വൈദ്യുത നിരക്ക് അമ്പലങ്ങൾക്ക് കൂടുതലും പള്ളികൾക്ക് കുറവും ആണോ?

fb.com/ksebl കുറേ മാസങ്ങളായി ചിലർ പ്രചരിപ്പിക്കുന്ന വാട്സാപ് സന്ദേശത്തിലെ വരികളിതാണ്… “മതേതര കേരളത്തിന്റെ ഇലക്ട്രിസിറ്റി ബില്ലിംഗ് മെത്തേഡ്… ക്രിസ്ത്യൻ പള്ളി – 2.85/-, മസ്ജിദ്- 2.85/-, ക്ഷേത്രത്തിനു യൂണിറ്റ് – 8 രൂപ…” ഇതിലെ യാഥാർത്ഥ്യം എന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം… വൈദ്യുതി താരിഫ് നിശ്ചയിക്കുന്ന സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ എന്ന Quasi Judicial Body അംഗീകരിച്ചു നൽകിയിരിക്കുന്ന താരിഫ് പ്രകാരം അമ്പലത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്കാണ് തീരുമാനിച്ചിരിക്കുന്നത്. Read more…

2100 രൂപയ്ക്ക് ലാപ്ടോപ്പും, പ്രിന്‍ററും, മൊബൈലും’ നല്‍കുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാരെന്ന് പ്രചാരണം

15 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് 2100 രൂപയ്ക്ക്  ലാപ്ടോപ്പും, പ്രിന്‍ററും, മൊബൈലും നല്‍കുന്നു’. സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയനുസരിച്ച് സഹായമെന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജപ്രചാരണം. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന വെബ്സൈറ്റിലാണ് 2100 രൂപയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുവെന്ന് അവകാശപ്പെടുന്നത്. എസ്എംഎസ് അയച്ച് പണം നേടാമെന്നാണ് സൈറ്റിന്‍റെ വാഗ്ദാനം. [http://www.betibachaobetipadao.in/] 15 വയസില്‍ കുറവായിരിക്കണം അപേക്ഷിക്കുന്നയാള്‍ക്ക്. കംപ്യൂട്ടറില്‍ സാമാന്യ പരിജ്ഞാനം വേണം. തൊഴില്‍ രഹിതരായ, ഉത്തരവാദിത്തമുള്ളവരായിരിക്കണം അപേക്ഷകരെന്നും വെബ്സൈറ്റ് Read more…

പിണറായി വിജയൻ മത്സരിക്കേണ്ടെന്ന് പിബി തീരുമാനിച്ചുവെന്ന വ്യാജ വാർത്ത.

പിണറായി വിജയന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ട്വന്റിഫോറിന്റെ പേരിൽ വ്യാജ പ്രചാരണം. പിണറായി വിജയൻ മത്സരിക്കേണ്ടെന്ന് പിബി തീരുമാനിച്ചുവെന്നാണ് വ്യജ സ്‌ക്രീൻഷോട്ടിൽ പറഞ്ഞിരിക്കുന്നത്. ‘പച്ചപ്പട താനൂർ’ എന്ന അക്കൗണ്ടിൽ നിന്നാണ് ഒറ്റ നോട്ടത്തിൽ ട്വന്റിഫോറിന്റേത് എന്ന് തോന്നിപ്പിക്കുന്ന ഈ വ്യാജ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പോസ്റ്റ് ‘ഫ്രീ തിങ്കേഴ്‌സ്’ എന്ന ഗ്രൂപ്പിലും പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഇത് ‘ഫാബ്രിക്കേറ്റഡ്’ സ്‌ക്രീൻഷോട്ടുകളാണെന്ന് സ്ഥാപിക്കാൻ ചിത്രത്തിൽ തന്നെ തെളിവുകൾ അവശേഷിപ്പിച്ചിട്ടുണ്ട്.

മൗലാനാ പദ്ധതി സങ്കി നുണ

സങ്കികൾ പുതുതായി ഒരു കണ്ടുപിടുത്തവും കൊണ്ട് വന്നിട്ടുണ്ട്, പിണറായി മുസ്‍ലീം പെൺകുട്ടികൾക്കും ക്രിസ്ത്യാനി പെൺകുട്ടികൾക്കും വാരി കോരി കൊടുക്കുന്നു, പാവപ്പെട്ട ഹിന്ദു പെൺകുട്ടികൾക്ക് ഇവിടൊന്നും കിട്ടുന്നില്ല ……എന്താണ് സത്യാവസ്ഥ എന്ന് നമുക്ക് നോക്കാം…… “കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കീഴിൽ മൗലാനാ ആസാദ് എജ്യുക്കേഷണൽ ഫൗണ്ടേഷൻ (എം.എ.ഇ.എഫ്.) ന്യൂഡൽഹി ന്യൂനപക്ഷ സമുദായങ്ങളിലെ പെൺകുട്ടികൾക്ക് ഒൻപതുമുതൽ 12 വരെ ക്ലാസുകളിലെ പഠനത്തിന് നൽകുന്ന ‘ബീഗം ഹസറത്ത് സ്‌കോളർഷിപ്പി’ന് അപേക്ഷ ക്ഷണിച്ചു.”മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, പാർസി, Read more…

ഐടി നിയമങ്ങളിൽ ശിവശങ്കർ ഇടപെട്ടിട്ടില്ല : മനോരമ വ്യാജ വാർത്ത

ലോകത്തിലുള്ള സകല ഇടപാടും നിയമസഭ തെരെഞ്ഞെടുപ്പ് കഴിയുംവരെ ശിവശങ്കരൻറെ തലയിൽ ആയിരിക്കും …… ⭕മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഇടപെട്ട് ഹൈക്കോടതിയില്‍ അഞ്ച് പേരുടെ കരാര്‍ നിയമനം നടത്തിയെന്ന ‘മലയാള മനോരമ’ വാര്‍ത്ത നിഷേധിച്ച് ഹൈക്കോടതി. ⭕ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ പാനലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. നൂറോളം അപേക്ഷകരില്‍ നിന്ന് അഞ്ച് പേരെ തെരഞ്ഞെടുക്കുകയായിരുന്നു. ശിവശങ്കര്‍ നേരിട്ട് ഇടപെട്ട് നിയമനം നടത്തിയെന്നായിരുന്നു മനോരമ വാര്‍ത്ത. ⭕ഈ പ്രക്രിയകളില്‍ എം Read more…

വ്യാജ വാര്‍ത്തകളും പൊതു ബോധവും

പൊതു ബോധം വളരെ രസകരമായ ഒരു കാര്യമാണ്. മനുഷ്യ മനസിന്‌ പലപ്പോഴും ക്വിക്ക് conclusion കളും മൈക്രോ ഉത്തരങ്ങളും ആണ് വേണ്ടത്. ഒരു കുഞ്ഞു ചോദിക്കുകയാണ് മനുഷ്യൻ എങ്ങനെ ഉണ്ടായി എന്ന്. പ്രപഞ്ചോല്പത്തി യും പരിണാമവും മുതൽ പഠിച്ചു മനസിലാക്കി അതിനെ പടിപ്പിക്കുന്നതിനെക്കാൾ എളുപ്പം ആണ് ദൈവം മനുഷ്യനെ ഉണ്ടാക്കി എന്ന quick simple and micro ആയ ഉത്തരം. ഒരുപാട് ഡീറ്റൈൽസ് പ്രോസസ് ചെയ്തു ശരിയും തെറ്റും കണ്ടെത്താൻ Read more…