതുരശ്രഅടി പശ്ചാത്തല വികസനം നടത്തി. 82 പുതിയ കമ്പനികൾ ഇക്കാലയളവിൽ പുതിയതായി ടെക്നോപാർക്കിൽ എത്തി. ടെക്കികൾക്ക് ക്ഷേമ ബോർഡ് രൂപീകരിക്കുന്നു. ലൈഫ് മിഷൻ മുഖേന ഭവന രഹിതർക്ക് ജില്ലയിൽ 30000 വീടുകൾ നിർമ്മിച്ചു നൽകി. കൂടാതെ 21195 Read more…

പെൻഷൻ പദ്ധതി

ആദ്യമായി 45 രൂപ വച്ച് 1981 ൽ നായനാർ സർക്കാരാണ് ക്ഷേമ പെൻഷൻ ആരംഭിച്ചത്… അത് 110 രൂപയാകാൻ 26 വർഷം കാത്തിരിക്കേണ്ടി വന്നു… വി.എസ് സർക്കാർ അത് 500 രൂപയാക്കിയിട്ടാണ് ഭരണം അവസാനിപ്പിച്ചത്… യുഡിഎഫിന്റെ 5 വർഷ ഭരണക്കാലത്ത് 100 രൂപ വർദ്ധിപ്പിച്ച് 600 രൂപയാക്കി….പക്ഷേ വിതരണം ചെയ്യാതെ കുടിശ്ശിക വരുത്തിയത് 1632 കോടി രൂപയായിരുന്നു…. ഈ സര്‍ക്കാര്‍ വന്നതിനു ശേഷമാണ് മുൻ സർക്കാർ വരുത്തിയ കുടിശ്ശികയായ പെന്‍ഷന്‍ Read more…

എല്ലാ സാമൂഹ്യസുരക്ഷാ-ക്ഷേമ പെൻഷനുകളും 1400 രൂപയായി ഉയർത്തി

മുഖ്യമന്ത്രിയുടെ ഓണക്കാഴ്ചയായിരുന്നു 100 ഇന പരിപാടി. അവ നടപ്പാക്കിത്തുടങ്ങി. എല്ലാ സാമൂഹ്യസുരക്ഷാ-ക്ഷേമ പെൻഷനുകളും 1400 രൂപയായി ഉയർത്തിക്കൊണ്ടുള്ള ഉത്തരവിറങ്ങി.മുടങ്ങിക്കിടന്ന ക്ഷേമപെൻഷനുകൾ പാവപ്പെട്ടവരുടെ കൈയിൽ‍ നേരിട്ട് എത്തിയപ്പോൾ അതിൽ‍ “പ്രായമായ ഒരു സ്ത്രീ തനിക്കു ലഭിച്ച പണവും കയ്യിൽ പിടിച്ച് പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരി“ അതാണ് തനിക്ക് ഏറ്റവും വലിയ സന്തോഷം നൽകിയതെന്ന് ഒരു അഭിമുഖ്യത്തിൽ മുഖ്യമന്ത്രി പറയുകയുണ്ടായി. അതെ. അതുകൊണ്ടാണ് 100 ഇന പരിപാടിയിൽ ആദ്യത്തെ ഉത്തരവ് സാമൂഹ്യസുരക്ഷാ-ക്ഷേമ Read more…