78,000 പ്രവാസികൾക്ക് 39 കോടി വിതരണം ചെയ്തു;

ജോലി നഷ്ടപ്പെട്ട്‌ മടങ്ങിയെത്തിയ പ്രവാസികൾക്ക് 39 കോടി രൂപ വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നോർക്ക വഴി 5000 രൂപവീതം 78,000 പേർക്കാണ്‌ നൽകിയത്‌. കേരളം പ്രവാസികൾക്കു മുന്നിൽ വാതിൽ കൊട്ടിയടയ്‌ക്കുന്നു എന്ന് പ്രചരിപ്പിച്ചവരുണ്ട്. എന്നാൽ, സർക്കാർ ഇവരെ ഇരുകൈയും നീട്ടി സ്വീകരിച്ചെന്ന് തെളിയിക്കുന്ന കണക്കാണിത്. കേരളത്തിലേക്ക് ഇതുവരെ 10,05,211 പേരാണ് മടങ്ങിവന്നത്. അതിൽ 62.16 ശതമാനം (6,24,826 പേർ) ആഭ്യന്തരയാത്രക്കാരാണ്. അന്താരാഷ്ട്ര യാത്രക്കാർ 3,80,385 (37.84 Read more…

ഇടുക്കിയിൽ ഇന്ന‌് ആയിരത്തിലേറെ പേർ ഭൂമിയുടെ അവകാശികളാവും ; പട്ടയമേള തൊടുപുഴയിൽ

തൊടുപുഴപട്ടയത്തിനായുള്ള മൂന്നുപതിറ്റാണ്ടത്തെ കാത്തിരിപ്പിന‌് വിരാമമിട്ട‌് ഇടുക്കി ജില്ലയിലെ ആയിരത്തിലേറെ കുടിയേറ്റ കർഷകർക്ക‌് തിങ്കളാഴ‌്ച പട്ടയങ്ങൾ വിതരണംചെയ്യും. പകൽ 11ന‌് തൊടുപുഴ മുനിസിപ്പിൽ ടൗൺ ഹാളിൽ ചേരുന്ന ചടങ്ങിൽ മന്ത്രി ഇ ചന്ദ്രശേഖരൻ പട്ടയവിതരണമേള ഉദ‌്ഘാടനം ചെയ്യും. മന്ത്രി എം എം മണി അധ്യക്ഷനാകും. എൽഡിഎഫ‌് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ജില്ലയിലെ അഞ്ചാമത‌് പട്ടയമേളയാണിത‌്. കുറ്റിയാർവാലി പദ്ധതി പ്രദേശത്തെ പട്ടയഭൂമി, കൈവശക്കാർക്ക് കൈമാറിയതിന്റെ പൂർത്തീകരണ പ്രഖ്യാപനവും ചടങ്ങിൽ നിർവഹിക്കും. ഈ പ്രദേശത്തെ Read more…

കേരള വികസന പരമ്പര 1

വികസന പരമ്പര ഒന്ന്================== കേരളത്തിലെ മാമാ മാധ്യമങ്ങൾ നിങ്ങളിൽ എത്തിക്കാത്ത അല്ലെങ്കിൽ വെറും ചെറിയ കോളങ്ങളിൽ ഒതുക്കുന്ന ഇടത് സർക്കാരിന്റെ ചില വികസനങ്ങൾ പരിചയപ്പെടുത്താം.. (#GetLostMediaLiars) 🌹 വിദ്യാഭ്യാസ മേഖല. സംസ്ഥാനത്തെ ആദ്യത്തെ എസി ഡിജിറ്റൽ യുപി സ്കൂൾ ആയി മാറുകയാണ് ചിറയിൻകീഴ് ശാർക്കര യുപി സ്കൂൾ.. മാറ്റിയെഴുതേണ്ട ശീലങ്ങളും ഉദിച്ചുയരേണ്ട ബാല്ല്യവും. https://www.deshabhimani.com/news/kerala/news-thiruvananthapuramkerala-10-10-2019/827047 നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഹൈടെക്കാകും ചിറയിൻകീഴ്ഒരു നൂറ്റാണ്ട് പഴക്കമുള്ള ചിറയിൻകീഴ് ശാർക്കര നോബിൾ ഗ്രൂപ്പ് Read more…

കേരള വികസന പരമ്പര 2

വികസന പരമ്പര രണ്ട്================== ഇടത് സർക്കാരിന്റെ മറ്റു ചില വികസനങ്ങൾ കൂടി പരിചയപ്പെടുത്താം.. കേരളത്തിലെ മാമാ മാധ്യമങ്ങൾ നിങ്ങളിൽ എത്തിക്കാത്ത അല്ലെങ്കിൽ വെറും ചെറിയ കോളങ്ങളിൽ ഒതുക്കുന്ന വാർത്തകൾ.. (#GetLostMediaLiars) 🌹 കാടിന്റെ മക്കൾ ⭕ പോലീസ് സേനക്ക് കരുത്തായി ഇനി കാടിന്റെ മക്കളും.. 52 പേർകാണ് കേരളപോലീസിൽ നിയമനം നൽകിയത്. http://niyamasabha.org/…/u00817-100619-825000000000-15-14.p… ⭕ രാജ്യ ചരിത്രത്തിൽ ആദ്യമായി എന്ന ഖ്യാതിയോടെ ആണ് പൊലീസിലേക്ക് ആദിവാസികൾക്ക് റിക്രൂട്മെന്റ് നടത്തിയത്.. ആദിവാസി മേഖലയിൽ നിന്ന് 74 Read more…

