വായ്പ ആസ്തി 5000 കോടി രൂപ കവിഞ്ഞ് കേരള ഫിനാൻഷ്യൽ കോർപറേഷൻ.

വായ്പ ആസ്തി 5000 കോടി രൂപ കവിഞ്ഞ്, ചരിത്ര നേട്ടത്തിന്റെ നെറുകയിലാണ് കേരള ഫിനാൻഷ്യൽ കോർപറേഷൻ. 31.12.2020 ലെ കണക്കുകൾ പ്രകാരം വായ്പ ആസ്തി (Loan Portfolio) 5022 കോടി രൂപയാണ്. മുൻവർഷത്തേക്കാൾ 176 ശതമാനം വളർച്ച. ഈ സർക്കാർ അധികാരത്തിലെത്തുമ്പോൾ 2,400 കോടി രൂപ ആയിരുന്നു വായ്പാ ആസ്തി. 10.7 ശതമാനമായിരുന്നു നിർജ്ജീവ ആസ്തി. സ്ഥാപനത്തിന്റെ സാമ്പത്തികഭദ്രത ചോദ്യം ചെയ്യപ്പെട്ട കാലം. കുറഞ്ഞ Capital Adequacy Ratio യും Read more…