കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നത് 170 എംഎല്‍എമാര്‍; ഏഴ് രാജ്യസഭാ എംപിമാരും മറുകണ്ടം ചാടി

2016-20 കാലയളവില്‍ രാജ്യത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മാത്രം കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേക്കേറിയത് 170 എംഎല്‍എമാര്‍. 18 ബിജെപി നിയമസഭാ സാമാജികരും ഈ കാലഘട്ടത്തില്‍ കളം മാറ്റി ചവിട്ടി. നിയമസഭാ, ലോക്‌സഭാ, രാജ്യസഭാ തെരഞ്ഞെടുപ്പുകളുടേയും ഉപതെരഞ്ഞെടുപ്പുകളുടേയും വിവരങ്ങള്‍ പരിശോധിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. https://www.reporterlive.com/170-mlas-left-congress-to-join-other-parties-during-polls-held-within-past-five-years/76369/

‘അമിത്‌ ഷാ വ്യത്യസ്‌തനായ 
ഏറ്റുമുട്ടൽ വിദഗ്‌ധൻ’ : പീപ്പിൾസ്‌ ‌ ഡമോക്രസി മുഖപ്രസംഗം

ആഭ്യന്തരമന്ത്രിയായശേഷം അമിത്‌ഷാ വ്യത്യസ്‌തനായ ‘ഏറ്റുമുട്ടൽ വിദഗ്‌ധനായി’ മാറിയെന്ന്‌ പീപ്പിൾസ്‌ ‌ ഡമോക്രസി മുഖപ്രസംഗം. ഏതു തെരഞ്ഞെടുപ്പിനുമുമ്പും  കേന്ദ്രഏജൻസികളെ ഉപയോഗിച്ച്‌ രാഷ്ട്രീയ എതിരാളികളോട്‌‌  ഏറ്റുമുട്ടുകയാണ്‌ അമിത്‌ഷാ. കേരള നിയമസഭാ തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ ഇഡി, സിബിഐ, കസ്‌റ്റംസ്‌, എൻഐഎ തുടങ്ങിയ കേന്ദ്രഏജൻസികൾ കക്ഷികളായി വന്നത്‌ ഈ സാഹചര്യത്തിലാണെന്നും മുഖപ്രസംഗം. https://www.deshabhimani.com/news/national/people-s-democracy-editorial-amit-shah/929803

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തരായി കോണ്‍ഗ്രസ് നേതാക്കള്‍; കൂടുതല്‍ പേര്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയതായി സൂചന

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി പരസ്യമായി പ്രകടിച്ച് കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക വൈകിപ്പിക്കാന്‍ ബിജെപി.

ബി ജെ പിയുടെ പാലക്കാട് നഗരസഭ ഭരണം അഴിമതിയില്‍ ഉലയുന്നു

പാലക്കാട് നഗരസഭാ ഭരണം അഴിമതിയില്‍ ഉലയുന്നു. അഴിമതി ആരോപണവുമായി ബിജെപി സംസ്ഥാന നേതാക്കളായ കൌണ്‍സിലര്‍മാര്‍ ഇരുചേരികളിലായതോടെ ഭരണപക്ഷത്തിന്റെ വിശ്വാസ്യത തകര്‍ന്നു. സംസ്ഥാനത്ത് ആദ്യമായി ബിജെപി ഭരണത്തിലെത്തിയ നഗരസഭയിലാണ് ലക്ഷങ്ങളുടെ അഴിമതി ആരോപണവുമായി പാര്‍ടി അംഗങ്ങള്‍തന്നെ രംഗത്തെത്തിയത്. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ മതില്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിനു പിന്നില്‍ അഴിമതിയുണ്ടെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ ആരോപണം. സ്വകാര്യ ബഹുനിലകെട്ടിടത്തിന് ബസ്സ്റ്റാന്‍ഡിലേക്ക് മുഖം നല്‍കാനായാണ് മതില്‍പൊളിച്ചതെന്നും പത്തുലക്ഷംരൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് ആരോപണം. മതില്‍ പൊളിക്കാന്‍ Read more…