കേരള വികസന പരമ്പര 3

വികസന പരമ്പര മൂന്ന്================== ഇടത് സർക്കാരിന്റെ വേറെ ചില വികസനങ്ങൾ കൂടി പരിചയപ്പെടുത്താം.. കേരളത്തിലെ മാമാ മാധ്യമങ്ങൾ നിങ്ങളിൽ എത്തിക്കാത്ത അല്ലെങ്കിൽ വെറും ചെറിയ കോളങ്ങളിൽ ഒതുക്കുന്ന വാർത്തകൾ.. (#GetLostMediaLiars) 🌹 ദേശീയ ജലപാത വികസന കേരളത്തിന് ഇടതുപക്ഷ സർക്കാരിന്റെ മറ്റൊരു ഉജ്വല പദ്ധതി. 616 കിലോമീറ്റർ കോവളം – ബേക്കൽ ദേശീയ ജലപാത 2020ൽ പൂർത്തീകരിക്കും.. ഇടത് സർക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് ഇത്. രണ്ടുവരി ദേശീയ ജലപാതയുള്ള ആദ്യ ദക്ഷിണേന്ത്യൻ Read more…

കേരള വികസന പരമ്പര 4

വികസന പരമ്പര നാല്================== 🌹 ഐ.ടി മേഖല ⭕ ഡിജിലോക്കർ വിലപ്പെട്ട സർട്ടിഫിക്കറ്റുകൾ സൂക്ഷിക്കാനായി സംസ്ഥാന സർക്കാർ ഡിജിലോക്കറുകൾ തയ്യാറാക്കുന്നു. എല്ലാ ഡാറ്റകളും ആധികാരികമായി സൂക്ഷിക്കുന്ന ഓൺലൈൻ സംവിധാനമാണ് ഡിജിലോക്കർ. https://www.deshabhimani.com/educat…/sslc-certificate/812005 പുതിയ എസ്എസ്എൽസി സർട്ടിഫിക്കറ്റുകളും ഡിജിലോക്കറിൽ തിരുവനന്തപുരം2019 ലെ  എസ് എസ് എൽ സി സർട്ടിഫിക്കറ്റുകളും ഡിജിലോക്കറിൽ ലഭ്യമാക്കി.  സംസ്ഥാന ഐ ടി മിഷൻ, ഇ -മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.  2018 എസ്എസ്എൽസി Read more…

കേരള വികസന പരമ്പര 5

വികസന പരമ്പര അഞ്ച്=================== ഇന്ന് നമ്മൾ ആരോഗ്യ മേഖലയിൽ സഖാവ് കെ.കെ.ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ ഇടത് സർക്കാർ ചെയ്ത ചില വികസന പ്രവർത്തനങ്ങളും സാന്ത്വനങ്ങളും ആണ് മുന്നോട്ട് വയ്ക്കുന്നത് പിണറായി സർക്കാരിന്റെ കീഴിൽ കഴിഞ്ഞ മൂന്നര വർഷത്തെ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഈ ഒരു പോസ്റ്റിൽ ഒതുങ്ങുന്നതല്ല.. 🌹 രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രിയായി തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരത്തെ പൂഴനാട് കുടുംബാരോഗ്യകേന്ദ്രം. ഇടതു സർക്കാർ നമ്മുടെ ആരോഗ്യമേഖലയെ ഏത് രീതിയിലാണ് പരിവർത്തിപ്പിക്കുന്നത് എന്നതിന്റെ Read more…

ഭരണ നേട്ടം – തൊഴിൽ

ഒരു സർക്കാരിൻ്റെ പ്രവർത്തനക്ഷമത അളക്കുന്നത് പല ഘട്ടകങ്ങളിലൂടെയാണ്. അവയിൽ നിശ്ചയമായും ഒന്ന് എത്ര പേർക്ക് തൊഴിൽ ലഭിച്ചു എന്ന കണക്കാണ്. ഓർമ്മ ശരിയാണെങ്കിൽ 2016 ൽ LDF മൂന്നാട്ട് വെച്ച പ്രകടനപത്രികയിൽ 35 ഇന പരിപാടികൾ മുന്നോട്ട് വെച്ചിരുന്നു. അവയിൽ ആദ്യവരി എന്നത്. “1.25 ലക്ഷം പേർക്ക് തൊഴിൽ നൽകും” എന്നതായിരുന്നു.! മറ്റ് വ്യത്യസ്തമായ മേഖലകളിലും തൊഴിൽ ഉറപ്പ് വരുത്തുമെന്നും ഉറപ്പ് നൽകിയിരുന്നു,.

