വരുന്നു, കേരളത്തിൽ ലോകത്തെ രണ്ടാമത്തെ വലിയ കനാല്‍-ജലപാത

610 കിലോമീറ്റര്‍ നീളത്തിലും, ശരാശരി 40 മീറ്റര്‍ വീതിയിലും കേരളത്തിന്റെ വടക്ക് ബേക്കലിനെയും തെക്ക് കോവളത്തെയും ബന്ധിപ്പിക്കുന്ന ലോകത്തെ രണ്ടാമത്തെ വലിയ കനാല്‍-ജലപാത എന്ന ആശയത്തിന് കേരളപ്പിറവിയേക്കാൾ പഴക്കമുണ്ട്. കൃത്യമായി പറഞ്ഞാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 1956ല്‍ തൃശൂരില്‍ നടന്ന സമ്മേളനത്തില്‍ പുതിയ കേരളം കെട്ടിപ്പടുന്നതിനുള്ള നിര്‍ദേശങ്ങള്‍ എന്ന പ്രമേയത്തില്‍ അവതരിപ്പിക്കപ്പെട്ട ആശയമാണ് ഇത്. അന്ന് മുതൽ ഇന്ന് വരെയുള്ള എല്ലാ സർക്കാരും അവരുടെ വികസന അജണ്ടയിൽ ഈ പദ്ധതിയുണ്ട്. കോവളം Read more…