2050ഓടെ ഇന്ത്യയില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാവുമോ

ജനസംഖ്യയുടെയും മതപരിവര്‍ത്തനത്തിന്റെയും കാര്യത്തിലുള്ള മുന്‍വിധികളും തെറ്റിദ്ധാരണകളുമെല്ലാം വര്‍ഗീയ ശക്തികള്‍ സമൂഹത്തിന്റെ വിഭജനത്തിനായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജിജുവിന്റെ ട്വീറ്റോടെ ഇത് ഒരിക്കല്‍ കൂടി മറനീക്കി വന്നിരിക്കുകയാണ്. രാജ്യത്ത് ഹിന്ദു ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അയല്‍രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു റിജിജുവിന്റെ ട്വീറ്റ്.ഹിന്ദു ജനസംഖ്യ കുറയുകയും ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ കുതിച്ചുയരുകയും ചെയ്യുന്നു എന്നത് കാലങ്ങളായി നടക്കുന്ന ഒരു പ്രചരണമാണ്. 2011ലെ സെന്‍സസ് വിവരങ്ങള്‍ അനുസരിച്ച് Read more…