ഐടി ആക്ടിലെ സെഷൻ 66 A ഉടൻ പുന:സ്ഥാപിക്കണമെന്ന് അഭിപ്രായം ഉയരുന്ന പശ്ചാത്തലത്തിൽ നിലപാട് വ്യക്തം ആക്കി പി രാജീവ്..

സ്ത്രീകൾക്ക് നേരെ സൈബറിടങ്ങളിൽ നടക്കുന്ന കടന്നാക്രമണങ്ങളെ സംബന്ധിച്ച ചർച്ചയിൽ ഐടി ആക്ടിലെ സെഷൻ 66 A ഉടൻ പുന:സ്ഥാപിക്കണമെന്ന് ചിലർ ആവശ്യപ്പെടുന്നതു കണ്ടു. സെഷൻ 66 A റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെണ്ടിൽ പ്രമേയം അവതരിപ്പിച്ച ആളെന്ന നിലയിൽ ഒരു കാര്യം വ്യക്തമാക്കേണ്ടത് ഉത്തരവാദിത്തമായി കരുതുന്നു . സെഷൻ 66 A ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ ഇന്ത്യയിൽ ട്വിറ്ററും ഫേസ് ബുക്കും ഉപയോഗിക്കുന്ന മിക്കവരും ജയിലിനകത്തായിരുന്നേനെ. കോർട്ടലക്ഷ്യ കേസൊന്നും ആവശ്യമില്ലാതെ തിഹാർ Read more…