കിഫ്ബി കേരളത്തെ കടക്കെണിയിൽ ആക്കില്ല.

സംസ്ഥാന സർക്കാരിന്റെ കടഭാരത്തിന്റെ ഒരു ദൗർബല്യം വാങ്ങുന്ന കടത്തിൽ നല്ലൊരു പങ്ക് സർക്കാരിന്റെ ദൈനംദിന കാര്യങ്ങൾക്കാണ് ചെലവഴിക്കുന്നത്. പക്ഷെ, കിഫ്ബിയുടെ കാര്യത്തിൽ ഇത്തരമൊരു ശങ്ക വേണ്ടതില്ല. സമാഹരിക്കുന്ന പണത്തിൽ ഒരു പൈസപോലും സർക്കാർ ബജറ്റിലെ ചെലവുകൾക്കുവേണ്ടി ഉപയോഗപ്പെടുത്താൻ കഴിയില്ല. വായ്പ പൂർണ്ണമായും അടിസ്ഥാനസൗകര്യവികസനത്തിനാണ്. എന്നിട്ടും ചിലർ ഇതുസംബന്ധിച്ച് അടിസ്ഥാനരഹിതമായ ആശങ്കൾ സൃഷ്ടിക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ്. റിസർവ്വ് ബാങ്ക് മാസികയിലെ ലേഖനത്തിലും സർക്കാർ ഗ്യാരണ്ടിയോടുകൂടി സംസ്ഥാനങ്ങൾ എടുക്കുന്ന വായ്പയുടെ കണക്കുകൾ നൽകിയിട്ടുണ്ട്. Read more…

KIIFB വിവാദങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ

ആ സ്വപ്നം ഇവിടെ നടക്കില്ല….ധനമന്ത്രി എഴുതുന്നു …വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചതിന് കിഫ്ബി ഇടിക്കൂട്ടിലാണെന്നാണ് ഇന്നലത്തെ ഒരു പ്രമുഖ പത്രത്തിന്റെ തലക്കെട്ട്. കിഫ്ബിയെ ഈ.ഡി പിടികൂടിയെന്നാണ് മിക്കവാറും മാധ്യമങ്ങളിലെയെല്ലാം റിപ്പോർട്ടുകളുടെ സ്വരം. ഏതായാലും ഈ.ഡി കിഫ്ബിയിൽ ഇതുവരെ വന്നിട്ടില്ല. റിസർവ്വ് ബാങ്കിനോട് ഈ.ഡി എഴുതി ചോദിച്ചിരിക്കുകയാണത്രേ. എന്തൊക്കെയാണ് ചോദിച്ചിരിക്കാൻ സാധ്യത? ആ ചോദ്യങ്ങളൊക്കെ രണ്ടു ദിവസം മുമ്പ് ടൈംസ് ഓഫ് ഇന്ത്യയിൽ വന്നിരുന്നു. കിഫ്ബിയുടെ മസാല ഈ.ഡിയുടെ മേശപ്പുറത്ത് എന്ന Read more…