ശ്രീനാരായണ ഗുരു സർവകലാശാല സർക്കാരിന്റെ നേട്ടങ്ങളുടെ തൊപ്പിയിൽ ഒരു പൊൻതൂവൽകൂടി.

മാനവികത, സമത്വം, സ്വതന്ത്രചിന്ത, യുക്തിബോധം, സാമൂഹ്യപ്രവണതകളെ ഏറെക്കുറെ കൃത്യമായി അടയാളപ്പെടുത്തൽ, അനൗപചാരിക ബോധനം ‐ തുടങ്ങി കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾ ഉയർത്തിപ്പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌ത മൂല്യങ്ങൾ നിരവധിയാണ്‌. അതുവരെ തീർത്തും അപരിചിതമായ അത്തരം ചുവടുവയ്‌പിൽ ശ്രീനാരായണ ഗുരു നൽകിയ ഉജ്വലങ്ങളായ സംഭാവനകൾ ചരിത്രപരവും. അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യ പ്രചാരകരിലൊരാളായി അറിയപ്പെടുന്ന അദ്ദേഹത്തിന്റെ പ്രധാന ആഹ്വാനങ്ങളിലൊന്ന്‌ ‘സംഘടിച്ച്‌ ശക്തരാകുക, വിദ്യനേടി പ്രബുദ്ധരാകുക’ എന്നതായിരുന്നല്ലോ. കേരളീയ നവോത്ഥാന മുന്നേറ്റത്തിലെ ജ്വലിക്കുന്ന അഗ്നിനാളമായ ശ്രീനാരായണഗുരുവിന്റെ Read more…