🔻എന്താണ് സ്ഥിതി.???👇👇👇

🔵ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന ജനുവരി 2020 വരെ മാത്രം നൽകിയ നിയമന ശൂപാർശ എന്നത് 1,27,595 ആണ്.

🔵തൊഴിലും നൈപൂണ്യവും വകുപ്പിന് കീഴില നാഷണൽ എംപ്ലോയ്മെൻ്റ് സർവ്വിസ് വകുപ്പ് മുഖാന്തരം 2020 ജനുവരി മാത്രം 43,842 പേർക്ക് ‘ തൊഴിൽ നൽകി.

🔵വ്യവസായ പരിശീലന വകുപ്പ് മുഖേനേ ഐ.ടി.ഐകളിലേ 8598 ട്രെയ്നികൾക്ക് പ്ലേസ്മെൻ്റ് സെൽ മുഖേന തൊഴിൽ ലഭിച്ചു.

🔵ഐ.ടി.ഐകളിൽ നടത്തിയ തൊഴിൽ മേളകളിലൂടെ 14,420 പേർക്ക് തൊഴിൽ നൽകാൻ ഈ സർക്കാരിന് സാധിച്ചു. 31,091 പേർക്കാണ് ജോബ് ഓഫർ ലഭിച്ചത്.

🔵കൂടാതെ വ്യവസായ വകുപ്പിന് കീഴിലുള്ള വിവിധ സംരഭങ്ങൾ മുഖേന 1,97, 936 പേർക്ക് തൊഴിൽ നേടാൻ സാധിച്ചു.

🔵എംപ്ലോയബിലിറ്റി സെൻ്റർ മുഖേന 20,029 പേർക്കാണ് നിയമനം ലഭിച്ചത്. ഈ കണക്ക് 2020 ജനുവരിയിലേതാണ്. നിലവിൽ അത് 24000 കഴിഞ്ഞു എന്നാണ് കരുതുന്നത്.

ഇനി ചെറിയൊരു താരതമ്യം ആണ്…!👇👇👇

🔴കഴിഞ്ഞ യു.ഡി.എഫ് കാലത്തിൻ്റെ ആരംഭഘട്ടത്തിൽ 42.4 ലക്ഷം പേരാണ് എംപ്ലോയ്മെൻ്റിൽ പേര് രജിസ്ട്രർ ചെയ്ത് തൊഴിൽ കാത്തിരുന്നത്. അതിൽ ഉമ്മൻ ചാണ്ടി സർക്കാർ കാലത്ത് തൊഴിലിനായി കാത്ത് നിന്നവർ 36.4 ലക്ഷം പേരാണ്.

🔴അതിൽ 7220 പേർക്ക് മാത്രമാണ് സ്ഥിരം ജോലി ഉറപ്പ് വരുത്താൻ യു.ഡി.എഫിന് കഴിഞ്ഞൊള്ളു..!!

🔴പിണറായി സർക്കാർ കാലത്ത് 43000 പേർക്കാണ് തൊഴിൽ ആ നിലയിൽ നൽകാൻ സാധിച്ചത്…!

5 ഇരട്ടിയുടെ വർധനവ്.❗❗❗

കേരളത്തെ തൊഴിലാളി സൗഹൃദവും ,നിക്ഷേപക സൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ നയത്തിന് രൂപം നൽകിയ സർക്കാരാണ് ഇടതുപക്ഷ സർക്കാർ.ഇന്ത്യയിലേ ഏറ്റവും ഉയർന്ന മിനിമം വേതനം നിലനിൽക്കുന്ന സംസ്ഥാനമാണ് ഇന്ന് കേരളം.80 ഓളം മേഖലകളെ മിനിമം വേതന നിയമത്തിൻ്റെ പരിധിയിൽ കൊണ്ടു വന്നു ഈ സർക്കാർ.

നേട്ടങ്ങൾ ചെറുതല്ലാ,,!!

◾തൊഴിൽ നയം,

◾ജോബ് പോർട്ടൽ രൂപികരണം

◾കരിയർ ഡെവലപ്പ്മെൻ്റ് സെൻ്ററുകൾ

◾നിയമനങ്ങൾ

◾ഇരിപ്പിട അവകാശ നിയമം

◾വേതന സുരക്ഷ പദ്ധതി

◾തൊഴിൽ നിയമ ഭേദഗതി

◾ഐ.ടി.ഐ പോഷകാഹാര പദ്ധതി
ശരണ്യ പദ്ധതി

ഇനിയും പറയാൻ ബാക്കിയേറെയുണ്ട്..! ഇതൊരു ഓർമ്മപ്പെടുത്തലാണ്.!
നമ്മൾ ഒരുമിച്ച് മുന്നേറിയ കഴിഞ്ഞ 4 വർഷത്തെ ഓർമ്മപ്പെടുത്തൽ.!

Pinko Human

#LeftAchievements

(more…)