യോഗി വന്നപ്പോള്‍ കേരളത്തില്‍ വിരിഞ്ഞ ‘മനുഷ്യ താമര’! ദേശീയ തലത്തില്‍ ബിജെപി പ്രചാരണം… പക്ഷേ, വന്‍ നുണ

കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര ഉദ്ഘാടനം ചെയ്യാനാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തില്‍ എത്തിയത്. പരിപാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം മടങ്ങുകയും ചെയ്തു. എന്നാല്‍ ആ പരിപാടി സംഭവിച്ച് ദേശീയ തലത്തില്‍ ബിജെപി നേതാക്കളും അനുഭാവികളും പ്രചരിപ്പിക്കുന്ന വലിയൊരു നുണയാണ് ഇപ്പോള്‍ തകര്‍ന്ന് വീണിരിക്കുന്നത്. യോഗിയെ സ്വാഗതം ചെയ്യാന്‍ സദസ്സില്‍ ‘മനുഷ്യ താമര’ ഉണ്ടാക്കി എന്ന പേരിലാണ് ഒരു ചിത്രം പ്രചരിപ്പിക്കപ്പെട്ടത്. Read more…