ജോസ് കെ.മാണി എൽഡിഎഫിലേക്ക് പോകില്ലെന്ന് സുരേന്ദ്രൻ

 ജോസ് കെ. മാണിയുടെ മുന്നണിമാറ്റ ചർച്ചകൾ സജീവമായി തുടരുന്നതിനിടെ നിർണായക സൂചന നൽകി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജോസ് കെ മാണി എൽ.ഡി.എഫിലേക്ക് പോകില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. ജോസിന് എൽ.ഡി.എഫിനൊപ്പം പ്രവർത്തിക്കാനാവില്ല. അത്തരത്തിൽ ഒരു തീരുമാനം എടുത്തതായി കരുതുന്നില്ലെന്നും കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ വ്യക്തമാക്കി. ഒരാഴ്ചക്കുള്ളിൽ മുന്നണി മാറ്റപ്രഖ്യാപനം ഉണ്ടാകുമെന്ന് ജോസ് കെ മാണി വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം https://malayalam.news18.com/news/kerala/leaders-hint-that-jose-k-mani-is-joining-the-nda-aa-tv-srg-296455.html

കേന്ദ്രം നല്‍കുന്നത് തുച്ഛമായ പെന്‍ഷന്‍; വിമര്‍ശനവുമായി പാര്‍ലമെന്‍റ് സമിതി; കേന്ദ്ര പെന്‍ഷന്‍ 200 മുതല്‍ 500 വരെ; സംസ്ഥാനം നല്‍കുന്നത് 1600 രൂപ

കേന്ദ്ര സര്‍ക്കാറിന്‍റെ ജനക്ഷേമ പദ്ധതികളിലെ പൊള്ളത്തരവും അപര്യാപ്തതയും വ്യക്തമാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. കേന്ദ്രം നല്‍കുന്നത് തുച്ഛമായ പെന്‍ഷനെന്ന് പാര്‍ലമെന്‍റ് ഗ്രാമ വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി. കേന്ദ്രത്തിന്‍റെ ദേശീയ സാമൂഹ്യ സേവന പദ്ധതി ദാരിദ്ര്യം പരിഹരിക്കാന്‍ ഉപയുക്തമല്ലെന്നും പാര്‍ലമെന്‍റ് സമിതിയുടെ വിമര്‍ശനം. കേരളം നല്‍കുന്ന 1600 രൂപ പെന്‍ഷന്‍ കേന്ദ്ര വിഹിതമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിഹിതം തുച്ഛമാണെന്നും ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതിനിടെയാണ് പാര്‍ലമെന്‍റ് സമിതിയുടെ Read more…

ഉത്തർപ്രദേശല്ല, ഇടതുപക്ഷ കേരളം, ഇവിടെ പണ്ടേ മികവുറ്റ ഭരണമാണ്

ബി.ജെ.പിക്ക് അവസരം നല്‍കിയാല്‍ കേരളത്തെ രാജ്യത്തെ മികച്ച സംസ്ഥാനമാക്കി മാറ്റുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇപ്പോള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്തടിസ്ഥാനത്തിലാണ് ഈ പ്രതികരണമെന്നതിനു അമിത് ഷാ തന്നെയാണ് യഥാര്‍ത്ഥത്തില്‍ വിശദീകരണം നല്‍കേണ്ടത്. കാരണം നിലവില്‍ കേരളം തന്നെയാണ് രാജ്യത്തെ മികച്ച സംസ്ഥാനം. മനുഷ്യവികസനസൂചികയില്‍ രാജ്യത്ത് ഏറ്റവും മുന്നിലെത്തിയ സംസ്ഥാനമാണ് കേരളമെന്ന് പ്രഖാപിച്ചിരുന്നത് ഐക്യരാഷ്ട്ര സംഘടനയാണ്. രാജ്യത്ത് അഴിമതി തീരെ കുറഞ്ഞ സംസ്ഥാനമായി സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് Read more…

