ഒരു സമുദായത്തെ നിന്ദിക്കാനുള്ള ഏത് ശ്രമത്തേയും കോടതി വെറുപ്പോടെയാണ് കാണുന്നത്; ‘യു.പി.എസ്.സി ജിഹാദ്’ പരിപാടി സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവിലെ പ്രസക്ത ഭാഗങ്ങള്‍

ന്യൂദല്‍ഹി: മതവിദ്വേഷം പരത്തുന്ന പരിപാടി സംപ്രേഷണം ചെയ്ത സുദര്‍ശന്‍ ടി.വിയ്‌ക്കെതിരെ സുപ്രീംകോടതി നടത്തിയത് രൂക്ഷവിമര്‍ശനം. മുസ്‌ലീങ്ങളെ നിന്ദിക്കുകയെന്നതാണ് പരിപാടി ലക്ഷ്യം വെക്കുന്നതെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാകുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, കെ.എം ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കോടതിയുടെ നിരീക്ഷണത്തിലെ പ്രസക്തഭാഗങ്ങള്‍ സിവില്‍ സര്‍വീസിലേക്ക് മുസ്‌ലീങ്ങള്‍ നുഴഞ്ഞുകയറുന്നുവെന്ന് ആരോപിക്കുന്നത് ആ മതവിഭാഗത്തെ നിന്ദിക്കാനുള്ള ശ്രമമാണ്. അടിസ്ഥാനരഹിതമായ വാദങ്ങളാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭരണഘടനാപരമായ അവകാശങ്ങളുടെയും മൂല്യങ്ങളുടെയും Read more…