ആദ്യ സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനം -കേരളം

രാജ്യത്ത് ആദ്യമായി സമ്പൂർണ വൈദ്യുതീകരണം സാദ്ധ്യമായ സംസ്ഥാനം കേരളമാണ്. 2017 മെയ് മാസത്തോടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ച ആദ്യ സംസ്ഥാനമായി കേരളം മാറി. വൈദ്യുതി സേവന മേഖലയില്‍ ചട്ടങ്ങളും നടപടിക്രമങ്ങളും ലഘൂകരിച്ചും, വിവര സാങ്കേതിക വിദ്യ അടിസ്ഥാനപ്പെടുത്തി പുതിയ സേവനങ്ങള്‍ നടപ്പാക്കിയും, സേവനങ്ങൾ വാതിൽപ്പടിയിൽ എത്തിച്ചും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ സാധിച്ച അഞ്ച് വർഷങ്ങളാണ് കഴിഞ്ഞുപോയത്. വൈദ്യുതി ഉത്പാദനത്തിൻ്റെ കാര്യത്തിലും വലിയ കുതിച്ചുചാട്ടമാണ് ഈ 5 വർഷക്കാലയളവിൽ ഉണ്ടായത്.#ഉറപ്പാണ്LDF Read more…

ഗാർഹിക വൈദ്യുതി നിരക്ക്; നുണ ഫാക്ടറികൾ വീണ്ടും സജീവം!

ഗാർഹിക വൈദ്യുതി നിരക്ക്; നുണ ഫാക്ടറികൾ വീണ്ടും സജീവം! ഒരു ചെറിയ ഇടവേളയ്ക്കുശേഷം നുണ ഫാക്ടറികൾ പ്രവർത്തനം വീണ്ടും ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഗാർഹിക വൈദ്യുതി നിരക്ക് കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നുണപ്രചാരണം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി നടക്കുന്നുണ്ട്. അതിനുള്ള മറുപടിയാണിത്. ഇതാണ് പ്രചരിക്കുന്ന വ്യാജവാർത്ത: 2 മാസത്തിൽ 200 യൂണിറ്റ് ഉപയോഗിക്കുന്ന ആൾ അടക്കുന്നത് 200×6.10=1220. അത് മാസം റീഡിംഗ് എടുത്ത് അടക്കുവാണെങ്കിൽ, അയാൾക്ക് വരിക 100×3.40=340. അടുത്ത മാസവും 100 Read more…

ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ കേരളം

ഗ്രാമീണ മേഖലകളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ കേരളം. മുഴുവന്‍ സമയവും വൈദ്യുതി എന്നത് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും വിദൂര സ്വപ്നം മാത്രമായി തുടരുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ നേട്ടം. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം ലോക്‌സഭയില്‍ പങ്കുവച്ച വിവരങ്ങളനുസരിച്ച് കേരളം, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന, തമിഴ്‌നാട് എന്നീ എട്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഗ്രാമീണ മേഖലയില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാകുന്നത്. ഹരിയാന, സിക്കിം, Read more…

“കേരളം ഇടതുപക്ഷം ഭരിച്ചതുകൊണ്ടാണ് ഒന്നാമതായെങ്കിൽ എന്തുകൊണ്ട് ബംഗാൾ (ത്രിപുരയും) മുന്നോട്ട് വന്നില്ല…

FB Post Aseeb Puthalath “കേരളം ഇടതുപക്ഷം ഭരിച്ചതുകൊണ്ടാണ് ഒന്നാമതായെങ്കിൽ എന്തുകൊണ്ട് ബംഗാൾ (ത്രിപുരയും) മുന്നോട്ട് വന്നില്ല… അവിടെ നശിച്ച് പോയില്ലേ. “പലപ്പോഴായി CPI(M) കാർ നേരിടേണ്ടി വരുന്ന ചോദ്യമാണ്. സ്ഥിതി- വിവരക്കാണക്കുകൾക്കും വസ്തുതകൾക്കും മുകളിൽ പ്രൊപ്പഗണ്ട എങ്ങനെ വിജയിക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്.എഴുപതുകളിൽ ഭരണം കിട്ടുമ്പോൾ ബംഗ്ലാദേശിൽ നിന്നുള്ള അഭയാർത്ഥി പ്രാവാഹം, ജനസാന്ദ്രത, മുഴുപ്പട്ടിണി, കലാപങ്ങൾ എന്നിവക്ക് നടുവിലായിരുന്നു ബംഗാൾ. അത്‌ വരെ ഭരിച്ചത് കോൺഗ്രസ്. ഗോസായി ബെൽറ്റിലെ മറ്റു Read more…