സന്ദീപ് വാര്യര്‍ പങ്കെടുത്ത ജനം ടിവി ഇലക്ഷന്‍ പരിപാടി ബഹിഷ്‌കരിച്ച് തൃശൂര്‍ ബിജെപി; ആളെയിറക്കിയില്ല, സംസ്ഥാന നേതൃത്വത്തിന് പരാതി

നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ക്ക് മാത്രം ശേഷിക്കെ തൃശൂര്‍ ബിജെപിയില്‍ പരസ്യമായ ഭിന്നത. സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പങ്കെടുത്ത ജനം ടിവി ചാനല്‍ തെരഞ്ഞെടുപ്പ് പരിപാടി ജില്ലാ നേതൃത്വവും പ്രവര്‍ത്തകരും ബഹിഷ്‌കരിച്ചു. ജനം ടിവി ചാനല്‍ അധികൃതര്‍ക്കും സന്ദീപ് വാര്യര്‍ക്കുമെതിരെ സംസ്ഥാന നേതൃത്വത്തിന് ജില്ലാ നേതൃത്വം പരാതിയും നല്‍കി. ജനം ടിവിയുടെ ഇലക്ഷന്‍ സംവാദ പ്രോഗ്രാമായ ജനസഭ തൃശൂരിലെത്തിയപ്പോഴാണ് ബിജെപിയിലെ ചേരിപ്പോര് പരസ്യമാക്കിയത്. https://www.reporterlive.com/thrissur-bjp-boycott-janam-tv-program-attended-by-sandeep-warrieer/75360/

ബിജെപി ഭരണ തകർച്ചകൾ

ഓട്ടോമൊബൈൽ മേഖലയുടെ തകർച്ച : രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് എന്നു സൂചനകൾ *️⃣ ന്യുയോർക്ക് ടൈംസ് മാസിക പബ്ലിഷ്‌ ചെയ്ത ഒരു ആർട്ടികൾ ഉണ്ട്. എങ്ങനെ ഒരു സാമ്പത്തിക മാന്ദ്യം ഉണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാം എന്നു. അത് പ്രകാരം താഴെ പറയുന്ന കാര്യങ്ങൾ രാജ്യത്തു ഉണ്ടെങ്കിൽ മാന്ദ്യം പ്രതീക്ഷിക്കാം.➡️ ഉയരുന്ന തൊഴിലില്ലായ്മ➡️ ബോണ്ട് വരുമാനത്തിൽ ഇടിവ്➡️ നിർമാണ മേഖലയുടെ തകർച്ച➡️ റിയൽ എസ്റ്റേറ്റ് , ഓട്ടോമൊബൈൽ തുടങ്ങിയവയുടെ തകർച്ച Read more…

ഗാന്ധി – പി.സി.ജോഷി കത്തുകൾ :സംഘപരിവാറിന് മറുപടി

ഗാന്ധി – പി.സി.ജോഷി കത്തുകൾ : സംഘപരിവാറിന് മറുപടി മഹാത്മ ഗാന്ധി പി.സി ജോഷിയ്ക്ക് എഴുതിയ കത്തുകളിലെ ചില ഭാഗങ്ങൾ മാത്രം ഉയർത്തി പിടിച്ചു സംഘപരിവാർ ഇറങ്ങിയിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്താണ് എന്ന് പരിശോധിക്കാം. ഈ കത്തുകൾ Correspondence between Mahatma Gandhi and P.C.Joshi എന്ന പേരിൽ പീപ്പിൾസ് പബ്ലിഷിംഗ് ഹൗസ് പുസ്തക രൂപത്തിൽ പ്രസദീകരിച്ചിട്ടുണ്ട്. ഇതിന്റെ ഒരു കോപ്പി ഡൽഹിയിലെ ഗാന്ധി മ്യുസിയത്തിൽ ഉള്ള ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. Read more…