തീര മേഖലയിൽ വികസന തിരമാല

പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എട്ട് ഹാർബറുകളാണ് കേരളത്തിന്റെ തീരദേശത്തിനായി സമർപ്പിക്കപ്പെട്ടത്. മുതലപ്പൊഴി, തലായ്, ചേറ്റുവ, കൊയിലാണ്ടി, മഞ്ചേശ്വരം, എന്നിങ്ങനെ 5 മൽസ്യബന്ധന തുറമുഖങ്ങൾ മുമ്പ് കമ്മീഷൻ ചെയ്തു. മലപ്പുറം ജില്ലയിലെ താനൂർ, കോഴിക്കോട് ജില്ലയിലെ വെള്ളയിൽ, എറണാകുളം ജില്ലയിലെ ചെല്ലാനം എന്നീ ഫിഷിംഗ് ഹാർബറുകളുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കേരളചരിത്രത്തിൽ ഏറ്റവും കൂടുതൽ ഹാർബറുകൾ യാഥാർത്ഥ്യമാക്കിയ സർക്കാരായി പിണറായി സർക്കാർ മാറി. Read more…

എൽ.ഡി.എഫ് സർക്കാരിൻ്റെ കഴിഞ്ഞ 4 വർഷഭരണത്തിൽ ഫിഷറീസ് വകുപ്പ് എന്ത് ചെയ്തു

എൽ.ഡി.എഫ് സർക്കാരിൻ്റെ കഴിഞ്ഞ 4 വർഷഭരണത്തിൽ ഫിഷറീസ് വകുപ്പ് എന്ത് ചെയ്തു?വസ്തുതാപരമായ ഒരു വിശകലനം. കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം ചാത്തന്നൂരിൽ മത്സ്യതൊഴിലാളികളെ സർക്കാർ അവഗണിക്കുന്നു എന്ന് പറഞ്ഞ് ലോക്ക്ഡൗൺ ലംഘിച്ച് സമരം നടത്തിയ കെപിസിസി വൈസ് പ്രസിഡൻ്റ് ശൂരനാട് രാജശേഖരനെതിരെ കേസെടുത്ത വിവരമറിഞ്ഞിരിക്കുമല്ലോ? കോവിഡ് കാലം തെരഞ്ഞെടുപ്പ് പ്രചാരണ കാലമാണ് എന്ന് കരുതുന്ന കോൺഗ്രസ്സിന് സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങൾ കണ്ട് സ്വതവേ സമനില തെറ്റിയിരിക്കുകയാണ്. പോരാത്തതിന് പൊതുവേ ചാനൽ ചർച്ചകളിലൊന്നും Read more…