ജോസ് കെ.മാണി എൽഡിഎഫിലേക്ക് പോകില്ലെന്ന് സുരേന്ദ്രൻ

 ജോസ് കെ. മാണിയുടെ മുന്നണിമാറ്റ ചർച്ചകൾ സജീവമായി തുടരുന്നതിനിടെ നിർണായക സൂചന നൽകി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജോസ് കെ മാണി എൽ.ഡി.എഫിലേക്ക് പോകില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. ജോസിന് എൽ.ഡി.എഫിനൊപ്പം പ്രവർത്തിക്കാനാവില്ല. അത്തരത്തിൽ ഒരു തീരുമാനം എടുത്തതായി കരുതുന്നില്ലെന്നും കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ വ്യക്തമാക്കി. ഒരാഴ്ചക്കുള്ളിൽ മുന്നണി മാറ്റപ്രഖ്യാപനം ഉണ്ടാകുമെന്ന് ജോസ് കെ മാണി വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം https://malayalam.news18.com/news/kerala/leaders-hint-that-jose-k-mani-is-joining-the-nda-aa-tv-srg-296455.html

ശബരിമല – ഇരുമുടിക്കെട്ട് നിലത്തിട്ടത് സുരേന്ദ്രൻ

പോലീസ് സ്‌റ്റേഷനില്‍ വെച്ച് രണ്ടു തവണ സുരേന്ദ്രന്‍ തന്റെ ഇരുമുടിക്കെട്ട് തറയിലിടുകയും രണ്ടു തവണയും എസ്.പി അത് തറയില്‍നിന്നെടുത്ത് സുരേന്ദ്രന്റെ ചുമലില്‍ വെച്ചുകൊടുക്കുന്നതും CCTV ദൃശ്യങ്ങളിൽ ഉണ്ട്. പോലീസ് മര്‍ദ്ദിച്ചെന്നു കാണിക്കാന്‍ സുരേന്ദ്രന്‍ സ്വന്തം ഷര്‍ട്ട് വലിച്ചുകീറുന്നതും കാണാം Read more at: https://www.mathrubhumi.com/news/kerala/minister-kadakampally-surendran-releases-cctv-visuals-1.3320074