കേരള നവോത്ഥാനത്തിന്റെ ചില പ്രതി-രൂപങ്ങൾ (ഭാഗം: 1,2)

http://bodhicommons.org/article/on-enlightenment-of-kerala-cb-mohandas-part-2 പാശ്ചാത്യ-ജ്ഞാനോദയത്തിന്റെ (en‘lighten’ment) കാര്യത്തിലെന്നപോലെ തന്നെ, ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കു നീങ്ങുന്ന പ്രക്രിയകളുടെ ലളിതമായ ഒരു ആഖ്യാനമല്ല കേരള നവോത്ഥാനത്തിന്റെ ചരിത്രം. ഇരുട്ട്, വെളിച്ചം തുടങ്ങിയ രൂപകങ്ങൾ കൊണ്ടു മാത്രം നീതിപൂർവ്വമായ ചരിത്ര ധാരണകൾ നിർമ്മിക്കുവാൻ കഴിയില്ല എന്ന് വീണ്ടും കാണിച്ചുതരുന്ന മറ്റൊരു സന്ദർഭം എന്ന നിലയിലാണ് കേരളചരിത്രത്തിലെ നവോത്ഥാന ഘട്ടം പഠിക്കപ്പെടേണ്ടത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിൽ നിന്നു തുടങ്ങി ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലെത്തിയിട്ടും, പരിഹരിക്കാനോ, അഭിമുഖീകരിക്കാനോ Read more…

നവോത്ഥാനവും കമ്മ്യൂണിസ്റ്റുകാരും

പുത്തലത്ത് ദിനേശൻ 1937 ല്‍ കേരളത്തില്‍ രൂപീകരിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് നവോത്ഥാനത്തില്‍ എന്താണ് പങ്ക് എന്ന ചോദ്യം പലരും ഉയര്‍ത്തുന്നുണ്ട്. നവോത്ഥാന മുന്നേറ്റങ്ങള്‍ അതിനു മുമ്പായിരുന്നു എന്ന കാഴ്ചപ്പാടും അവതരിപ്പിക്കാറുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ കേരളത്തിന്‍റെ സാമൂഹികരംഗത്ത് വരുത്തിയ എല്ലാ മാറ്റങ്ങളെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിക്കുന്നു.ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും അടക്കമുള്ള നവോത്ഥാന നായകര്‍ വഹിച്ച പങ്കിനെയും സര്‍വ്വമനസാ അംഗീകരിക്കുകയും ചെയ്യുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളില്‍ സജീവമായി ഇടപെട്ട പലരുമാണ് വര്‍ഗബോധമാര്‍ജ്ജിച്ച് കമ്യൂണിസ്റ്റുകാരായി മാറിയത് Read more…

നവോത്ഥാന മുന്നേറ്റവും കമ്യൂണിസ്റ്റ് പാര്‍ടിയും 1

ശ്രീനാരായണഗുരുവിനെക്കുറിച്ച് പിണറായി വിജയനും സിപിഐ എമ്മിനും ഒന്നും അറിയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പ്രസ്താവിച്ചതായി കണ്ടു. എസ്എന്‍ഡിപി, കെപിഎംഎസ് തുടങ്ങിയ സമുദായ സംഘടനകളുടെ ഒരു വിഭാഗം നേതാക്കള്‍ ബിജെപി പ്രസിഡന്റ് അമിത് ഷായെ സന്ദര്‍ശിച്ച് കേരളത്തിലെ പിന്നോക്കാദി ദളിത് വിഭാഗങ്ങള്‍ അവശത അനുഭവിക്കുകയാണെന്നും അതിന് പരിഹാരം കാണാന്‍ കേന്ദ്രം ഇടപെടണമെന്നും ആവശ്യപ്പെടുകയും ചെയ്തു. സിപിഐ എമ്മിനെതിരെ ചില സമുദായനേതാക്കള്‍ തുടര്‍ച്ചയായ പ്രചാരണ പരിപാടികള്‍ നടത്തിവരികയാണ്. കേരളത്തിന്റെ സാമൂഹികവികാസം എങ്ങനെ Read more…