നേതാക്കള്‍ തമ്മില്‍ തര്‍ക്കിക്കുമ്പോഴും കത്തയച്ച നേതാക്കള്‍ കാത്തിരിക്കുന്നത് നേതൃത്വത്തിന്റെ മറുപടി; തോല്‍ക്കുമെന്ന് ഭയമില്ലെന്ന് കപില്‍ സിബല്‍

ന്യൂദല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിച്ച വിഷയമാണ് നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ട് പാര്‍ട്ടിയിലെ ഒരുവിഭാഗം രംഗത്തെത്തിയത്. കോണ്‍ഗ്രസിലെ 23 നേതാക്കളാണ് നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയത്. 2024 ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ ഗാന്ധി അനിയോജ്യനല്ല എന്ന ചര്‍ച്ചകള്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നതിനിടെയായിരുന്നു മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവരുടെ അപ്രതീക്ഷിത നീക്കം. കപില്‍ സിബല്‍, ഗുലാം നബി ആസാദ്, Read more…