എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർസ്പെഷ്യാലിറ്റിബിൽഡിംഗ്

എന്തു കൊണ്ടാകും കിഫ്ബി എന്ന വാക്ക് പ്രതിപക്ഷത്തെ രാഷ്ട്രീയക്കാരെ ഇത്ര അസ്വസ്ഥരാക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ വികസനചിത്രങ്ങളാണ് അതിന് കാരണം. അതിൽ ഏറ്റവും പുതിയത് എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർസ്പെഷ്യാലിറ്റി കെട്ടിടമാണ്. സ്വകാര്യ ആശുപത്രികളോട്‌ കിടപിടിക്കുന്ന ചികിത്സാസൗകര്യങ്ങളാണ് സാധാരണക്കാരിലേക്ക്‌ എത്തിക്കുന്നത്. കിഫ്‌ബി ഫണ്ടിൽ നിന്ന്‌ ലഭിച്ച 58 കോടി രൂപ വിനിയോഗിച്ചാണ് അത്യാധുനികസൗകര്യങ്ങളോടെ കെട്ടിടം യാഥാർത്ഥ്യമാക്കിയത്. ന്യൂറോ മെഡിസിൻ-സർജറി, കാർഡിയോളജി, ഓങ്കോ മെഡിസിൻ-സർജറി, നെഫ്രോളജി, യൂറോളജി, പ്ലാസ്‌റ്റിക്‌ സർജറി, കാർഡിയോ തൊറാസിക്‌ Read more…

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കേളേജിലെ പ്രവര്‍ത്തനസജ്ജമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സര്‍ജിക്കല്‍ ബ്ലോക്കിന്റേയും മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ സ്‌റ്റോറിന്റേയും നിര്‍മ്മാണോദ്ഘാടനവും നാളെ (സെപ്റ്റംബര്‍ 22) രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും. 42.69 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും 137.45 കോടി രൂപയുടെ നിര്‍മ്മാണ ഉദ്ഘാടനവുമാണ് നിര്‍വഹിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി Read more…

എന്തുകൊണ്ട് കാസർക്കോഡുകാർ മംഗലാപുരത്തേക്ക്

എന്തുകൊണ്ട് കാസർക്കോഡുകാർ മംഗലാപുരത്തേക്ക് പോകുന്നു? കോവിഡ് ഭീഷണി നേരിടാൻ രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗൺപ്രഖ്യാപിച്ചതിനെ തുടർന്ന് കർണ്ണാടക ഗവൺമെൻ്റ് അതിർത്തിമണ്ണിട്ട് അടച്ചതോടെ മംഗലാപുരത്തുള്ള ആശുപത്രിയിൽചികിത്സയ്ക്ക് പോവാനാവാതെ നിരവധി രോഗികൾ മരണപ്പെട്ടിരിക്കുന്നു.കർണ്ണാടക ഗവൺമെൻ്റിൻ്റെ ക്രൂരമായ നടപടിയെ മനുഷ്യത്വമുള്ളവരൊക്കെ അപലപിച്ചതാണ്. എന്നാൽ ആർ എസ് എസും യു.ഡി.എഫുകാരുമായ ചിലർ സോഷ്യൽ മീഡിയയിലൂടെ മണ്ടൻ ചോദ്യങ്ങളുമായി രംഗത്തു വന്നിരിക്കുന്നു. കാസർഗോഡുകാർ ചികിത്സ കിട്ടാതെ മരിക്കുമ്പോൾകേരളം എങ്ങനെയാണ് നമ്പർ 1 ആവുന്നതെന്നാണ്അവരുടെ ഒന്നൊന്നര ചോദ്യം.കോവിഡിനെതിരായി രാജ്യത്തിന് Read more…