റെയിൽവേ മൊത്തം വിൽക്കും ; ഏഴ്‌ നിർമാണഫാക്ടറി ഒറ്റ കമ്പനിയാക്കി ഓഹരി വിപണിയിലേക്ക്

റെയിൽവേ ബോർഡ്‌  അഴിച്ചുപണിതും നിർമാണഫാക്ടറികളെ ഒറ്റ കമ്പനിയാക്കിയും  ഇന്ത്യൻ റെയിൽവേയെ പൂർണമായി സ്വകാര്യവൽക്കരിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ  വേ​ഗത്തിലാക്കി. റെയിൽവേ ബോർഡ്‌ ചെയർമാൻ വി കെ യാദവിന്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ (സിഇഒ) സ്ഥാനം നൽകി. ബോർഡിൽ മൂന്ന്‌ സുപ്രധാന തസ്‌തിക റദ്ദാക്കി. സ്‌റ്റാഫ്‌, എൻജിനിയറിങ്‌, മെറ്റീരിയൽസ്‌ മാനേജ്‌മെന്റ്‌ വിഭാഗങ്ങളുടെ ചുമതല വഹിച്ചുവന്ന ബോർഡ്‌ അംഗങ്ങളുടെ തസ്‌തികയാണ് എടുത്തുകളഞ്ഞത്‌. ബോർഡിൽ കോർപറേറ്റ് പ്രതിനിധികളെ ഉൾപ്പെടുത്താനും നീക്കം‌. സ്‌റ്റേഷനുകളുടെ സ്വകാര്യവൽക്കരണം, 151 സ്വകാര്യ Read more…

റെയിൽവേ സ്വകാര്യവൽക്കരണം : ചിത്തരഞ്‌ജൻ ലോക്കോമോട്ടീവ് ഓര്‍മയാകും

റെയിൽവേ സ്വകാര്യവൽക്കരണത്തോടെ മാഞ്ഞുപോകുന്നത്  സ്വതന്ത്രഇന്ത്യയുടെ ചരിത്രശേഷിപ്പുകൾ പേറുന്നതും ലോകത്തെ എണ്ണപ്പെടുന്നതുമായ റെയിൽവേ എൻജിൻ നിർമാണകേന്ദ്രം‌. സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രതന്ത്രജ്ഞനുമായ ദേശബന്ധു ചിത്തരഞ്‌ജൻദാസിന്റെ സ്‌മരണപേറുന്ന ചിത്തരഞ്‌ജൻ ലോക്കോമോട്ടീവ്‌ വർക്ക്‌സ്‌ ലോകത്തെ ഏറ്റവും വലിയ റെയിൽവേ എൻജിൻ നിർമാണകേന്ദ്രങ്ങളിൽ ഒന്നാണ്‌.  രാജ്യത്തിന്റെ അഭിമാനസ്‌തംഭം വൈകാതെ കോർപറേറ്റുകളുടെ കരങ്ങളിലെത്തും. 1950 ജനുവരി 26ന്‌ ഫാക്ടറി നിർമാണം ഉദ്‌ഘാടനം ചെയ്‌തത്‌ ചിത്തരഞ്‌ജൻ ദാസിന്റെ ഭാര്യ ബസന്തി ദേവിയാണ്‌. ആദ്യത്തെ 22 വർഷം 2351 ആവിഎൻജിൻ നിർമിച്ചു. 1968–-93 Read more…

റെയിൽവേയിൽ നിയമന നിരോധനം ; ഒഴിഞ്ഞുകിടക്കുന്ന തസ്‌തിക നികത്തില്ല

റെയിൽവേയിൽ നിയമന നിരോധനമേർപ്പെടുത്തി കേന്ദ്രസർക്കാർ. നിലവിൽ ഒഴിവുള്ള തസ്‌തികകൾ  നികത്തേണ്ടെന്നും  പുതിയ തസ്‌തിക സൃഷ്ടിക്കുന്നത്‌ മരവിപ്പിച്ചുമുള്ള ഉത്തരവ്‌ പുറത്തിറങ്ങി‌. റെയിൽവേ സ്വകാര്യവൽക്കരണം തിരക്കിട്ട്‌ നടപ്പാക്കാൻ അനുമതി നൽകിയതിനു പിന്നാലെയാണ്‌ നിയമന നിരോധനം. മൂന്നരലക്ഷത്തോളം തസ്‌തികയിൽ പകുതിയിലും നിയമനം നിരോധിച്ചു.‌‌ ‌ കഴിഞ്ഞ രണ്ടു വർഷം സൃഷ്ടിച്ച തസ്‌തികകളിൽ നിയമനം നടക്കാത്തവ റദ്ദാക്കാനും റെയിൽവേ ബോർഡ് ഉത്തരവിട്ടു. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും. ഉത്തരവ്‌ ഡിവിഷൻ ജനറൽ മാനേജർമാർക്ക്‌ അയച്ചു. സുരക്ഷാവിഭാഗത്തിൽ Read more…