2018-2019 കോര്‍പ്പറേറ്റ് സംഭാവനയുടെ സിംഹഭാഗവും ബി.ജെ.പിക്ക്; കയ്യഴിച്ച് സഹായിച്ച് 1500 ലധികം കോര്‍പ്പറേറ്റുകള്‍

ന്യൂദല്‍ഹി: രാജ്യത്ത് കോര്‍പ്പറേറ്റ് സംഭാവനകളുടെ സിംഹഭാഗവും ലഭിച്ചത് ബി.ജെ.പിക്ക്. 2018-2019 വര്‍ഷത്തെ കണക്കിലാണ് കോര്‍പ്പറേറ്റുകള്‍ കൂടുതല്‍ സംഭാവന നല്‍കിയത് ബി.ജെ.പിക്കെന്ന റിപ്പോര്‍ട്ട് പുറത്തായത്.ആകെ 876.10 കോടി രൂപയാണ് വിവിധ ദേശീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി ലഭിച്ചത്. ഇതില്‍ 698.082 കോടി രൂപ ലഭിച്ചത് ബി.ജെ.പിക്കാണ്. 1573 കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നായാണ് ബി.ജെ.പിക്ക് ഈ തുക ലഭിച്ചത്.രണ്ടാം സ്ഥാനം കോണ്‍ഗ്രസിനാണ്. 122.5 കോടി രൂപയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 122 കോര്‍പ്പറേറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് Read more…