5 വര്ഷം 250 ഇൽ അധികം പാലങ്ങൾ

44 പുഴകളുള്ള, കായലുകളുള്ള കേരളത്തിൽ, ജനങ്ങളുടെ സഞ്ചാരം സുഗമമാക്കാൻ 517 പാലങ്ങളാണ് ഇടതുപക്ഷ മുന്നണി സർക്കാർ നിർമ്മിക്കുന്നത്. ഇത് റെക്കോഡ് നമ്പറാണ്. ഇവയിൽ ഇരുനൂറ്റി അൻപതിലധികം പാലങ്ങൾ നാടിന് സമർപ്പിക്കപ്പെട്ടു. ബാക്കിയുള്ളവ നിര്‍മ്മാണത്തിന്റെയും ഭരണാനുമതിയുടെയും വിവിധ ഘട്ടങ്ങളിലാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പുതിയ പാലങ്ങൾ നിർമ്മിച്ചു. കിഫ്ബി ഫണ്ടിങ്ങിൽ ഇതിനോടകം പല വമ്പൻ പാലങ്ങളുടെയും നിർമ്മാണങ്ങൾക്ക് അംഗീകാരമായിട്ടുണ്ട്. പുതിയ പാലങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചതു മാത്രമല്ല വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ഒട്ടേറെ പാലങ്ങള്‍ Read more…

കിഫ്‌ബി നൽകി, ഹെെടെക്കായി. മാറ്റം അത്ഭുതകരം – സുരാജ് വെഞ്ഞാറമൂട്

അടിമുടി മാറിയിരിക്കുന്നു, വെഞ്ഞാറമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിലെത്തുന്ന ഓരോരുത്തരുടെയും മുഖഭാവങ്ങളിൽ ആ മാറ്റം തിരിച്ചറിയാം. വെഞ്ഞാറമൂടിന്റെ ഹൃദയഭാഗത്തെ ഈ വിദ്യാലയം ഇന്ന് സമ്പൂർണ ഹൈടെക്കായിരിക്കുന്നു. കിഫ്ബി വഴി അഞ്ചു കോടി രൂപയിലാണ് സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയർത്തിയത്. ഡി കെ മുരളി എംഎൽഎയുടെ ഫലപ്രദമായ ഇടപെടലിൽ സ്വപ്നപദ്ധതി യാഥാർഥ്യമായി. ഹൈടെക് ക്ലാസ് മുറികൾക്ക് പുറമെ സെമിനാർ ഹാൾ, മൾട്ടി മീഡിയാ റൂം, ഓപ്പൺ എയർ ഓഡിറ്റോറിയം, ബാഡ്മിന്റൻ Read more…

കിഫ് ബിക്കു മേൽ വട്ടമിട്ടു പറന്നവർ ക്ഷീണിക്കും: പിണറായി

കിഫ് ബിക്കുമേൽ വട്ടമിട്ടു പറക്കുന്നവർ ക്ഷീണിക്കുകയേ ഉള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര ഏജൻസികളാകെ കുറേക്കാലമായി കിഫ് ബിക്കുമേൽ പറക്കുന്നുണ്ട്. ഇവർക്കൊന്നും ഒന്നും കിട്ടാൻ പോകുന്നില്ല. നിയമത്തിൻ്റെ അടിസ്ഥാനത്തിലാണത് പ്രവർത്തിക്കുന്നത്. ഇത് കിഫ് ബിക്കെതിരായ നീക്കമല്ല. ഈ നാടിനെതിരായ നീക്കമാണ്. നാടാകെ വന്നിട്ടുള്ള മാറ്റം എല്ലാവരും കണ്ടതാണ്. ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിൽ ഒന്നും നടക്കാതിരിക്കുമ്പോൾ ഇവിടെ മാത്രം നടക്കുന്നത് ഇവർക്ക് സഹിക്കുന്നില്ല. അതുകൊണ്ടാണ് ഇത് എങ്ങനെയെങ്കിലും മുടക്കാനാവുമോ എന്ന് Read more…

എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർസ്പെഷ്യാലിറ്റിബിൽഡിംഗ്

എന്തു കൊണ്ടാകും കിഫ്ബി എന്ന വാക്ക് പ്രതിപക്ഷത്തെ രാഷ്ട്രീയക്കാരെ ഇത്ര അസ്വസ്ഥരാക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ വികസനചിത്രങ്ങളാണ് അതിന് കാരണം. അതിൽ ഏറ്റവും പുതിയത് എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർസ്പെഷ്യാലിറ്റി കെട്ടിടമാണ്. സ്വകാര്യ ആശുപത്രികളോട്‌ കിടപിടിക്കുന്ന ചികിത്സാസൗകര്യങ്ങളാണ് സാധാരണക്കാരിലേക്ക്‌ എത്തിക്കുന്നത്. കിഫ്‌ബി ഫണ്ടിൽ നിന്ന്‌ ലഭിച്ച 58 കോടി രൂപ വിനിയോഗിച്ചാണ് അത്യാധുനികസൗകര്യങ്ങളോടെ കെട്ടിടം യാഥാർത്ഥ്യമാക്കിയത്. ന്യൂറോ മെഡിസിൻ-സർജറി, കാർഡിയോളജി, ഓങ്കോ മെഡിസിൻ-സർജറി, നെഫ്രോളജി, യൂറോളജി, പ്ലാസ്‌റ്റിക്‌ സർജറി, കാർഡിയോ തൊറാസിക്‌ Read more…

ആരോഗ്യ മേഖലയിലെ കുതിച്ചു ചാട്ടങ്ങൾ

പുനലൂർ താലൂക്ക് ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലും കിഫ്ബി ഫണ്ട് വിനിയോഗിച്ച് പണിത പുതിയ ബഹുനിലമന്ദിരങ്ങളുടെ നിലവാരം നാം കണ്ടതാണ്. പട്ടണങ്ങളിലെ മുന്തിയ സ്വകാര്യ ആശുപത്രികളെ വെല്ലുന്ന ആ നിലവാരം താലൂക്ക് ആശുപത്രിയിൽ വരെ എത്തിക്കുന്ന വിപ്ലവമാണ് ആർദ്രം മിഷൻ വഴി സംസ്ഥാനത്തെ ആരോഗ്യമേഖല കൈവരിച്ചത്. പിണറായി സർക്കാർ കേരളത്തിന് സമ്മാനിച്ചത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ ഈ ഉന്നതനിലവാരമാണ്. ഇതേ നിലവാരത്തിലേക്ക് ആരോഗ്യസ്ഥാപനങ്ങളെ ഉയർത്താൻ പര്യാപ്തമായ 34 പദ്ധതികളുടെ നിർമ്മാണോദ്ഘാടനമാണ് Read more…

കിഫ്ബി പ്രതികരിക്കുന്നു….

ഡിഎംആർസി മുൻ എംഡിയും കൊച്ചി മെട്രോയുടെ മുൻ പ്രിൻസിപ്പൽഅഡ് വൈസറും ആയ ‘മെട്രോമാൻ’ ശ്രീ ഇ.ശ്രീധരൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കിഫ്ബിയെക്കുറിച്ച് ചില പരാമർശങ്ങൾ നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. കിഫ്ബി രൂപീകൃതമായത് ഇന്നോ ഇന്നലെയോ അല്ല.1999 ൽ രൂപം കൊണ്ട കിഫ്ബിയെ അതിനുശേഷം വന്ന പല സർക്കാരുകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 2016 ലെ കിഫ്ബി ഭേദഗതി ആക്ട് നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയതിനു ശേഷം കിഫ്ബിയുടെ പ്രവർത്തനത്തിന്റെ വ്യാപ്തി വർധിച്ചുവെന്ന് Read more…