2224 സ്വർണക്കടത്ത് കേസ്‌ കസ്‌റ്റംസ്‌ മുക്കി ; സ്വർണക്കടത്ത്‌ മാഫിയയുമായി ബിജെപി നേതാക്കൾക്കും കസ്‌റ്റംസ്‌ ഉന്നതർക്കും ബന്ധം

തിരുവനന്തപുരംസ്വർണക്കടത്ത്‌ കേസിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കാൻ കള്ളക്കഥ മെനയുന്ന കസ്‌റ്റംസ്‌ കേരളത്തിലെ വിമാനത്താവളങ്ങൾവഴിയുള്ള 2224 സ്വർണ്ണക്കടത്ത്‌ കേസിൽ അന്വേഷണം മരവിപ്പിച്ചു. 374.52 കോടിരൂപ മൂല്യമുള്ള 1327 കിലോസ്വർണം പിടികൂടിയതിന്‌ ആറു വർഷത്തിനിടെ കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത കേസുകളാണ്‌ അട്ടിമറിച്ചത്‌. സ്വർണക്കടത്ത്‌ മാഫിയയുമായി കേരളത്തിലെയും ഗുജറാത്തിലെയും ചില ബിജെപി നേതാക്കൾക്കും  കസ്‌റ്റംസ്‌ ഉന്നതർക്കുമുള്ള ബന്ധമാണിതിന്‌ കാരണം. 2015 ഏപ്രിൽ മുതൽ 2021 ഫെബ്രുവരി 28 വരെ 1327 കിലോ സ്വർണം നാല്‌ Read more…

കസ്റ്റംസിനോട്‌ വിവരാവകാശ പ്രകാരം ചോദ്യങ്ങൾ ചോദിച്ച്‌ സംസ്ഥാന സർക്കാർ

ആറു ചോദ്യങ്ങളാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസറായ എ പി രാജീവന്‍ സമര്‍പ്പിച്ചിട്ടുള്ള വിവരാവകാശ അപേക്ഷയില്‍ ഉന്നയിച്ചിരിക്കുന്നത്. കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ എത്ര കേസുകളിലാണ് നിയമവ്യവഹാരം ആരംഭിച്ചിട്ടുള്ളത്? വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രോട്ടോകോള്‍ ഹാന്‍ഡ്ബുക്ക് അനുവദിക്കുന്ന പ്രകാരം എക്സെംഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ള വസ്തുക്കള്‍ ആ എക്സെംഷന് അനുസൃതമായി ഉപയോഗിക്കപ്പെടുന്നു എന്നുറപ്പുവരുത്താനുള്ള എന്തു നടപടിക്രമങ്ങളാണ് കസ്റ്റംസിനുള്ളത്? എംബസികള്‍/ കോണ്‍സുലേറ്റുകള്‍ എന്നിങ്ങനെയുള്ള നയതന്ത്ര ഓഫീസുകളുടെ ഉപയോഗത്തിനായി Read more…