ഇടത് കേരളം മുന്നോട്ട് ഇന്ത്യ പിന്നോട്ട്

https://m.facebook.com/story.php?story_fbid=2051809654926784&id=100002933094231 സപ്തമശ്രീ തസ്കരയിലെ ഏറ്റവും പ്രധാന സീക്വൻസാണ് ഹോസ്പിറ്റലിലെ ലോക്കർ റൂമിൽ നിന്ന് പണവും പണ്ടങ്ങളും മോഷ്ടിക്കുന്ന രംഗങ്ങൾ. മോഷണസമയം പോലീസ് ആ‌ ഭാഗത്ത് വരാതിരിക്കാൻ സെപ്ടിക് ടാങ്ക് പൊളിക്കുകയും ലോക്കർറൂം പൊളിക്കുമ്പോളുണ്ടാകുന്ന ശബ്ദങ്ങൾ സെക്യൂരിറ്റി കേൾക്കാതെ പള്ളിപ്പെരുന്നാൾ ഘോഷയാത്രയിലെ ബാന്റ് മേളത്തിൽ മുങ്ങിപ്പോകുകയും ചെയ്യുന്നുണ്ട്. ക്രമസമാധാനം ശ്രദ്ധിക്കേണ്ട പോലീസിനത് കക്കൂസ് പൊട്ടിയ രാത്രിയായും ബാന്റ് കേട്ട സെക്യൂരിറ്റിക്കും പൊതുജനങ്ങൾക്കത് പള്ളിപ്പെരുന്നാൾ രാവായും മാത്രം മാറുന്നുണ്ട്. അങ്ങനെ മാറുന്നിടത്താണാ മോഷണം Read more…

1000 കോടി രൂപയുടെ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിച്ചു

1000 കോടി രൂപയുടെ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി തദ്ദേശ റോഡുകൾക്കായി ആവിഷ്‌കരിക്കുന്ന പ്രത്യേക പദ്ധതിയാണിത്. 2018, 2019 പ്രളയത്തിൽ തകർന്നതും തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ വരുന്നതുമായ റോഡുകളുടെ നവീകരണമാണ് ലക്ഷ്യമിടുന്നത്.5,000 പ്രവൃത്തികളിലൂടെ 11,000 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡ് പുനരുദ്ധരിക്കും.