അതിനൂതന ചികിത്സാ സൗകര്യങ്ങളോടുകൂടിയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിൻ്റെ നിർമാണം കൊച്ചി മെഡിക്കൽ കോളേജിൽ പുരോഗമിക്കുന്നു.

ഈ ചിത്രത്തിലുള്ളത് ഒരു സർക്കാർ മെഡിക്കൽ കോളേജിൻറെ നിർമാണ ചിത്രവും….അതിൻറെ രൂപരേഖയും ആണ്…എറണാകുളത്തെ സർക്കാർ മെഡിക്കൽകോളേജിൻറെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിൻറെ നിർമ്മാണം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു…….കിഫ് ബി ധനസഹായത്തോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്…8.27 ലക്ഷം ചതുരശ്രഅടി സ്ഥലത്താണ് ആശുപത്രി ബ്ളോക്ക് ഉയരുന്നത്….എട്ടു നിലകൾ…. അതിൽ മൂന്ന് നിലകൾ ഭൂമിക്കടിയിൽ….683 ബെഡുകൾ…..14 ഓപറേഷൻ തിയറ്ററുകൾ….അതെ പാവപെട്ടജനവിഭാഗങ്ങളുടെ ചികിത്സക്കായി അതിനൂതന ചികിത്സാ സൗകര്യങ്ങളോടുകൂടിയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കാണ് കൊച്ചി മെഡിക്കൽ കോളേജിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്…LeftAlternativeനവകേരളം

എന്തുകൊണ്ട് കാസർക്കോഡുകാർ മംഗലാപുരത്തേക്ക്

എന്തുകൊണ്ട് കാസർക്കോഡുകാർ മംഗലാപുരത്തേക്ക് പോകുന്നു? കോവിഡ് ഭീഷണി നേരിടാൻ രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗൺപ്രഖ്യാപിച്ചതിനെ തുടർന്ന് കർണ്ണാടക ഗവൺമെൻ്റ് അതിർത്തിമണ്ണിട്ട് അടച്ചതോടെ മംഗലാപുരത്തുള്ള ആശുപത്രിയിൽചികിത്സയ്ക്ക് പോവാനാവാതെ നിരവധി രോഗികൾ മരണപ്പെട്ടിരിക്കുന്നു.കർണ്ണാടക ഗവൺമെൻ്റിൻ്റെ ക്രൂരമായ നടപടിയെ മനുഷ്യത്വമുള്ളവരൊക്കെ അപലപിച്ചതാണ്. എന്നാൽ ആർ എസ് എസും യു.ഡി.എഫുകാരുമായ ചിലർ സോഷ്യൽ മീഡിയയിലൂടെ മണ്ടൻ ചോദ്യങ്ങളുമായി രംഗത്തു വന്നിരിക്കുന്നു. കാസർഗോഡുകാർ ചികിത്സ കിട്ടാതെ മരിക്കുമ്പോൾകേരളം എങ്ങനെയാണ് നമ്പർ 1 ആവുന്നതെന്നാണ്അവരുടെ ഒന്നൊന്നര ചോദ്യം.കോവിഡിനെതിരായി രാജ്യത്തിന് Read more…