എൽഡിഎഫ്‌ സർക്കാർ മത്സ്യത്തൊഴിലാളികൾക്കൊപ്പം

കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന നയത്തിൽനിന്നും തികച്ചും വ്യത്യസ്തമായി പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും മത്സ്യോൽപ്പാദനത്തിൽ കേരളത്തെ ഒന്നാംസ്ഥാനത്തേക്ക് എത്തിക്കുന്നതിനും അതുവഴി വരുമാനം വർധിപ്പിക്കുന്നതുമാണ് സംസ്ഥാനത്തിന്റെ ഫിഷറീസ് നയം. 590 കിലോമീറ്റർ ദൈർഘ്യമുള്ള കടൽത്തീരം, 39.139 ചതുരശ്ര കിലോമീറ്റർ വൻകര തട്ട് (കോൺഡിനെന്റൽ സെൽഫ്), 218.536 ചതുരശ്ര കിലോമീറ്റർ പ്രത്യേക സാമ്പത്തിക മേഖല, 53 കായൽ, 44നദി, നിരവധി തണ്ണീർത്തടങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന കേരളത്തിലെ സമ്പദ്‌വ്യവസ്ഥയിൽ മത്സ്യമേഖലയുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. Read more…