കരുതൽ വേണം വയോജനങ്ങൾക്ക്

ഏറ്റവും കൂടുതൽ കരുതൽ ലഭിക്കേണ്ട വിഭാഗങ്ങളിലൊന്ന്‌ വയോജനങ്ങളാണ്‌. ആധുനിക സമൂഹത്തിൽ ഏറ്റവും കൂടുതൽ ഒറ്റപ്പെടൽ അനുഭവിക്കുന്ന വിഭാഗവും ഇവർതന്നെ. പ്രത്യേകിച്ചും ആരോഗ്യമേഖലയും സേവനങ്ങളും ശക്തിപ്പെട്ട കേരളംപോലുള്ള സംസ്ഥാനങ്ങളിൽ. ആയുർദൈർഘ്യം വർധിക്കാൻ മെച്ചപ്പെട്ട ആരോഗ്യസംവിധാനം വയോജനങ്ങളെ സഹായിക്കുന്നു. മക്കളാകട്ടെ തൊഴിൽതേടി വിദേശത്തേക്കും അന്യ സംസ്ഥാനങ്ങളിലേക്കും പോകുന്ന സാഹചര്യത്തിൽ വൃദ്ധജനങ്ങൾ കൂടുതൽ ഒറ്റപ്പെടൽ അനുഭവിക്കുകയാണ്‌. അതുകൊണ്ടുതന്നെ ഒരു വലിയ വിഭാഗം ഇന്ന്‌ വൃദ്ധസദനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. കഴിഞ്ഞ അഞ്ച്‌ വർഷം കേരളം ഭരിച്ച Read more…