രവീന്ദ്രൻ പട്ടയം

ഇടുക്കി ജില്ലയിലെ മൂന്നാർ മേഖലയിൽ വിതരണം ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയ ഒരു കൂട്ടം പട്ടയങ്ങളെ വിളിക്കുന്ന പേരാണ് രവീന്ദ്രൻ പട്ടയം. ദേവികുളം താലൂക്കിൽ അഡീഷണൽ തഹസിൽദാരായിരുന്ന എം.ഐ. രവീന്ദ്രൻ ഒപ്പിട്ടു നൽകിയ പട്ടയങ്ങളെയാണ്‌ ഇങ്ങനെ അറിയപ്പെടുന്നത്. ഇവ മുഴുവൻ വ്യാജപ്പട്ടയങ്ങളാണെന്നും, അല്ലെന്നും, ഭാഗികമായി വ്യാജപ്പട്ടയങ്ങളാണെന്നും ഒക്കെ പറയപ്പെടാറുണ്ട്. മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ദൗത്യസംഘത്തിന് ഈ പട്ടയങ്ങളിൽ ഒന്നുപോലും അസാധുവാക്കാനുമായിരുന്നില്ല. 1999-ൽ ഇ.കെ. നായനാർ മന്ത്രിസഭയുടെ കാലത്താണ്‌ ദേവികുളം അഡീഷനൽ തഹസിൽദാർ ആയിരുന്ന Read more…

1.76 ലക്ഷം വീടുകളിൽ പട്ടയം

സന്തോഷം അത് വേറെയാടാ ഉവ്വേ….. ഇത് ഇടുക്കിയിലെ ചെല്ലപ്പൻ ചേട്ടൻറെ വാക്കുകളാണ്…. ഇവരേപോലെയുള്ള ലക്ഷക്കണക്കിന് ആളുകളുടെ സന്തോഷങ്ങളും ആഹ്ളാദങ്ങളും കേരളത്തിലുടനീളം ഈ അഞ്ചുവർഷയക്കാലയളവിൽ ഉണ്ടായി…. ഒരുപാടുകാലത്തെ അലച്ചിലിനുശേഷമാണ്‌ ഈ മണ്ണ്‌‌ സ്വന്തമായത്‌. ഞാനും ഇവളുംകൂടി ചോരനീരാക്കിയാ ഇത്തിരി മണ്ണുണ്ടാക്കിയത്‌. അതിന്‌‌ പട്ടയം കിട്ടിയതിന്റെ സന്തോഷം ഒന്നു വേറെയാടാ ഉവ്വേ…’ എഴുപത്തിമൂന്നുവയസ്സുള്ള കുടിയേറ്റകർഷകൻ ചെല്ലപ്പന്റെ നീട്ടിയും കുറുക്കിയുമുള്ള സംസാരം. കഞ്ഞിക്കുഴി പ്രഭാസിറ്റിയിൽ ടി ജി ചെല്ലപ്പൻ, അമ്മിണി ദമ്പതികളുടെ പേരിൽ ഒരേക്കർ Read more…