എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു വിദ്യാലയം മികവിന്റെ കേന്ദ്രം; 35 വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു വിദ്യാലയം വീതം കിഫ്ബി ധനസഹായത്തോടെ മികവിന്റെ കേന്ദ്രമായി പരിഗണിച്ച് ഭൗതിക സൗകര്യവികസനം നടത്തും. ഓരോ വിദ്യാലയങ്ങൾക്കും 5 കോടി രൂപ വീതമാണ് ചെലവിടുന്നത്. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച 100 ദിവസത്തെ കർമപദ്ധതിയുടെ ഭാഗമായി ഇതിൽ 35 വിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ 9 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിഡിയോ കോൺഫറൻസിങ് Read more…