മുല്ലപ്പള്ളിയുടെ സ്‌ത്രീവിരുദ്ധത: ഡിജിപിക്ക് പരാതി നൽകി

കോഴിക്കോട്‌> കെപിസിസി പ്രസിഡന്റ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനക്കെതിരെ ഡിജിപിക്ക്‌ പരാതി. ആത്മാഭിമാനമുള്ള സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പട്ടാൽ ഒന്നുകിൽ മരിക്കും അല്ലെങ്കിൽ പിന്നീടത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്ന പ്രസ്താവന ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളെ ആത്മഹത്യക്ക് പ്രേരിപ്പിക്കലാണെന്നും അദ്ദേഹത്തിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ലോക് താന്ത്രിക് ജനതാദൾ ദേശീയ പ്രസിഡന്റ്‌ സലീം മടവൂരാണ്‌ ഡിജിപി ലോക് നാഥ് ബെഹ്റക്ക് പരാതി നൽകിയത്‌.       ഐപിസി 305, 306, 108 വകുപ്പുകൾ പ്രകാരം Read more…

സർക്കാരിനെതിരെ രംഗത്തിറങ്ങാനും ഫയലുകൾ ചോർത്താനും സർക്കാർ ഉദ്യോഗസ്ഥരോട്‌  കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിർദേശം.

സർക്കാരിനെതിരെ രംഗത്തിറങ്ങാനും ഫയലുകൾ ചോർത്താനും സർക്കാർ ഉദ്യോഗസ്ഥരോട്‌  കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിർദേശം. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചാണ്‌ ഫയലുകൾ ചോർത്താൻ ആവശ്യപ്പെട്ടത്‌. സർക്കാർ ഉദ്യോഗസ്ഥരുടെ യോഗം ഒരു രാഷ്‌ട്രീയ പാർടി നേരിട്ട്‌ വിളിച്ച്‌ സർക്കാരിനെതിരെ രംഗത്ത്‌ വരാൻ നിർദേശിക്കുന്നത്‌ ആദ്യമാണ്‌. സർവീസ്‌ ചട്ടങ്ങൾക്ക്‌ വിരുദ്ധമായി നടത്തിയ യോഗത്തിൽ 40 ഉദ്യോഗസ്ഥർ പങ്കെടുത്തു. കെപിസിസി വൈസ്‌ പ്രസിഡന്റ്‌ ടി സിദ്ദിഖ്‌, ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, പാലോട്‌ രവി Read more…